Tuesday, October 16, 2018

ദുരേ്യാധനന്‍ പ്രജകളെയും രാജ്യത്തെയും മാത്രമാഗ്രഹിച്ചു. ഫലമോ? അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കൂടെനിന്നവര്‍ക്കും സകലതും നഷ്ടമായി. എന്നാല്‍ പാണ്ഡവരോ? അവര്‍ ഭഗവാനെ മാത്രം ആശ്രയിച്ചു. ആ ഒരു ഭാവമായിരുന്നു അവിടെ. അതിനാലവര്‍ക്കു ഭഗവാനെയും കിട്ടി, രാജ്യവും കിട്ടി. അതുകൊണ്ടു ബാഹ്യസുഖത്തിനോടുള്ള ആഗ്രഹം വിടുക. ഭഗവാനെ കിട്ടിയാല്‍ എല്ലാമവിടെ എത്തിക്കൊള്ളും. ശരിക്കു സര്‍വ്വാര്‍പ്പണമായി നീങ്ങുക. ക്ഷമയോടുകൂടി സാധനചെയ്യുക. ഫലം കിട്ടും. തീര്‍ച്ചയായും കിട്ടും. ഭൗതികമായ ഐശ്വര്യങ്ങളും ഉണ്ടാകും. കുറെ മന്ത്രം ജപിച്ച് ഉടന്‍ ഫലം കിട്ടണമെന്നു വിചാരിച്ചാല്‍ പ്രയോജനമില്ല. അര്‍പ്പണവും ക്ഷമയുമാണ് വേണ്ടത്.

No comments: