ബ്രഹ്മം- ഇതിന് സായണന്‍ പറയുന്ന അര്‍ത്ഥങ്ങള്‍- മന്ത്രം, അനുഷ്ഠാനം, ഹോതാവ് എന്ന പുരോഹിതന്, മഹത്തായത്- എന്നിവയാണ്. അമരകോശം പാരമേശ്വരീ വ്യാഖ്യാനത്തില്‍ -ബൃഹി വൃദ്ധൗ എന്ന സംസ്കൃതധാതുവില്‍ നിന്നുണ്ടായ നപുംസകരൂപമായ ഈ പദത്തിന്റെ അര്‍ത്ഥം വളരെ വലുത് എന്നാണ്. വേദം, പരമാര്‍ത്ഥ വസ്തു (ചൈതന്യം), തപസ്സ് എന്നിവയെ കുറിക്കാന്‍ ഉപയോഗിക്കുന്നു- എന്നു പറയുന്നു.
ഋതം, യാഗം, സോമം എന്നിവയുമായി ബന്ധപ്പെട്ടതും, പിഴവുവരാതെയുള്ള മന്ത്രാനുഷ്ഠാനാദികള്‍ കൊണ്ട് ഉണര്‍ത്താവുന്നതുമായ, ഒരു അതീന്ദ്രിയവും അദൃശ്യവും ആയ ശക്തിയായി, ബ്രഹ്മത്തെ ഋഗ്വേദത്തില്‍ പരാമര്‍ശിക്കുന്നു എന്ന് ചില പണ്ഡിതന്മാര് പറയുന്നു. ആരണ്യക-ഉപനിഷത്തുകളില്‍ ഈ സങ്കല്‍പ്പം ക്രമേണ മഹത്തായത് എന്ന അര്‍ത്ഥത്തിലും പിന്നീട് പ്രപഞ്ചത്തിന്റെ അന്തസ്സത്ത എന്ന അര്‍ത്ഥത്തിലും എത്തി നിന്നു
No comments:
Post a Comment