കിം ജ്യോതിസ്തവ ഭാനുമാനഹനി മേ രാത്രൗ പ്രദീപാദികം
സ്യാദേവം രവിദീപദര്‍ശനവിധൗ കിം ജ്യോതിരാഖ്യാഹി മേ
ചക്ഷുസ്തസ്യ നിമീലനാദിസമയേ കിം ധീര്‍ധിയോ ദര്‍ശനേ
സ്യാദേവം രവിദീപദര്‍ശനവിധൗ കിം ജ്യോതിരാഖ്യാഹി മേ
ചക്ഷുസ്തസ്യ നിമീലനാദിസമയേ കിം ധീര്‍ധിയോ ദര്‍ശനേ
കിം തത്രാഹമതോ ഭവാന്‍ പരമകം ജ്യോതിസ്തദസ്മി പ്രഭോ.
ആചാര്യന്‍: കിം ജ്യോതിഃ തവ?
നിനക്ക് വെളിച്ചം നല്കുന്നതെന്താണ്?
ശിഷ്യന്‍: ഭാനുമാന്‍ അഹനി മേ. രാത്രൗ പ്രദീപാദികം.
എനിക്ക് പകല്‍ വെളിച്ചം നല്കുന്നത് സൂര്യനാണ്; രാത്രി വിളക്ക്, തുടങ്ങിയവയും.
ആചാര്യന്‍: സ്യാദേവം രവിദീപദര്‍ശനവിധൗ കിം ജ്യോതിഃ ആഖ്യാഹി?
സൂര്യനും, രാത്രിയില്‍ വിളക്കും മറ്റും കാണുവാനുള്ള വെളിച്ചം എന്താണെന്നു പറയൂ?
ശിഷ്യന്‍: ചക്ഷുഃ
കണ്ണുകളാണ്
ആചാര്യന്‍:തസ്യ നിമീലനാദിസമയേ കിം ജ്യോതിഃ?
കണ്ണുകളടച്ചിരിക്കുമ്പോള്‍ നിനക്ക് എന്താണ് വെളിച്ചം നല്കുന്നത്?
ശിഷ്യന്‍: ധീഃ
കണ്ണുകളടച്ചിരിക്കുമ്പോള്‍ എനിക്ക് ബുദ്ധിയാണ് വെളിച്ചം നല്കുന്നത്
ആചാര്യന്‍: ധിയോഃ ദര്‍ശനേ കിം ജ്യോതിഃ?
ബുദ്ധിയെ ഏതു വെളിച്ചത്തിലാണ് നീ അറിയുന്നത്?
ശിഷ്യന്‍: തത്ര അഹം
ആ വെളിച്ചം ഞാന്‍ തന്നെയാണ്. (ആത്മപ്രകാശത്തിലാണ് ബുദ്ധിയെ അറിയുന്നത് എന്നര്‍ത്ഥം).
ആചാര്യന്‍:ഭവാന്‍ പരമകം ജ്യോതിഃ
അതുകൊണ്ട് നീ തന്നെയാണ് ഏറ്റവും ശ്രേഷ്ഠമായ ജ്യോതി (വെളിച്ചം).
ശിഷ്യന്‍:തദസ്മി പ്രഭോ
ഗുരോ! അതേ, ഞാന്‍ തന്നെയാണ് ഏറ്റവും ശ്രേഷ്ഠമായ ജ്യോതി.

ഇപ്രകാരം പരസ്പരമുള്ള ചോദ്യോത്തരങ്ങളിലൂടെ സ്ഥൂലസൂക്ഷ്മമായ അനുഭവങ്ങളെ വിശകലനം ചെയ്ത് ശിഷ്യനെ കൈപിടിച്ച് ആത്മാനുഭൂതിയിലേയ്ക്ക് നയിക്കുന്ന സമ്പ്രദായമാണ് ഉപനിഷത്‍ സാഹിത്യത്തിലൂടനീളം നമുക്ക് കാണുവാന്‍ കഴിയുന്നത്.
ബാഹ്യവസ്തുക്കളെ അറിയുന്ന ചക്ഷുരാദി ഇന്ദ്രിയങ്ങളെ അറിയുന്നത് മനസ്സാണ്. മനസ്സിനെ ബുദ്ധിയും, ബുദ്ധിയെ ആത്മാവും അറിയുന്നു. തന്നുള്ളില്‍ സാക്ഷീരൂപത്തിലിരിക്കുന്ന സ്വയം പ്രകാശസ്വരൂപനായ ആത്മാവ് തന്നെയാണു താന്‍ എന്ന സത്യമാണ് കേനോപനിഷത്പഠനത്തിലൂടെ മനസ്സിലാക്കേണ്ടത്.
No comments:
Post a Comment