മാഘകവിയുടെ കാലം ഏതാണ്ട്ഏഴാം നൂറ്റാണ്ടില്‍ആണെന്ന് തോന്നുന്നു. അദ്ദേഹത്തിന്‍റെ പ്രസിദ്ധകൃതി ആയ 20 സര്ഗങ്ങള്‍ ഉള്ള മാഘം അഥവാ ശിശുപാലവധം എന്ന കാവ്യത്തിലെ ഒന്‍പതു സര്ഗങ്ങള്‍ പഠിച്ചുകഴിയുംപോളെക്ക് തന്നെ സംസ്കൃതത്തില്‍ അറിയാത്ത ഒന്‍പതു വാക്കുകള്‍ പോലും ഉണ്ടാവില്ല എന്നാണു പറയാറ്.: നവസര്ഗഗതേ മാഘേ നവ ശബ്ദോ ന വിദ്യതേ” അത്രയും പോരെങ്കില്‍
“ഉപമാ കാളിദാസസ്യ ഭാരവേരര്‍ഥഗൌരവം- ദണ്ടിന:പദലാളിത്യം മാഘേ സന്തി ത്രയോ ഗുണാ:” കാളിദാസന്റെ ഉപമ, ഭാരവികവിയുടെ അര്‍ത്ഥഗൌരവം, ദണ്ടിയുടെ പദലാളിത്യം എന്നീ മൂന്നു ഗുണങ്ങളും മാഘത്തില്‍ ഉണ്ടെന്നു സാരം.കാളിദാസരഉപമയെപറ്റിപറയുകയുണ്ടായല്ലോ.ഭാരവികവിയുടെ അര്‍ത്ഥഗൌരവത്തെ പറ്റിയും ദണ്ടിയുടെ പദലാളിത്യത്തെപറ്റിയും പിന്നൊരിയ്ക്കല്‍ പറയാന്‍ ശ്രമിയ്ക്കാം.പണ്ടത്തെ ഗുരുകുലസംപ്രദായമനുസരിച്ചുള്ള സംസ്കൃതപഠനരീതിയില്‍, സിദ്ധരൂപം,ക്രിയാരൂപങ്ങള്‍ശ്രിരാമോദന്തം,ശ്രീകൃഷ്ണവിലാസം, രഘുവംശം എന്നിവയൊക്കെ കഴിഞ്ഞ ശേഷം മാത്രമേ മാഘം തുടങ്ങാറുള്ളു താനും.കാരണം മുന്‍പറഞ്ഞ നവ........വിദ്യതേ” തന്നെ.ഈ കാഠിന്ന്യത്തെ സൂചിപ്പിയ്ക്കാന്‍ ഇങ്ങിനെ പറയാറുണ്ട്:
മാഘത്തിലെ ആദ്യശ്ലോകം നോക്കാം:
“ശ്രിയ:പതി: ശ്റീപതി വാസിതും ജഗത്ജ്ജഗന്നിവാസോ വസുദേവസദ്മനി വസന്‍
ദദര്‍ശാവതരാന്തമംബരാദ്ധിരണ്യഗര്ഭാന്ഗഭുവം മുനിം ഹരി:”
ശ്രിരാമോദന്തം പോലെ അത്ര എളുപ്പം അല്ല ഈ ശ്ലോകം അന്വയിക്കാന്‍ എന്ന് സംസ്കൃതവിദ്യാര്‍ഥികളോട് പറയണ്ട ആവശ്യം ഇല്ല. ചുരുക്കത്തില്‍ അര്‍ത്ഥം ഇതാണ്:”വസുദേവരുടെ ഗൃഹത്തില്‍ താമസിയ്ക്കെ ശ്രി കൃഷ്ണന്‍ നാരദമുനി ആകാശത്തുനിന്നു അവതരിയ്ക്കുന്നതു കണ്ടു.”പക്ഷെ ഇതിലെ”ദദര്‍ശാവതരാന്തമംബരാദ്ധിരണ്യഗര്ഭാന്ഗഭുവം” എന്ന സമസ്തപദം അത്ര ചെറുത് അല്ലാലോ.അതിനെ കളി ആക്കാന്‍ ആയി “എന്തോ ഒന്നു അവതരിയ്ക്കയോ, ആകാശത്ത്നിന്നു വീഴുകയോ ഉണ്ടായി എന്ന് മനസ്സിലായി കാരണം :ദ്ധി” എന്നൊരൊച്ച കേട്ടൂ. അനവധി നേരം എടുത്തു താനും” എന്ന് ശ്ലോകം കേട്ടപോഴെ മനസ്സിലായി.എന്ന് കളിയാക്കി പറയാറും ഉണ്ട്......k.naayanan

No comments:
Post a Comment