Saturday, January 19, 2019

മലദൈവങ്ങളെ പ്രീതിപ്പെടുത്തി മാളികപ്പുറത്ത് നടന്ന ഗുരുതി പൂജ .. അവകാശി കുടുംബാംഗങ്ങളുടെ കാർമ്മികത്വത്തിൽ ... മകരവിളക്ക് ചടങ്ങുകൾക്ക് പരിസമാപ്തിയായി ... നാളെ പുലർച്ചെ നട തുറന്ന് പന്തളം രാജപ്രതിനിധിക്ക് മാത്രമായി ശബരീശ ദർശനം ..ശേഷം മേൽശാന്തി നടയടച്ച് ശ്രീകോവിൽ താക്കോൽ പന്തളം രാജപ്രതിനിധിക്ക് കൈമാറും ... തുടർന്ന് ശബരിമല ക്ഷേത്ര വരുമാനത്തിന്റെ ഭാഗമായ പണക്കിഴിയും ദേവസ്വം ബോർഡ് അധികാരികൾ രാജപ്രതിനിധിക്ക് നൽകും .. തനിക്കു ലഭിച്ച പണക്കിഴിയും താക്കോൽ കൂട്ടവും രാജകുടുംബാംഗം തിരികെ ദേവസ്വം ബോർഡ് പ്രതിനിധികളെ തിരികെയേൽപ്പിക്കും.. വളർത്തു മകനായ പന്തളത്ത് രാജകുമാരന്റെ അടുത്ത ആണ്ടത്തേയ്ക്കുള്ള പൂജാ ചിലവിനത്തിലേയ്ക്ക് എന്ന സങ്കൽപ്പത്തിലാണ് പന്തളം രാജകുടുംബം തങ്ങൾക്ക് ലഭിച്ച പണക്കിഴി ദേവസ്വം ബോർഡ് അധികാരികളെ തിരിച്ചേൽപ്പിക്കുന്നത് ... തുടർന്ന് മകരവിളക്കിന് ചാർത്താനെത്തിച്ച തിരുവാഭരണങ്ങളുമായി ഗുരുസ്വാമി പടിയിറങ്ങുകയായി ... ഉപചാരം ചൊല്ലി പന്തളത്ത് രാജപ്രതിനിധിയും പതിനെട്ടാം പടിയിറങ്ങുന്നതോടെ ഇയാണ്ടത്തെ മണ്ഠല മകരവിളക്ക് മഹോത്സവങ്ങൾക്ക് ശുഭാവസാനം ..സ്വാമിയേ ശരണമയ്യപ്പാ

No comments: