Wednesday, January 30, 2019

അവിദ്യയുടെ തലങ്ങൾ
*********************
അജ്ഞാനത്തിന്‌ എഴ്‍ ഭൂമികകളുണ്ട്‍.
ബീജജാഗ്രത്ത്, ജാഗ്രത്ത്‍, മഹാജാഗ്രത്ത്‍, ജാഗ്രത്‍സ്വപ്നം, സ്വപ്നം, സ്വപ്നജാഗ്രത്ത്‍, സുഷുപ്തി എന്നിവയാണ്‌ അജ്ഞാനത്തിന്റെ ഏഴ്‌ തലങ്ങള്‍.
പരിശുദ്ധ ചിത്തത്തില്‍നിന്നും പ്രതിബിംബലക്ഷണമായ യാതൊരു ചൈതന്യം ജാഗ്രത്തിന്റെ ബീജരൂപമായും ഭവിഷ്യല്‍ക്കാലത്തില്‍ ചിത്തജീവനാദികള്‍ക്കും അവയുടെ അര്‍ത്ഥത്തിനും പാത്രീഭൂതമായതും ഉത്ഭവിക്കുന്നുവോ അത്‍ ബീജജാഗ്രത്താകുന്നു. ജീവന്റെ നൂതന അവസ്ഥയാണിത്‍. ഇതിനെയാണ്‌ ബീജജാഗ്രത്ത്‍ എന്ന്‍ പറയുന്നത്‍.
പരമാത്മബിംബത്തില്‍നിന്നും അഭിനവമായുണ്ടായ ഈ ബീജജാഗ്രത്തിന്‌ പൂര്‍വ്വാനുഭവസംസ്‍കാരങ്ങള്‍ ഇല്ലായ്‍കകൊണ്ട്‍ ഞാന്‍ അവന്‍ ഇവന്‍ എന്റേത് നിന്റേത്‍ എന്ന നൂതനമായുണ്ടായ പ്രത്യയം ജാഗ്രത്താകുന്നു.
ഏത്‌ തലത്തിലാണോ ഈ ദ്വൈതം ഉത്ഭവിക്കുന്നത്‌ ആ തലത്തെ ജാഗ്രത്തെന്ന്‌ പറയും.
ഈ വിഷയത്തില്‍ ജന്മാന്തരപ്രചോദിതമായ താണ്‌ മഹാജാഗ്രത്ത്‍.
അഭ്യാസത്താല്‍ ദ്ര്‌ഡപ്പെട്ടതോ അല്ലാത്തതോ ആയി വിഷയസ്വരൂപമായ ജാഗ്രത്തിലെ മനോരാജ്യം ജാഗ്രത്‍സ്വപ്‍നം.
നിദ്രയില്‍ ഞാനെന്തൊക്കെയോ കണ്ടു, അത്‍ ഇപ്രകാരമാണ്‌ എന്നെല്ലാം ഉണര്‍ന്നിരിക്കുമ്പോള്‍ ഓര്‍മ്മവരുന്നത്‍ സ്വപ്‍നം.
ഒരു വസ്തു വളരെ നാള്‍ കാണാതിരുന്ന്‍ പിന്നീട്‍ കാണുമ്പോള്‍ സ്വരൂപജ്ഞാനം സ്പഷ്ടമാകാതെ ഓര്‍ത്തോര്‍ത്തിരിക്കുക, സ്വപ്നംപോലെ ജാഗ്രത്തില്‍ത്തന്നെ സ്‍ഫുരിക്കുന്ന തലം, അതിനെ സ്വപ്നജാഗ്രത്ത്‍ എന്ന്‍ പറയും.
പണ്ടെപ്പോഴോ കണ്ട ഒരു ദ്ര്‌ശ്യം വളരെ കാലത്തിനുശേഷം വീണ്ടും കാണുമ്പോള്‍, "ഇത്‍ ഞാന്‍ പണ്ടെവിടെയോ കണ്ടിട്ടുണ്ടല്ലോ" എന്ന്‍ തോന്നുകയും ആ സന്ദര്‍ഭത്തെ ഓര്‍ക്കാന്‍വേണ്ടി ഭൂതത്തിലേക്ക്‍ ഒര്‍മ്മയെ കൊണ്ടുപോകുന്നു.
ജാഗ്രത്‍ സ്വപ്‍ന അവസ്ഥകളുടെ ഭാവിദു:ഖാനുഭവത്തിന്റെ വാസനകളോടുകൂടിയ യാതൊരു ജഡാവസ്ഥയെ ജീവന്‍ സ്വീകരിക്കുന്നുവോ, അതിന്‌ സുഷുപ്തി എന്ന്‍ പറയും. ഈ അവസ്ഥയില്‍ സര്‌വജഗത്തുക്കളും അന്ധമായ തമസ്സില്‍ മറഞ്ഞുപോകുന്നു.
sathi Niraj

No comments: