Monday, January 21, 2019

ചതു ശ്ലോ കീ ഭാഗവതം - 6

രാജാവിന് ഏഴാമത്തെ ദിവസം മൃത്യു വരും എന്നു കേട്ടപ്പോൾ അല്പം പോലും ഭയപ്പെട്ടില്ല. പരീക്ഷിത്ത് പറഞ്ഞു ഇതൊക്കെ നശ്വരമാണ് എന്ന് എനിക്കു പണ്ടു തന്നെ അറിയാം. അതൊന്ന് പരീക്ഷിക്കാൻ ഭഗവാൻ ഒരു സന്ദർഭം കൊണ്ടുവന്ന് തന്നിരിക്കുകയാണ്.
''വിമർശി തോ ഹേത തരാൽ പുരസ് താൽ" പണ്ടു തന്നെ ഇതൊക്കെ നശ്വരമാണ് എന്ന് വിമർശനം ചെയ്ത് അറിഞ്ഞുവച്ച താണ്. ഇപ്പൊ ഇതാ ഒരു സന്ദർഭം മുന്നില് വന്നിരിക്കുണൂ. അടുത്ത ക്ഷണം എല്ലാം വിട്ടിട്ട് ഗംഗാ തീരത്തിലേക്കു പോയി. ഗംഗാ തീരത്തിലേക്ക് ചെന്നു. അനേകം മഹർഷിമാരും അവിടെ കൂടിയിരിക്കുന്നു. അവിടെ ചെന്നിരുന്ന രാജാവ് എനിക്ക് ആരാ ഉപദേശിക്കാൻ പോണത് പറയൂ. മരണത്തിനെ മുമ്പില് കാണുന്ന ഞാൻ എന്താ ചെയ്യേണ്ടത്? ഇതാണ് പരീക്ഷിത്തിന്റെ ചോദ്യം. ഇതാണ് നമ്മളുടെയും മുമ്പില് നിൽക്കണ ചോദ്യം. ഇതൊരു ചരിത്രമായിട്ടു കരുതി ചിന്തിക്കാതെ  നമ്മുടെ ഒക്കെ മുന്നില് നിൽക്കണ ചോദ്യാ ണ് ഇത്. മർത്യൻ എന്നാണ് മനുഷ്യന് ഒരു പര്യായം. മർത്ത്യൻ എന്നു പറഞ്ഞാൽ മരണ ധർമ്മ എന്നർത്ഥം. മരണം മുമ്പില് നില്ക്കണൂ. ജനിച്ചു കഴിഞ്ഞു. ഇനി ഇപ്പൊ മുമ്പില് നിൽക്കണത് വാർദ്ധക്യം, വ്യാധി, മരണം ഇതൊക്കെ മുമ്പില് ഉണ്ട്. ഇതൊക്കെ കാണാതിരിക്കാം എന്നു വച്ചാൽ പ്രകൃതി സമമതിക്കില്ല. ഇതിനൊക്കെ ലൗകികമായ എന്തു പരിഹാരമാ ഉള്ളത്? നമ്മുടെ ആധുനിക ശാസ്ത്രവും ആധുനികവിദ്യകളും ഒക്കെ തല്ക്കാലത്തേക്ക് നമുക്ക് പരിഹാരം ഒക്കെ തരുന്നുണ്ടെങ്കിലും നമുക്കറിയാം അതൊന്നും ശാശ്വതമല്ല. നിത്യമായ പരിഹാരം ഒരിടത്തും കാണാനില്ല. ഇത്രയൊക്കെ ആസ്പത്രികളും മെഡിക്കൽ സയൻസും ഒക്കെ പുരോഗതി വന്നിട്ടും നമ്മളുടെ വിഷമങ്ങൾക്കൊന്നും കുറവില്ല. വ്യാധിക്കൊന്നും കുറവില്ല. മരണത്തിനൊന്നും കുറവില്ല. അതേപടി നടക്കുന്നു. കുറച്ച് കുറച്ച് കാലില്ലാത്ത ആൾക്ക് വടികുത്തി നടക്കാം എന്നു പറയുന്ന പോലെ അല്പം സഹായം ചെയ്തു തരാൻ ഈ ശാസ്ത്രങ്ങൾക്കൊക്കെ കഴിവുണ്ട് എന്നല്ലാതെ ആത്യന്തികമായ ദു:ഖ നിവൃത്തി ഇല്ല. വളരെ ഗൗരവത്തോടു കൂടെ നമ്മള് കേൾക്കണം. ആത്യന്തികമായ ദു:ഖ നിവൃത്തി ഇത് കൊണ്ടൊന്നും കിട്ടാനില്ല എന്ന് അറിഞ്ഞു കഴിഞ്ഞാലേ നമുക്ക് ഭാഗവതം കേൾക്കാൻ പറ്റുള്ളൂ, ചതു ശ്ലോ കീ ഭാഗവതം കേൾക്കാൻ പറ്റുള്ളൂ.  പുറമെ എന്തെങ്കിലും ഒക്കെ പരിഹാരം ഉണ്ട് എന്നു വിചാരിക്കുന്നിടത്തോളം കാലം നമ്മുടെ ശ്രദ്ധ നിത്യമായ വസ്തുവിലേക്ക് തിരിയില്ല. അനിത്യമായത് എന്തെങ്കിലും ആശ്രയം ഉള്ളടത്തോളം കാലം ഭഗവാൻ ഒരാശ്രയ മാവില്ല.
( നൊച്ചൂർ ജി )

No comments: