Sunday, January 20, 2019

ശബ്ദബ്രഹ്മസ്വരൂപൻ :-
****************************
നാം ഭാഷണം നടത്തുകയും എഴുതുകയും ചെയ്യുന്ന അക്ഷരമാലയുടെ ആവിർഭാവം എങ്ങനെ ? എല്ലാം ഈശ്വരസൃഷ്ടിയാകുംപ്പോൾ അക്ഷരങ്ങളും ഈശ്വരസൃഷ്ടിയാകണമല്ലോ എന്ന നിഗമനത്തിലാണ് നാം എത്തി ചേരുക. വിദ്യയുടെ അധിഷ്ഠാനദേവതായായ അക്ഷരങ്ങളുടെ - വാക്കുകളുടെ - ദേവതയായി നാം ആരാധിക്കുന്നു. വാഗ് ദേവിയാണ് സരസ്വതീദേവി. അക്ഷരങ്ങളുടെ ഉത്ഭവം എങ്ങനെ എന്ന് ശ്രീ വ്യാസമാഹർഷി ശ്രീമദ് ശിവമഹാപുരാണത്തിലെ സൃഷ്ടിഖണ്ഡത്തിൽ പ്രതിപാദിച്ചിരിക്കുന്നു.
ആദ്യനാദമായ ഓം പിന്നീട് ജ്യോതിർലിംഗത്തിൻ്റെ തെക്കു ഭഗത്ത് ആദ്യ വർണ്ണമായ 'അ' ദൃശ്യമായി. വടക്കു ഭഗത്ത് 'ഉ' ദൃശ്യമായി. മദ്ധ്യഭാഗത്ത് 'മ' ദൃശയമായി . ഇവ മൂന്നും കൂടി ചേർന്ന ഓങ്കാര ദർശനം, 'അ' കാരത്തിന് സൂര്യമണ്ഡലത്തിന്റെ ശോഭയും. 'ഉ'കാരത്തിന് അഗ്നിയുടെ ശോഭയും 'മ' കാരത്തിന് ചന്ദ്രമണ്ഡലത്തിന്റെ ശോഭയും പ്രകടമായി. വേദങ്ങളാൽ പ്രകീത്തിക്കപ്പെടുന്നവനും വേദസാരവുമായ ശ്രീ പ്രമേശ്വരൻ തന്നെയാണ് ശബ്ദബ്രഹ്മസ്വരൂപമായി ജോതിർലിംഗരൂപേണ പ്രത്യക്ഷപ്പെട്ടത്,
അനന്തരം അഞ്ചു മുഖവും പത്തു കൈകളു ഉള്ള കർപ്പൂര സദൃശമായ് വേളുത്ത രൂപം ദൃശ്യമായി. ശ്രീ പരമേശ്വരൻ ശബ്ദമയമായ തന്റെ ദിവ്യരുപം പ്രദർശിപ്പിച്ചു. എല്ലാ അക്ഷരങ്ങളും ആ രൂപത്തിൽ ഉണ്ടായിരുന്നു. ശിരസ്സ് 'അ' കാരവും, നെറ്റി 'ആ'കാരവും, വലത്തെ കണ്ണ്'ഇ' കാരവും, ഇടത്തെ കണ്ണ് 'ഈ" കാരവും, വലത്തെ ചെവി 'ഉ' കാരവും , ഇടത്തെ ചെവി 'ഊ' കാരവും,ആയികാണപ്പെട്ടു. വലത്തെ കവിൾ 'ഋ' കാരവും, ഇടത്തെ കവിൾ 'ഋൗ' കാരവും ആയി ദൃശ്യമായി. 'ലു' 'ലൂ' എന്നിവ നാസദ്വരങ്ങളായി കാണപ്പെട്ടു. മേൽചുണ്ട് 'ഏ' കാരവും, കീഴ്ചുണ്ട്' ഐ' കാരവുമായി പ്രകടമായി. 'ഓ' കാരവും, 'ഔ' കാരവും, മുകളിലും താഴെയുമുള്ള ദന്തപക്തികളാണ്. 'അം' 'അഃ' എന്നിവ ശൂലധാരിയായ ശിവന്റെ താലുക്കളാണ് (തൊണ്ട).
'ക' മുതലുള്ള അക്ഷരങ്ങൾ ( ക, ഖ, ഗ, ഘ, ങ ) ഭഗവാന്റെ വലത്തെ കൈയും, 'ച' മുതലുള്ള അക്ഷരങ്ങൾ ( ച, ഛ, ജ, ഝ, ഞ ) ഇടത്തെ കൈയും ആണ്, 'ട' മുതലുള്ള അക്ഷരങ്ങൾ ( ട, ഠ, ഡ, ഢ, ണ ) ഭഗവാന്റെ വലത്തെ കാലുകളും, 'ത' മുതലുള്ള അക്ഷരങ്ങൾ ( ത, ഥ, ദ, ധ, ന, ) ഇടത്തെ കാലുകളും ആണ്. 'പ' കാരം ഉദരവും, 'ഫ' കാരം വലതു വശവും, 'ബ' കാരം ഇടതുവശവും, 'ഭ' കാരം സ്കന്ധം (തോൾ) ആണ്. 'മ' കാരം യോഗിയായ ഭഗവാന്റെ ഹൃദയമാണ്. യ, ര, ല, വ, ശ, ഷ, സ, എന്നീ ഏഴക്ഷരങ്ങൾ ഭഗവാന്റെ സപ്തധാതുക്കളാണ്. ( രസം, രക്തം, മാംസം, മേദസ്, അസ്ഥി, മജ്ജ, ശുക്ലം, എന്നിവ ശരീരത്തിലെ ഏഴു ധാതുക്കൾ). 'ഹ' കാരം നാഭിയാണ്.
ഇപ്രകാരം ശബ്ദബ്രഹ്മസ്വരൂപനായ പരമേശ്വരനെ ഉമാസഹിതം പ്രകീർത്തിച്ച് ഓങ്കാര സാക്ഷത്ക്കാരം നേടാം...
ശ്രീ Rajeev Kunnekkat ജി

No comments: