Saturday, January 19, 2019

എത്രകാലം ആത്മബുദ്ധിനേടാതെ ദേഹാത്മബുദ്ധിയിൽ, അതായത് ഈ ശരീരമാണ് ഞാൻ എന്ന മിഥ്യാബോധത്തിൽ ഇരിക്കുന്നുവോ, അത്രയും കാലം ഞാൻ അവനെ കൊന്നു അല്ലെങ്കിൽ എന്നെ അവൻ കൊല്ലും എന്നൊക്കെയുള്ള ചിന്തകളുണ്ടാകും. അതായത് ദേഹനാശത്തെ ആത്മനാശമായി, തന്റെ നാശമായി, കാണും. ഇതു നിമിത്തം വിധിനിഷേധ കർമ്മളുടെ സുഖദുഃഖാദി രൂപത്തിലുള്ള ഫലങ്ങൾക്ക് അജ്ഞാനി അവകാശിയായി തീരുന്നു.

ആയതിനാൽ, എനിക്ക്  ശാസ്ത്രജ്ഞാനമുണ്ടായിരുന്നെങ്കിലും,  അനുഭവജ്ഞാനമുണ്ടാകാത്തതിനാൽ
ഞാനും ഇത്തരം പാപ കർമ്മങ്ങൾക്ക് അടിമയായി പോയി. മരണഭയം എനിക്കും ഉണ്ടായി. ആ ഭയം നിമിത്തം ഞാൻ നിന്റെ ബഹു പുത്രന്മാരുടെ ഘാതകനായി.

ഈ ഭാവങ്ങൾ എന്റെ അജ്ഞാനം കൊണ്ട് ഉണ്ടായതായതാണ് എന്നതിനെ ഇപ്പോൾ ആണ് മനസ്സിലാക്കിയത്. ആയതിനാൽ നിന്നെ ആശ്വസിപ്പിക്കാനും നിന്റെ മനോദുഃഖത്തെ മാറ്റാനുമായി പറഞ്ഞു. 

ഇനിയുള്ള കംസന്റെ പ്രവൃത്തികളിൽ നിന്നും ഈ അറിവും താത്കാലികമായി ഉണ്ടായതാണെന്ന് മനസ്സിലാക്കാം.

No comments: