Sunday, January 20, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 11
ഭഗവാനെ ഭക്തിയോടെ ഭജിക്ക, പ്രേമപൂർവമുള്ള ഭഗവദ് ഭജനം. നിഷ്കാമ്യമായ ഭക്തി . അങ്ങനെയുള്ള ഭക്തി കൊണ്ട് ചിത്തം ശുദ്ധമായി ഭഗവദ് തത്ത്വജ്ഞാനം ഉണ്ടാവും. ഇത് ഭാഗവതത്തിലും ഭഗവദ് ഗീതയിലും ഒക്കെ പറഞ്ഞിട്ടുള്ള കാര്യമാണ്. ഭാഗവതം ആരംഭിക്കുമ്പോഴേ ചിത്തശുദ്ധി ഉള്ള ആൾക്ക് ഭഗവദ് തത്ത്വജ്ഞാനം ഉണ്ടാവുള്ളൂ എന്നു സൂത മഹാമുനി പറഞ്ഞു. അതേപോലെ ഗീതയിലും ഭഗവാൻ " ഭക്ത്യാ മാം അഭിജാനാതി യാവാൻ യശ്ചാസ്മി തത്വത: തതോ മാം തത്വ തോ ജ്ഞാത്വാ വിശ ദേതനന്തരം " ഭക്തി കൊണ്ട് ചിത്തശുദ്ധി ഉണ്ടായി. ഭക്തി കൊണ്ട് ഭഗവാനെയൊക്കെ കാമ്യമായിട്ട് ഭജിക്ക. അത് ലോക സാധാരണമാണ്. അത് ശ്രീകൃഷ്ണ ഭഗവാൻ തന്നെ സ്വീകരിച്ചിരിക്കുന്നു. "ആർത്തോജിജ്ഞാസു ഹു അർത്ഥാർത്തീ ജ്ഞാനീ ച ഭരതർഷഭ: " ഭക്തി ആരംഭിക്കുമ്പോൾ എന്തെങ്കിലും കിട്ടാനായിട്ടോ അല്ലെങ്കിൽ ലൗകിക ജീവിതത്തിൽ എന്തെങ്കിലും വിഷമം വരുമ്പോൾ അതു മാറി കിട്ടാനായി ട്ടോ . ആദ്യം ലോകത്തിലുള്ളവരെ ഒക്കെ സമീപിക്കും. അവിടെ ഒക്കെ പരാജയപ്പെടുമ്പോൾ ഭഗവാനെ സമീപിക്കും. അത് ഒരു വഴിയാണ്. അതിനെ നിഷേധിച്ചിട്ടില്ല. അങ്ങനെയൊക്കെയാണ് ജീവൻ, നമ്മളൊക്കെ അങ്ങനെ വന്നവരാ. അപ്പൊ അങ്ങനെ ഭഗവദ് ഭക്തി ചെയ്ത് ഭഗവാനോട് ജീവൻ പ്രാർത്ഥിച്ച് ക്രമേണ കാരണമില്ലാത്ത ഒരു പ്രേമം അതായത് ഒന്നും നേടി എടുക്കാൻ വേണ്ടിയിട്ടല്ല ഒന്നും കിട്ടാൻ വേണ്ടീട്ട് അല്ല കാരണമില്ലാത്ത ഒരു പ്രിയം ഏർപ്പെടും. അത് ഒന്നും കിട്ടാൻ വേണ്ടിട്ട് അല്ല. അപ്പോൾ ഭഗവാൻ എപ്പോഴും കൂടെ ഉണ്ട് എന്ന അനുഭവം. അതാണ് നമ്മള് ഇന്നലെ പറഞ്ഞു അവിജ്ഞാത സഖാ എന്ന്. ഭഗവാൻ സഖാവാണ് ആ സഖാവിനെ കൂട്ട് പിടിക്കുന്നു.
(നൊച്ചൂർ ജി ).

sunil namboodiri

No comments: