: ഭക്തനും bhagavathavum ഭഗവാനും തമ്മിൽ ബന്ധപ്പെടുന്ന ഒരു കഥ പദ്മ പുരാണത്തിൽ ഉണ്ട്. ശ്രീ ഭഗവാൻ സ്വദ്ധാമ പ്രാപ്തിയുള്ള ഒരുക്കങ്ങളായി. എപ്പോൾ ഉദ്ധവൻ ഭഗവാനോട് അപേക്ഷിച്ചു. "ഭഗവാൻ! അവിടുന്ന് അന്താർധാനം ചെയ്താൽ ഈ ലോകത്തിന്റെ കഥ വീണ്ടും ദുർഭഗമാകും. കലിയുഗം തുടങ്ങി കഴിഞ്ഞു. അധർമം വീണ്ടും കൊടി കുത്തി വാഴും. ആകയാൽ ഭക്തന്മാരുടെ ആശ്രയ സ്ഥാനമായ അവിടുന്ന് പ്രത്യക്ഷ മൂർത്തി ആയി ഭൂമിയിൽ സന്നിധാനം ചെയ്യുമാർ ആകണം. ഭഗവാൻ കല്പിച്ചു. ഉദ്ധവാ...നീ ഒട്ടും വിഴമിക്കണ്ട.ഞാൻ ഇതാ എന്റെ തേജസ്സ് മുഴുവൻ ഭാഗവതത്തിൽ സംക്രമിച്ച് കഴിഞ്ഞു. ലോക സംഗ്രഹത്തിന് ഇത് മതി. ഭാഗവതം ഭഗവാന്റെ ശബ്ദ ബ്രഹ്മ സ്വരൂപം ആണെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു. എസ്.നാരായണ സ്വാമി,കൊല്ലം.
[ ഭാഗവതം ബ്രഹ്മ സ്വരൂപം ആണ്. "ഇതം ഭാഗവതം നാമ പുരാണം ബ്രഹ്മസമ്മിതം" എന്ന് ചൊല്ലുണ്ട്. ഭഗവാന്റെ അനിർവചനീയമായ ശബ്ദ ബ്രഹ്മ സ്വരൂപ തത്വത്തെ പറ്റി പറയുന്നു. "ബ്രഹ്മ" പദത്തിന് വേദ എന്ന് കൂടി അർത്ഥം ഉണ്ട്. "അഖില ശ്രുതി സാരം" എന്ന് പുരാണ കർത്താവ് ആദ്യം തന്നെ പറയുന്നു. ഭാഗവതം വേദ സാര സർവസ്വം ആണ്. "നിഖമ കൽപ തരു" ഇൽ നിന്നും കനിഞ്ഞു വീണ പഴമാണ് ഭാഗവതം. കൽപങ്ങളെ (സങ്കല്പങ്ങളെ) പ്രധാനം ചെയ്യുന്നതാണ് കൽപതരു. നിഗമം ജ്ഞാന കാണ്ട പ്രധാനമായ വേദ മാണ്. ആ കൽപതരുവിന്റെ ഫലം ജ്ഞാന മൂർത്തിയായ ഭഗവാൻ തന്നെ.അഖില ശ്രുതി സാരവും അദ്ദേഹം തന്നെ. മാവിന്റെ തടിക്ക് മാമ്പഴത്തിന്റെ സ്വാദ് ഇല്ല. അത് പോലെ വേദ വൃക്ഷത്തിന്റെ കൊമ്പും സിഖരങ്ങളും അല്ല ആസ്വാധ്യ വസ്തുക്കൾ. മറിച്ച് തത്വാവബോധത്തിന്റെ ഫലമായി സാധകൻമാർക്ക് കിട്ടുന്ന ആത്മ വിവേകവും അത് മൂലമുള്ള ദുഃഖ നിവൃത്തിയും ആണ് ഭാഗവതം എന്ന പക്വ ഫലം. അത്രക്ക് വിശിഷ്ടമായ ശ്രീമദ് ഭാഗവത അമൃതം വാരി ക്കൊരി കുടിക്കുവാൻ വ്യാസ ഭഗവാൻ നിർദ്ദേശിക്കുന്നു.എസ്.നാരായണ സ്വാമി കൊല്ലം, ഉപാധ്യക്ഷൻ, അഖില ഭാരത ശ്രീമദ് ഭാഗവത സത്ര സമിതി.
No comments:
Post a Comment