Friday, January 18, 2019

തനിക്കു ചുറ്റുമുള്ള എല്ലാ ജീവികളിലും തന്‍റെ പ്രതിഫലനം കാണുകയും‍‍, അതിന്‍റെ ഫലമായി, അയാളുടെ ഹൃദയത്തിൽ ‍നിന്നും സ്നേഹവും സഹാനുഭൂതിയും നിറഞ്ഞു ഒഴുകുകയും ചെയ്യുമ്പോൾ‍‍, ആയാ‍ൾ എന്നെ സ്ക്ഷാത്കരിക്കുന്നു, അയാൾ‍ ഞാനായിത്തീരുന്നു. തന്റെ ചുറ്റുമുള്ളവയുടെയെല്ലാം കണ്ണുകളിൽ‍ തന്‍റെ പ്രതിച്ഛായ കാണുമ്പോൾ‍ അയാൾ‍ എല്ലാ ജീവികളുമായും ഒന്നായിത്തീരുന്നു. അയാളുടെ വ്യക്തിത്വം മറ്റുള്ളവയിലും, അവയുടേത് അയാളിലും ലയിക്കുന്നു. എല്ലാ ഭിന്നതകളും, എല്ലാ രൂപങ്ങളും അപ്രത്യക്ഷമാകുന്നു. അപ്പോ‍ൾ ബാക്കിയാവുന്നത് ശുദ്ധമായ അവബോധം, ഏകത്വം, മാത്രം. ഈ ഏകത്വത്തി‍ൽ എല്ലാ വ്യക്തിത്വങ്ങളും ഇല്ലാതാകുന്നു. അയാൾ എന്‍റെ രൂപമായിത്തീരുന്നു. അയാ‍ൾ പ്രപഞ്ചവുമായി ഒന്നായിത്തീരുന്നു. അയാ‍ൾ, പരിമിതമായ ജീവിതത്തിന്‍റെ അജ്ഞതയി‍ൽ നിന്ന്, മാനുഷിക ബോധമണ്ഡലത്തിന് അപ്പുറത്തുള്ള
നിലനില്‍പ്പിന്‍റെ വിശാലതയിലേക്ക്‌ ‍മാറുന്നു. അഭിലാഷങ്ങ‍ൾ ഒന്നും ഇല്ല. താ‍ൻ ആരാണ്, തന്‍റെ ഔന്നത്യം എന്താണ്, എന്ന ബോധവും അതോട് അനുബന്ധിച്ചുള്ള നിർവൃതിയും മാത്രമേയുള്ളൂ. അജ്ഞത ഇരുട്ടാണ്‌. നി‍ർവൃതി അവബോധമാണ്. മനുഷ്യ‍ൻ, എല്ലാ അസ്തിത്വങ്ങളുമായി ലയിച്ച് ഒരു സമ്പൂർണ്ണ അസ്തിത്വമായിത്തീരുന്നു.

No comments: