പ്രാക്റ്റിക്കല്‍ വേദാന്തം
കര്‍മ്മത്തെയും അകര്‍മ്മത്തെയും ഒന്നു പ്രാണായാമവുമായി താരതമ്യപ്പെടുത്താന്‍ തോന്നുന്നു. പ്രാണായാമം ഒരുതരത്തില്‍ പ്രാണന്റെ നിരീക്ഷണം ആണ്. വായുവിനെ ഉള്ളിലേക്കെടുത്ത് അല്പസമയം ഉള്ളില്‍ സൂക്ഷിച്ച് പിന്നെ പതിയെ അതിനെ പുറത്തുവിടുന്നപോലെ ഈ പ്രകൃതിയെ (കര്‍മ്മം) തന്നിലേക്ക് സന്നിവേശിപ്പിച്ചിട്ട് അല്പനേരം അതിനെ നമ്മില്‍ സൂക്ഷിച്ചുവച്ചപോലെ നിരീക്ഷിച്ച് പിന്നെ അതിനെ പുറത്തുവിട്ട് പിന്നെയും പഴയപോലെ നിശ്ചലമായിട്ടിരിക്കുക.
വാസ്തവത്തില്‍ ഇവിടെ അകര്‍മ്മം മാത്രമേയുള്ളൂ എന്നറിയുന്നത് ജ്ഞാനത്തിന്റെ ഒരു ഭാഗമാണ്. കര്‍തൃത്വം എന്ന മഹാരോഗം നമ്മളെ ബാധിച്ചിരിക്കുന്നതുകൊണ്ട് നാം കര്‍മ്മത്തില്‍ (ധര്‍മ്മമെന്ന് നാം നമ്മുടെ ഇഷ്ടത്തിനനനുസരിച്ച് ഇതിനെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു) കുടുങ്ങിപ്പോയി. ഒരു കര്‍മ്മം ചെയ്തുകൊണ്ടിരിക്കുന്നതുകൊണ്ട് കുഴപ്പമില്ല. പക്ഷേ, ഞാന്‍ ചെയ്തു, ഞാന്‍ ചെയ്യുന്നു, ഞാന്‍ അല്ലെങ്കില്‍ എനിയ്ക്ക് ചെയ്യണം എന്നുവരുമ്പോള്‍ വലിയൊരു രോഗത്തി നടിപ്പെട്ടിരിക്കണു എന്നറിയണം.
പ്രാണനെ സ്വതന്ത്രമായൊരു വസ്തുവായിക്കണ്ട് അതിനെ ചുമ്മാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന പ്രാണായാമംപോലെ പ്രകൃതിയുടേതായ ഒന്നിനെ (കര്‍മ്മം) മാറിനിന്നു നിരീക്ഷിച്ച് ചുമ്മാ ഇരിക്കുന്ന അകര്‍മ്മത്തില്‍ സദാ ഇരിക്കാനുള്ള നിതാന്ത ജാഗ്രത ജീവിതത്തിലുടനീളം നമുക്കു കൊണ്ടുവരേണ്ടതുണ്ട്. ഈ കര്‍തൃത്വമെന്ന അപകടകരമായ അര്‍ബുദത്തെ നമ്മില്‍നിന്നും അറുത്തുമാറ്റി, അതു പിന്നെയും കടന്നു വരുമ്പോള്‍ അപ്പപ്പോള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് ഉള്ളില്‍ കയറാതെ നോക്കി തള്ളിക്കളയുന്ന ജാഗ്രത ജീവിതമുടനീളം ഏര്‍പ്പെടുന്ന വിദ്യയാണ് യോഗവിദ്യ.. ഇത് തന്നില്‍ നല്ലപോലെ അറിഞ്ഞു പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. അങ്ങനെവരുമ്പോള്‍ കര്‍മ്മമെന്നത് ഒരു വ്യാധിയായി അനുഭവപ്പെടില്ല, നിങ്ങളെ അതിന്റെ ക്ഷീണം അല്പംപോലും ബാധിക്കുകയില്ല (കര്‍മ്മത്തില്‍ ഞാന്‍ കയറിവരുമ്പോഴാണ് ക്ഷീണം തോന്നുന്നത്). കര്‍മ്മം ചെയ്തുകൊണ്ടിരിക്കുമ്പോള്‍തന്നെ നിങ്ങള്‍ അതിനെ നിരീക്ഷിച്ചുകൊണ്ട് സ്വയം നിശ്ചലതയിലാണിരിക്കേണ്ടത്. ആ നിശ്ചലതയില്‍ ആനന്ദത്തിന്റെ തിരുക്കൂത്ത് നിങ്ങള്‍ക്കു കാണാം.
വേദാന്തം പ്രാക്റ്റിക്കല്‍ ആകുമ്പോള്‍ മാത്രമാണ് അതെത്രകണ്ട് രുചികരവും ആനന്ദകരവുമാണെന്ന് നിങ്ങള്‍ക്കറിയാന്‍പറ്റൂ. നിങ്ങളുടെ ഓരോ ചലനത്തിലും നിങ്ങള്‍ സ്വയമേവ നിശ്ചലമായ വേദാന്തത്തെത്തന്നെ കാണും. ഇവിടെ അകര്‍മ്മം നിങ്ങളുടെ സ്ഥായിയായ ഭാവമാണ്.
നിങ്ങളുടെ ഒരേയൊരു ശത്രു 'ഞാന്‍' ആണ്. അതു നിങ്ങളുടെ ജീവിതത്തിലേക്കു എപ്പപ്പോള്‍ കടന്നുവരുന്നുവോ അപ്പപ്പോള്‍ അതിനെ അടിച്ചുകൊല്ലാനുള്ള ജാഗ്രത... ഇത് നാരായണകവചം എടുത്തണിയുന്നതിലൂടെ നിങ്ങള്‍ക്കു സാധിക്കും. ജീവിതത്തില്‍ ഭക്തിയുടെ വൈശിഷ്ട്യം അത്രമാത്രം പ്രാധാന്യമുള്ളതാണ്.

No comments:
Post a Comment