Wednesday, January 23, 2019

വാല്മീകി രാമായണം
അയോദ്ധ്യാകാണ്ഡം-91

ശോഭനമായ വനം അടുത്ത് മന്ദാകിനി നദി ഒഴുകുന്നു. സ്നാനം ചെയ്യുന്നതിനായി സീതയെ രാമൻ മന്ദാകിനി നദിക്കരയിലേയ്ക്ക് കൊണ്ടു പോകുന്നു.

അയോദ്ധ്യയിലേയ്ക്ക് തിരികെ പോകുന്നു സുമന്ത്രർ. തലയിൽ തുണ്ട് വസ്ത്രമിട്ട് മുഖം മറച്ചാണ് യാത്ര. കാരണം അയോദ്ധ്യയിലെ ജനങ്ങൾ രാമൻ തിരികെ വരുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നു. ഓരോ രഥവും കടന്നു പോകുമ്പോൾ അവർ ഉറ്റു നോക്കുന്നു ഒരു പക്ഷേ രാമനായിരിക്കുമോ എന്ന്.
സുമന്ത്ര പിതിനാനഹാ
ക്വരാമയിതി പ്രിച്ഛന്തഹാം
സൂതം അഭ്യദ്രവൻ നരാഹ

രാമനെ എവിടെ കൊണ്ടു വിട്ടു എന്നറിയാൻ ജനങ്ങൾ സുമന്ത്രരുടെ പിറകെ കൂടി.സുമന്ത്രർ ദശരഥന്റെ അരമനയിലേയ്ക്ക് പോയി. കൗസല്യ ദേവിയുടെ സമീപം ദശരഥൻ വിശ്രമിക്കുന്നു. സുമന്ത്രർ നമസ്കരിച്ച് നിന്നു കൗസല്യ ചോദിച്ചു സീത എങ്ങനെ ഇരിക്കുന്നു. ജനക സഭയിൽ നിന്ന് പൊന്നു പോലെ നോക്കി കൊള്ളാം എന്ന് പറഞ്ഞ് കൂട്ടി കൊണ്ടു വന്ന പെൺകുട്ടി. അവളെ കാട്ടിലേയ്ക്ക് അയക്കേണ്ട ഗതികേട് ഈ ഇക്ഷ്വാകു വംശത്തിന് വന്നല്ലോ. അവൾ വനത്തിൽ എങ്ങനെ കഴിയുന്നു.

സുമന്ത്രർ പറഞ്ഞു രാമൻ എങ്ങനെയുണ്ട് ലക്ഷ്മണൻ എങ്ങനെയുണ്ട് എന്ന് ചോദിക്കു കൗസല്ല്യേ സീതയെ കുറിച്ച് ചോദിക്കുകയേ വേണ്ട കാരണം സീത അതീവ സന്തോഷത്തിലാണ് .

വിജനേപി വനേ സീത
വാസം പ്രാപ്യ ഗ്രഹേശിവ
വിസ്രംഭം ലഭതേ അഭീതാം
രാമേ വിന്യസ്ത മാനസ
സീതയ്ക്ക് രാമനാണ് ലോകം രാമൻ കൂടെയുള്ളപ്പോൾ കാട്, അയോദ്ധ്യ ഇവ തമ്മിൽ ഒരു വിത്യാസവും സീതയ്ക്ക് തോന്നുന്നില്ല അല്ലെങ്കിൽ അറിയുന്നില്ല.

നഗരോപ വനം ഗത്വ
യഥാ സ്മരമതേ പുരാം
തഥൈവ രമതേ സീത
നിർജ്ജനേഷു വനേഷ്വപി
അയോദ്ധ്യയിലെ ഉദ്യാനത്തിൽ സീത എങ്ങനെ ഉല്ലസിച്ചിരുന്നു അതുപോലെ വനത്തിലും രാമന്റെ കൂടെ സന്തോഷമായിരിക്കുന്നു.

തത് ഗതം ഹൃദയം യസ്യാഹ
തദധീനം ച ജീവിതം
അയോദ്ധ്യാഹിപ വേദസ്യാം
രാമഹീനാ തഥാ വനം
പരിവൃച്ഛതി വൈദേഹി
ഗ്രാമാംശ നഗരാണി ച
ഗതിം ദൃഷ്ട്വാ നദീനാം ച
പാദ പാൻ വിവിധാനി ച
വനത്തിലുള്ള ഔഷധ ചെടികളേയും കായ് കനികളേയും കുറിച്ച് നന്നായി ചോദിച്ചറിയുന്നുണ്ട് സീത. സുമന്ത്രർ സീതയോട് ഒരിക്കൽ ചോദിച്ചിരുന്നു ഈ നടന്ന സംഭവങ്ങളിൽ എല്ലാം വല്ലാതെ മനസ്സ് വിഷമിക്കുന്നുണ്ടോ എന്ന് . എന്നാൽ സീതയെ അതൊന്നും ലവ ലേശവും ബാധിച്ചിരുന്നില്ല. നടന്നതൊന്നും ഓർമ്മയിൽ പോലും വരുന്നില്ല എന്നാണ് പറഞ്ഞത്.

ഇതെല്ലാം കേട്ട് കൗസല്യ വയ്യാതെ കിടക്കുന്ന ദശരഥനു നേരെ തിരിഞ്ഞു. സ്വന്തം മകനെ കാട്ടിൽ പറഞ്ഞയച്ചല്ലോ. എന്താണ് സുമന്ത്രരോട്  രാമനെ കുറിച്ച് ഒന്നും ചോദിക്കാത്തത്. ആരെ ഭയന്നിട്ടാണോ അങ്ങ് ഒന്നും ചോദിക്കാതിരിക്കുന്നത് ആ കൈകേയി ഇവിടെ ഇല്ല ഇപ്പോൾ. ധൈര്യമായി ചോദിച്ചോളു.
ദശരഥൻ പറഞ്ഞു കൗസല്ല്യ ഞാൻ എരിയുകയാണിവിടെ. ഇതെല്ലാം ഞാൻ മനപൂർവ്വം ചെയ്തതല്ല. കൈകേയിയെ നമസ്കരിച്ചു യാചിച്ചു ദശരഥൻ രാമനെ വെറുതെ വിടാൻ അപേക്ഷിച്ചിരുന്നു. ഇപ്പോൾ കൗസല്യയ്ക്കു മുന്നിലും ദശരഥൻ യാചിക്കയാണ്. ശരിയാണ് കൗസല്ല്യ നിന്നെ ദു:ഖത്തിലാഴ്ത്തിയിരിക്കുന്നു ഞാൻ. മഹാപാപിയാണ് ഞാൻ.

Nochurji 🙏 🙏
Malini dipu 

No comments: