Tuesday, May 14, 2019

മനുഷ്യൻ തന്റെ അത്യാർത്തി കൊണ്ട്  പ്രകൃതിയെ നശിപ്പിച്ച് ആ പാപം മൂലം ജലം തീരെയില്ലാത്ത അവസ്ഥയെ പ്രാപിച്ചിരിക്കുന്നു ഈ പ്രതിസന്ധി പ്രതിദിനം രൂക്ഷമാവുന്നു ഭാഗവതത്തിൽ ജലത്തെ വന്ദിക്കുന്ന ആപ:പുരുഷ വിര്യാ: ....... എന്ന ഒരു ശ്ലോകമുണ്ട്. അർത്ഥം അല്ലയോ ജലമേ നിങ്ങൾ ഭഗവാനിൽ നിന്ന് ലഭിച്ച വീര്യത്തോടു കൂടിയവരാണ്. ഭൂമി ഭുവർ ലോകം സ്വർല്ലോകം എന്നിവയെ നിങ്ങൾ ശുദ്ധീകരിക്കുന്നു. സ്വതേ തന്നെ പാപങ്ങളെ നശിപ്പിക്കുന്ന നിങ്ങളെ സ്പര്ശിക്കുന്ന ഞങ്ങളെയും ശുദ്ധീകരിക്കേണമേ. യജുർവ്വേദ ബൗധായനീയ പുണ്യാഹത്തിൽ സമാനാർഥമുള്ള ധാരാളം മന്ത്രങ്ങളുണ്ട്. സ്നാനാനന്തരമുള്ള തർപ്പണവും  പരമപ്രധാനമാണ്. ദേവന്മാർ, ഋഷികൾ, പിതൃക്കൾ ഇവർക്ക് മന്ത്രപൂർവ്വമുള്ള ജലദാനമാണ് തർപ്പണം. തൃപ് എന്ന ധാതുവിന്റെ കൃദന്ത രൂപം തർപ്പണം തർപ്പയതി പ്രീണ യതീത്യുച്യതേ എന്ന് ആശ്വലായനഗൃഹ്യ ഭാഷ്യം സ്നാനത്തിന് പോകുന്ന ബ്രാഹ്മണനെ ദേവന്മാരും പിതൃക്കളും ജലത്തിന്നായി അനുഗമിക്കുമെന്നും തർപ്പിക്കാതെ സ്നാനം സമാപിക്കുന്നതു കണ്ടാൽ അവർ നിരാശരായി മടങ്ങുമെന്നും പരാശരസ് മൃതിയിൽ പറയുന്നു. അത് ശാപത്തിന് കാരണമാകുന്നു. അതു കൊണ്ട് സ്നാനാനന്തരം തർപ്പണം പ്രധാനമാണ്. ദേ വർഷിപിതൃതർപ്പണമില്ലാത്ത സ്നാനം നിഷ്ഫലം  അർത്ഥാനുസന്ധാനം സദാചരണത്തിലേക്കും സദാചരണം ആത്മവിശുദ്ധിയിലേക്കും നയിക്കുന്നു. മുമ്പിൽ വിളമ്പിയ ചോറിൽ തൊട്ട് അമൃതമസി എന്ന് ജപിച്ച് ഇലയിൽ ചോറ് ഉച്ചിഷ്ടമാക്കി ശേഷിച്ചിട്ട് നശിപ്പിക്കുന്ന മൂഢ പാരമ്പര്യത്തെക്കുറിച്ച് എന്ത് പറയും? വേദ പ്രതിപാദകമായ രീതിയിൽ പ്രകൃതിയെയും ജല ത്തെയും സംരക്ഷിക്കാനും ജല പ്രതിസന്ധി തരണം ചെയ്യാനും ഭഗവത്കാരുണ്യമുണ്ടാകട്ടെ.  മന്ത്രാർഗ്ഗതങ്ങളായ ഇത്തരം തത്വങ്ങൾ അറിഞ്ഞുപാസിക്കുവാൻ ശ്രീകൃഷ്ണ ഭഗവാൻ നമ്മെ  അനുഗ്രഹിക്കട്ടെ. ഹരേ കൃഷ്ണ--കാരക്കാട് copy right reserved

No comments: