Monday, May 13, 2019

ഗുരോർവ്രതാനാംവേദസ്യ                    യമസ്യനിയമസ്യച                       ദേവതാനാംസമീപേച                     യേനാസൗനീയതേ ഇതി                           ഉപനയനം ----- യേന കർമ്മണാ അസൗ ഗുരോ: വ്രതാനാം യമസ്യ നിയമ സ്യ വേദസ്യ ദേവതാനാം ച സമീപേ നീയതേ -- ഏതൊരു കർമ്മം കൊണ്ടാണോ ഒരാൾ ഗുരുവിന്റെയും വ്രതങ്ങളുടെയും വേദത്തിന്റെയും         ദേവതകളുടെയും സമീപത്തേക്ക് ആനയിക്കപ്പെടുന്നത്, ആ കർമ്മമാണ് ഉപനയനം. ഉപനയനത്തോടെയാണ് ഒരാൾ പ്രണവജപത്തിനും ഗായത്രീജപത്തിനും വേദാധ്യയനത്തിനും മറ്റും അധികാരം നേടുന്നത്. എന്നാൽ ഉപനയനത്തിന് മുമ്പ് ആധാനം തനയസ്യ .... എന്ന ക്രമത്തിൽ ഷോഡശ കർമ്മങ്ങളിൽ ചിലത് ചെയ്യാനുണ്ട്. ഉപനയനത്തിനു ശേഷവും ചില വ്രതങ്ങൾ കൂടി കഴിഞ്ഞാണ് വേദാരംഭം ഈ                         ഷോഡശകർമ്മങ്ങൾക്കും അതാതിന്റെ പ്രാധാന്യം ഉണ്ട് ഇന്ന് സാർവ്വത്രികമായി കണ്ടുവരുന്ന ഒരു ദിവസത്തെ ഉപനയനം കൊണ്ടോ നാലു ദിവസത്തെ ഉപനയനം കൊണ്ടോ ഈ കർമ്മങ്ങളൊന്നും പൂർത്തീകരിക്കാനാവില്ലല്ലോ കർമ്മങ്ങൾ പൂർത്തീകരിക്കാതെ പൂജക്ക് പോകുന്നതോ വേദമന്ത്രാദികൾ അഭ്യസിക്കുന്നതോ ഉചിതമാണെന്ന് പറയാൻ വിഷമമുണ്ട്. അത്തരം ആൾക്കാരിൽ ചിലർ പുരോഹിതവൃത്തിയും മഹാക്ഷേത്രങ്ങളിലെ ശാന്തിയും മറ്റും ചെയ്യുന്നുമുണ്ട്. കാലസ്ഥിതി കൊണ്ട് അങ്ങനെയാകട്ടെ നല്ലത് തന്നെ. അതിൽ പരാതിയില്ല എങ്കിലും ഇന്നും അപൂർവ്വം ചിലർ ആരുടെയും പ്രേരണയില്ലാതെ  കർമ്മങ്ങളോടുള്ള ബഹു മാനം കൊണ്ട് മാത്രം ഒരു വർഷത്തെ ബ്രഹ്മചര്യ വ്രതം ഉൾപ്പെടെ ഷോഡശ കർമ്മങ്ങൾ കൃത്യമായി  ആചരിക്കുന്നതായി കാണുന്നു. അവർ കാലാനുസൃതമായ രീതിയിൽ കർമ്മങ്ങൾ നിലനിർത്തുന്നു. സന്ധ്യാവന്ദനാദികൾ ചെയ്യുന്നു ബ്രാഹ്മണാനുഷ്ഠാനങ്ങൾ സ്വധർമ്മമാണെന്ന ബോധത്തോടെ ഈശ്വരവിശ്വാസത്തോടെ ഭക്തിയോടെ ചെയ്യുന്നു. അതിൽ പുരോഹിതന്മാരും ശാന്തിക്കാരുമുണ്ടെങ്കിലും  എൻജിനീയർമാരും അധ്യാപകരും മറ്റ്  ഉദ്യോഗസ്ഥരും മറ്റ് പല തൊഴിലിലും ഏർപ്പെട്ടവരും എല്ലാം ധാരാളമുണ്ട്. ആധുനിക വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന ഇവരിൽ പലരും ബ്രാഹ്മണ്യത്തിന്റെ നിലയും വിലയും മഹത്വവും അറിഞ്ഞ് മറ്റൊന്നും ആഗ്രഹിക്കാതെയാണ് ഷോഡശ കർമ്മങ്ങൾ സന്ധ്യാവന്ദനം മുതലായവ നിലനിർത്താൻ സ്വാചരണത്തിലൂടെ മാതൃക കാണിക്കുന്നത് എന്ന സത്യം മറക്കരുത്.  അതിയാഥാസ്ഥിതികരുടെയും നാസ്തികരുടെയും പരിഹാസത്തിന് പാത്രങ്ങളായിട്ടും നമ്മുടെ കർമ്മങ്ങളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും  പ്രസംഗിക്കുന്നതിലുപരി ആചരിക്കുകയും ചെയ്യുന്ന ഇക്കൂട്ടർക്ക്  കാര്യമായ പ്രോത്സാഹനം ഒരു വശത്തു നിന്നും  ലഭിക്കുന്നില്ലെന്നത് നിർഭാഗ്യകരമാണ്. നിസ്വാർത്ഥമായി ധർമ്മം ആചരിക്കുകയും പ്രചരിപ്പിക്കുകയും ധർമ്മം ആചരിക്കുന്ന മറ്റുള്ളവരെ അനുമോദിക്കുകയും എല്ലാം ധർമ്മാചരണത്തി ന്റെ ഭാഗമാണല്ലോ. സ്വധർമ്മം യഥാശക്തി ആചരിക്കുന്നവർ എണ്ണത്തിൽ  ധാരാളമുണ്ടായാലേ നമ്മുടെ  സമുദായത്തിൽ സദ്ധർമ്മം നിലനില്ക്കുകയുള്ളൂ അതിനും കൂടി യത്നിക്കാൻ ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ. - ഹരേ കൃഷ്ണ- കാരക്കാട്‌

No comments: