Monday, May 13, 2019

ബലരാമന്റെ സ്വർഗാരോഹണം
സഹോദരന്മാരും ആയി ഉള്ള യുദ്ധത്തിൽ താല്പര്യം ഇല്ലാത്ത ബലരാമൻ യുദ്ധം തുടങ്ങുതിനു മുൻപ് തന്നെ തീർത്ഥ യാത്ര തുടങ്ങി .അദ്ദേഹം പല തീർഥങ്ങൾ സന്ദർശിച്ചു നെെമിശാരണൃത്തില്‍ എത്തി.അവിടെ മുനിമാർക്കു ഇടയിൽ വീരാസനത്തിൽ സൂതൻ ഇരിക്കുന്നത് കണ്ടു .അദ്ദേഹം മാത്രം എഴുനേൽക്കാതെ ഇരുന്നത് തന്നെ അപമാനിക്കാൻ ആണ് എന്ന് കരുതി ബലരാമൻ അദ്ദേഹത്തെ വധിച്ചു .
മഹർഷിമാർ പറഞ്ഞു ഞങ്ങൾ ഭഗവൽ കഥകൾ പറയാൻ സൂതനെ ബ്രഹ്‌മാസനത്തിൽ ഇരുത്തിയതിനാൽ ആണ് അദ്ദേഹം എഴുനേൽക്കാതെ ഇരുന്നത് .അതിനാൽ അദ്ദേഹം തെറ്റ് ഒന്നും ചെയ്തില്ല .ഇപ്പോൾ സത്രം മുടങ്ങി ഗുണത്തിന് പകരം ദോഷം ഉണ്ടാകും
ബലരാമൻ തെറ്റ് മനസ്സിലാക്കി .മുനിമാരോട് ക്ഷമ ചോദിച്ചു
എന്ത് ശിക്ഷയും അനുഭവിക്കാം എന്ന് പറഞ്ഞു
മുനിമാർ സൂതനെ വീണ്ടും ജീവിപ്പിക്കാൻ പറഞ്ഞു
അത് വിഷ്ണുവിനു മാത്രമേ കഴിയൂ .എന്നാൽ സൂതന്റെ ശരീരത്തിൽ നിന്ന് സർവ്വജ്ഞാനി ആയ മകനെ നൽകി.അവൻ സത്രം പൂർത്തിയാക്കും എന്ന് അനുഗ്രഹിച്ചു
മുനികളെ ശല്യം ചെയ്തു കൊണ്ടിരുന്ന വൽക്കലൻ എന്ന അസുരനെ നിഗ്രഹിച്ചു
മുനിമാരുടെ ആഗ്രഹ പ്രകാരം തീർത്ഥയാത്ര തുടർന്നു
അവിടെ നിന്നും പല തീർത്ഥങ്ങളിൽ കുളിച്ചു ,അവസാനം പരശുരാമക്ഷേത്രത്തിൽ എത്തി.(കേരളം ) അവിടെ ശ്രാർദ്ധ കർമ്മങ്ങൾ (തിരുവല്ലം )ചെയ്തു പിതൃക്കൾക്ക് ശാന്തി നൽകി .അപ്പോൾ അറിഞ്ഞു യുദ്ധം അവസാനിച്ചു .പാണ്ഡവർ രാജ്യം ഭരിക്കുന്നു .
ഭഗവാൻ കൃഷ്ണൻ ഉടൻ സ്വധാമം പൂകും
ബലരാമൻ അനന്തപുരിയിൽ ശ്രീ പദ്മനാഭനെ ദർശിച്ചു ഭഗവാനിൽ വിലയം പ്രാപിച്ചു .
ഓം നമോ ഭഗവതേ വാസുദേവായ .
(ഭാഗവതം .
Gowindan namboodiri

No comments: