Friday, July 05, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം - 117
അപ്പൊ നിത്യം എന്നു വച്ചാൽ അതിന്റെ ഡെഫെനിഷൻ എന്താ? ഞാൻ പറഞ്ഞു കാലം ഭഗവാന്റെ സ്വരൂപം ആണ്. കാലം എന്നു വച്ചാൽ നമുക്ക് എന്തൊക്കെ കാലം ഉണ്ട്? ഗംഭീരമായ ഒരു അനാലിസിസ് ആണ് നോക്കിക്കോളൂ. നമുക്ക് കാലം എന്തൊക്കെയുണ്ട്? ഭൂതകാലം വർത്തമാനകാലം ഭാവികാലം. മൂന്നു കാലമാണ് നമുക്ക് ഉള്ളത് അല്ലേ? നമ്മുടെ അനുഭവത്തില് പഴേ കാലത്തില് എന്നു പറയും അല്ലേ? എന്തിനെ എടുത്താലും ഞങ്ങളുടെ കാലത്ത്, പണ്ട് കാലത്ത് എന്നു നമ്മൾ തുടങ്ങും. പഴെ കാലത്ത്, ഇനി വരാൻ പോകുന്ന കാലത്തിനെക്കുറിച്ചു ചർച്ച ചെയ്യും. ഭൂതകാലം ഭാവികാലം വർത്തമാനകാലം എന്നു നമ്മള് പറയുന്നു. ഇപ്പൊ ഒരു ചോദ്യം ചോദിക്കാ വർത്തമാന കാലത്തിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ? അതായത് വർത്തമാനം, പ്രസന്റ് മുമന്റ് , ഈ ക്ഷണം എന്ന് പറയണത് കൈ ഞൊടുക്കു മ്പോഴേക്കും പോകും അല്ലേ? ദാ എന്നു പറയുമ്പോഴെക്കും കഴിഞ്ഞു. മനസ്സിന് വർത്തമാനകാലത്തിനെ സ്പർശിക്കാൻ പറ്റില്ല. ആലോചിച്ചു നോക്കാ മനസ്സുകൊണ്ടു തൊടുംമ്പോ ഴേക്കും അതു ഭൂതകാലമായിക്കഴിഞ്ഞു. മനസ്സുകൊണ്ടു ഭാവനചെയ്യുംമ്പോഴേക്കും ഭൂതകാലമായിക്കഴിഞ്ഞു. മനസ്സിന് ഭൂതകാലത്തിനേ ഭാവന ചെയ്യാൻ പറ്റുള്ളൂ ഭാവികാലത്തിനെയും ഭാവന ചെയ്യാം. ഭൂതകാലത്തിനെ ഓർക്കുന്നു. ഭാവികാലത്തിനെ ഭാവന ചെയ്യുന്നു. നമ്മുടെ അനുഭവത്തിലാണ് പറയണത്. നമ്മുടെ മനസ്സിൽ മൊത്തത്തിൽ കഴിഞ്ഞു പോയ കാര്യങ്ങളും വരാൻ പോകുന്നതിനെക്കുറിച്ചും ഉള്ള ചിന്തയാണ് ഉള്ളത്. വർത്തമാനകാലം എന്നുള്ളത് മനസ്സുകൊണ്ട് അറിയപ്പെ ടുന്ന തേ ഇല്ല. മനസ്സുകൊണ്ട് അറിയപ്പെടാത്തതു കൊണ്ട് നമ്മൾ ഈശ്വരനെ നിഷേധിക്കുന്നു, ആത്മാവിനെ നിഷേധിക്കുന്നു. ഒക്കെ നിഷേധിക്കുന്നു. അതേ ലോജിക് വച്ചു കൊണ്ടു പറയാം. ഭൂതകാലം എന്റെ മനസ്സിൽ അറിയുണൂ ഭാവികാലം എന്റെ മനസ്സിൽ ഭാവന ചെയ്യാൻ പറ്റുണൂ. വർത്തമാനകാലം മനസ്സുകൊണ്ട് തൊടാൻ പറ്റുന്നില്ല. അതു കൊണ്ട് വർത്തമാനകാലം ഇല്യാ എന്ന് പറഞ്ഞാലോ? വർത്തമാനം കാലമേ ഇല്ല. ഭൂതകാലവും ഭാവികാലവും മാത്രമേ ഉള്ളൂ എന്നു പറഞ്ഞാലോ. എന്താ മനസ്സിനു തൊടാൻ പറ്റിണില്ല. അങ്ങനെ തീരുമാനിച്ചോളൂ നമ്മള് കുറെ പേരുണ്ട്. അങ്ങനെ അങ്ങോട്ടു തീരുമാനിക്കാം എന്താ? ഇപ്പൊ നാട്ടിലങ്ങിനെയാണ് പരിപാടി. എന്ത് അസംബന്ധം ആയാലും കുറച്ച് പേർ കൂടി തീരുമാനിച്ചാൽ മതി.കഴിഞ്ഞു പോയ കാലവും വരാൻ പോകുന്ന കാലവും മാത്രമേ മനസ്സുകൊണ്ട് അറിയുന്നുള്ളൂ. വർത്തമാനത്തിനെ തൊടുംമ്പോഴെക്കും അതു ഭൂതകാലമാവു ണൂ. അപ്പൊ കഴിഞ്ഞു പോയ കാലവും വരാൻ പോണ കാലവും മാത്രമേ ഉള്ളൂ വർത്തമാനകാലം ഇല്ല എന്നു തീരുമാനിച്ചാലോ? പറ്റുമോ? നമുക്കറിയാം അത് എവിടേയോ ഫ്ലോ ഉണ്ട് എന്ന്. എന്നാൽ ഇപ്പൊ മൂന്നു കാലവും ഉണ്ട് എന്നാണോ ഇപ്പൊ തീരുമാനം. എന്നാൽ പറയുന്നു കാലം എന്ന ഒരേ ഒരു കാലമേ ഉള്ളൂ ഈ ഭൂതകാലം വർത്തമാനകാലം ഭാവികാലം എന്നുള്ളതൊക്കെ വ്യാകരണത്തിലേ പ്രയോജനപ്പെടുള്ളൂ. അനുഭവത്തിൽ ഒരേ ഒരു കാലമേ ഉള്ളൂ വർത്തമാനകാലം. അനുഭവത്തിനെ മനസ്സുകൊണ്ടു സ്പർശിക്കാൻ പറ്റില്ല എന്നുള്ളതിനു ഏറ്റവും നല്ല തെളിവാണ് വർത്തമാന ത്തിനെ മനസ്സിനുഭാവന ചെയ്യാൻ പറ്റാത്തത്. മനസ്സു തൊടുംമ്പോഴെക്കും കഴിഞ്ഞു പോകും.
( നൊച്ചൂർ ജി )
sunil namboodiri

No comments: