Friday, July 05, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം -  118

അനുഭവം എന്നുള്ളത് വർത്തമാനകാലം ആണ് . ഭൂതകാലം ആരും അനുഭവിക്കിണില്ല. എനിക്കു ഇപ്പൊ 30 വയസ്സായി എന്നു വച്ചാൽ മുപ്പത് വയസ്സ് അനുഭവത്തിൽ ഒന്നും ഇല്ല മെമ്മറിയിലേ ഉള്ളൂ. അനുഭവത്തിൽ ഇതാ ഇപ്പോഴത്തെ moment മാത്രമേ ഉള്ളൂ. ഈ മുപ്പതു വർഷം എന്നുള്ളത് മെമ്മറിയിലേ ഉള്ളൂ. പലതും മെമ്മറിയിൽ ഇല്ല കുറച്ച് ഉണ്ട് അത്രേ ഉള്ളൂ. ഭാവിയും എന്റെ അനുഭവത്തിലൊന്നും ഇല്ല. മനസ്സിന്റെ ഭാവനയിലേ ഉള്ളൂ. അതു വരാം വരാതിരിക്കാം. അനുഭവത്തി ലുള്ളത് ഇതാ ഈ ക്ഷണം മാത്രം. നോക്കണം എത്ര ഗംഭീരമായ തത്ത്വം . ഭൂതകാലം എന്നു പറഞ്ഞാൽ it is nothing but recorded present. ഭാവികാലം എന്നു വച്ചാൽ it is nothing but imaginary present. റെക്കോഡ് ചെയ്ത പ്രസന്റ് മൂമെന്റാണ് ഭൂതകാലം. ഭാവന ചെയ്യുന്ന പ്രസന്റ് മൂമ ന്റ് ആണ് ഭാവികാലം. അങ്ങനെ നോക്കുമ്പോൾ നമ്മുടെ അനുഭവത്തിൽ അനുസ്യൂതം ഒഴുകുന്ന ഒരു വർത്തമാനകാലം മാത്രമേ ഉള്ളൂ. ആ വർത്തമാന കാലമാണ് സമാധി . ആ വർത്തമാനകാലമാണ് ആത്മ. ആ വർത്തമാനകാലം ആണ് ബോധം . വാസിഷ്ഠത്തിൽ രാമനോട് വസിഷ്ഠൻ പറയുന്നു "വർത്തമാനം അനായാസം ഭജത് ബാഹ്യ ദിയാ ക്ഷണം ഭൂതം ഭവിഷ്യത് അഭജത് യാതി ചിത്തം അചിത്തതാം " എന്നാണ്. ഹേ രാമാ വർത്തമാനത്തിനെ സദാ ശ്രദ്ധിച്ചു കൊണ്ട് ഭൂതത്തിലേക്കും ഭാവിയിലേക്കും മനസ്സിനെ പോകാതെ പിടിച്ചു കൊണ്ടിരുന്നാൽ ചിത്തം അചിത്തം ആയിട്ടു പോകും. ഈ വർത്തമാനകാലം എന്നു പറയണത് മനസ്സിന് അഗ്നിപോലെയാണ് മനസ്സ് അതിൽ നിൽക്കില്ല നിൽക്കുമ്പോഴേക്കും മനസ്സ്  ഭസ്മമാകും. വർത്തമാനത്തിൽ നിൽക്കണമെങ്കിൽ മനസ്സിന് സാധ്യമല്ല. മനസ്സിന്റെ വാസനകൾ ഒക്കെ കത്തിപ്പോകും വർത്തമാനത്തിൽ നിന്നാൽ. അതിന് ഭൂതവും ഭാവിയും വച്ചു കൊണ്ടാണ് ഈ മനസ്സ് നിൽക്കണത്.  ഭൂതം ഭാവിച ദുഷ്കൃതം പൃത ഹതാ സൻ വിൻമയേ പാവ കേ . ഈ സംവിദ് സ്വരൂപമായ അഗ്നിയില് ഭൂതത്തിനേയും ഭാവിയേയും എരിക്കണം എന്നാണ് ആചാര്യ സ്വാമികൾ പറയണത്. ഈ സൻ വിൻ മയമായ അഗ്നി ആരാണ് ദാ ഈ വർത്തമാനകാകാ ലാനുഭവം. 
(നൊച്ചൂർ ജി )
sunil namboodiri

No comments: