ദക്ഷിണാമൂർത്തി സ്തോത്രം-52
എല്ലാം പ്രകൃതിയുടെ കൈയ്യിലാണ് ശരീരം, പ്രാണൻ എല്ലാം . നമ്മൾ ആലോചിച്ചിട്ടാണോ ശ്വാസോച്ഛ്വാസം ചെയ്യുന്നത്. ഏതോ ഒരു ശക്തി അത് നിർവ്വഹിക്കുന്നു.
ന പ്രാണേന ന അപാനേന മർത്ത്യോ ജീവതി കശ്യന ഇതരേണതു ജീവന്തി യസ്മിൻ ഏതാൻ ഉപാശ്രിദൗ
ഉപനിഷത്ത് പറയുന്നു പ്രാണനും അപാനനും കൊണ്ടല്ല മർത്യൻ ജീവിക്കുന്നത് വേറെയെന്തോ ഇതിനെ നിയന്ത്രിക്കുന്നുവല്ലോ അതു കൊണ്ടാണ്. യസ്മിൻ ഏതാൻ ഉപാശ്രിദൗ
അപ്പോൾ പ്രാണനും പ്രകൃതിയുടെ വസ്തുവാണ്. ഇന്ദ്രിയങ്ങളും പ്രകൃതിയുടേതാണ്. ബുദ്ധിയും പ്രകൃതിയുടേതാണ്. അതിനാലാണ് ചിലപ്പോൾ മറവി ഉണ്ടാകുന്നു. സ്വന്തം പേരും ഊരും ഒന്നും ഓർമ്മ വരാത്ത അസുഖങ്ങൾ ഉണ്ടാകുന്നു. ചിലപ്പോൾ പ്രാരാബ്ധ വശാൽ ചിലർക്ക് ബുദ്ധി ഭ്രമം വരുന്നു.
ശങ്കരാചാര്യരുടെ ശിഷ്യനായ പദ്മപാദ ആചാര്യർക്കും ഊന്മാദം വന്നു. ഒരാൾ മരുന്ന് കലക്കി കൊടുത്തു അദ്ദേഹത്തിന്. ആ ഉന്മാദത്തോടെ അദ്ദേഹം ആചാര്യനെ കാണാൻ വന്നു. അദ്ദേഹം പറഞ്ഞു കുഴപ്പമില്ല ബുദ്ധിയിലല്ലേ ഭ്രമം എന്നു വച്ച് അങ്ങയുടെ ജ്ഞാനത്തിന് ഒരു കുഴപ്പവും വരില്ല. ഇത് പ്രാരാബ്ധമാണ് വന്നിട്ട് പോകും ശരിയായി കൊള്ളും. ബുദ്ധിയും ഞാനല്ല, ശരീരവും ഞാനല്ല, പ്രാണനും ഞാനല്ല.
ബുദ്ധിയുടെ മണ്ഡലത്തിൽ എനിക്ക് പഠിക്കാൻ കഴിയുന്നില്ല, ഓർമ്മയിൽ നിൽക്കുന്നില്ല എന്ന് ചിലർ വിഷമം പറയും. ഓർമ്മ വച്ചാലും, ഇല്ലെങ്കിലും ഒന്നും കുഴപ്പമില്ല. ഇതൊക്കെ ബുദ്ധിയുടെ മണ്ഡലമാണ്. ശൂന്യവും ഞാനല്ല. ശൂന്യം എന്നുള്ളത് കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് ഉറക്കം. ഉറക്കവും ഞാനല്ല കാരണം അത് വന്നിട്ട് പോകുന്ന ഒന്നാണല്ലോ. ഇതിലെല്ലാത്തിലും മാറാതെ നിൽക്കുന്ന വസ്തുവാണ് ഞാൻ. ആ മാറാതെ നിൽക്കുന്ന ഞാനിനെ എവിടെ കണ്ടെത്തും? സുഷുപ്തി അവസ്ഥയിൽ സുഖമായുറങ്ങുമ്പോൾ ശരീര ബോധമോ വ്യക്തി ബോധമോ ഇല്ലെങ്കിലും 'അതുണ്ട്'. ഇതാണ് അടുത്ത ശ്ലോകത്തിൽ പറയുന്നത്.
രാഹുഗ്രസ്ത ദിവാകരേംദു സദൃശോ മായാ സമാച്ഛാദനാത്
സന്മാത്രഃ കരണോപ സംഹരണതോ യോஉഭൂത്സുഷുപ്തഃ പുമാന് |
പ്രാഗസ്വാപ്സമിതി പ്രഭോദസമയേ യഃ പ്രത്യഭിജ്ഞായതേ
തസ്മൈ ശ്രീ ഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ || 6 ||
Nochurji
Malini dipu
No comments:
Post a Comment