നേരത്തേ കാലത്തെഴുന്നേൽക്കണം - മക്കൾ...
ഭൂമിയെ തൊട്ടു വന്ദിക്ക വേണം...
കരതലദർശന ശൗചാദികൾ ചെയ്ത്...
യോഗയും ധ്യാനവും ശീലിക്കണം...
മാതാപിതാക്കളെ വന്ദിച്ച ശേഷമേ...
വിദ്യയെ നേടുവാൻ പോയിടാവൂ...
അന്നന്നു കേൾക്കുന്ന പാഠഭാഗങ്ങളെ..
അന്നന്നു നന്നായ് ഹൃദിസ്ഥമാക്കാം..
ആദരിച്ചീടണം ശുശ്രൂഷചെയ്യണം...
വാദ്യരെ വന്ദ്യവയോധികരെ...
നല്ല ചങ്ങാത്തവും നല്ല പ്രവർത്തിയും...
നല്ല സംസ്കാരത്തെ നൽകുമല്ലൊ!...
നല്ല വാക്കോ തണം നന്മകൾ കാണണം...
നാടിന്നു ശ്രേയസ്സു നൽകീടേണം...
ഭാരതഭൂമിതൻ സംസ്കാരമാർജ്ജിച്ചു...
ഭാവിയെ ഭാസ്വരമാക്കിടേണം.
മാതൃസേവയിൽ
അഭേദാമൃത.
ജന്മദിനാശംസകൾ നേരുന്നു..സ്നഹ പൂർവ്വം
No comments:
Post a Comment