Sunday, November 17, 2019

[17/11, 16:01] +91 94955 57148: ഹരിനാമകീർത്തനം വ്യാഖ്യാനം

ഗുരുകാരുണ്യവും വസ്തുബോധവും

ജീവബ്രഹ്മൈക്യമെന്ന മോക്ഷമാണല്ലോ വേദാന്തശാസ്ത്രലക്ഷ്യം.
ഇതു നേടാൻ, ജീവനെന്ത്? ബ്രഹ്മമെന്ത്? ഈ രണ്ടിനും തമ്മിലുള്ള ബന്ധമെന്ത്? എന്നീ കാര്യങ്ങൾ വ്യക്തമായി ധരിച്ചാലേ പറ്റു. അഹങ്കാരരൂപത്തിലുള്ള ജീവനുകൾക്കു ബ്രഹ്മവുമായുള്ള ബന്ധമെന്തെന്നത്രേ മേൽ
വിവരിച്ചത്. ഇതു സിദ്ധാന്തപരമായി അറിഞ്ഞാൽ മാത്രം പോരാ, സാക്ഷാത്കരിച്ച് അനുഭവിക്കാൻ കഴിയണം. അതാണ് 'ബോധംവരൽ.' ഈ ബോധംവരാൻ സത്യം സാക്ഷാത്കരിച്ച ഗുരുവിന്റെ കാരുണ്യമുണ്ടെങ്കിലേ പറ്റു.
സത്യസാക്ഷാത്കാരത്തിൽ ബ്രഹ്മനിഷ്ഠനായ ഗുരുവിന്റെ ഉപദേശവും കാരുണ്യവും അതിപ്രധാനമായ പങ്കുവഹിക്കുന്നു. തനിക്ക് ആ ഉപദേശവും കാരുണ്യവും ലഭിച്ചുവെന്നും ബോധം വന്നുവെന്നുമാണ് 'അതു ബോധം വരുത്തുവതിനാളായി നിന്ന പരമാചാര്യരൂപ' എന്ന ഭാഗം കൊണ്ട് ആചാര്യൻ വെളിപ്പെടുത്തിയിരിക്കുന്നത്.

ഗുരുവും നാരായണനും ഒന്നുതന്നെ

ബഹ്മവിത്ത് ബ്രഹ്മമായി ഭവിക്കുന്നു എന്നാണ് ഉപനിഷത് പ്രഖ്യാപനം. വേദാന്തസത്യം അനുഭവിച്ചറിയാൻ സഹായിക്കുന്ന ബ്രഹ്മനിഷ്ഠനായ ഗുരു ശിഷ്യനെ സംബന്ധിച്ചിടത്തോളം സാക്ഷാദീശ്വരൻ തന്നെയാണ്. ശിഷ്യന്റെ കളങ്കങ്ങളെ മുഴുവൻ ഹരിക്കുന്നതുകൊണ്ട് അദ്ദേഹം ഹരിനാരായണനുമാണ്. ഇക്കാര്യങ്ങൾ വെളിപ്പെടുത്താനാണ് 'ആചാര്യ രൂപ ഹരിനാരായണായ നമഃ' എന്നു ശ്ലോകം അവസാനിപ്പിച്ചിരിക്കുന്നത്. "ഗുരുരൂപനായി പാപഹാരിയായി വിളങ്ങുന്ന ബ്രഹ്മസ്വരൂപിൻ, അങ്ങേയ്ക്ക് നമസ്കാരം' എന്നു താത്പര്യം.

ഈ ശ്ലോകം സാംഖ്യമതമനുസരിച്ചും വ്യാഖ്യാനിക്കാമെന്നു പറയുന്നുണ്ട്. അതൊരിക്കലും ശരിയാകയില്ല. സാംഖ്യമതം പ്രകൃതിയും പുരുഷനും രണ്ടു ഭിന്നവസ്തുക്കളാണെന്നു ശഠിക്കുന്നു. അദ്വൈതവേദാന്തമാകട്ടെ, പ്രകൃതിയെ അഥവാ മായയെ പരമാത്മാവിന്റെ ശക്തിവിശേഷമായി
മാതമേ അംഗീകരിക്കുന്നുള്ളൂ. അദ്വൈതവേദാന്തിക്ക് പ്രകൃതിയും പ്രകൃതികാര്യങ്ങളും പരമാത്മാവിന്റെ തന്നെ പ്രകടഭാവങ്ങളാണ്. അപ്പോൾ  'ഓം'കാരമായ പൊരുൾ ആങ്കാരമായി ഭവിച്ചു എന്നുപറയുന്നത് അന്വർഥമാണ്. സാംഖ്യമതമനുസരിച്ച് പ്രകൃതി പുരുഷനിൽ നിന്നും ഭിന്നയായതു
പാണ്ട് സാംഖ്യപ്രകൃതിയെ 'ഓം'കാരമായ പൊരുളായി ആരും തന്നെ അംഗീകരിച്ചിട്ടില്ല. അതിനാൽ, പ്രകൃതിപരിണാമങ്ങളായി അഹങ്കാരങ്ങൾ രൂപം കൊള്ളുമ്പോൾ അതിനെ "ഓം'കാരമായ പൊരുൾ മൂന്നായ് പിരിഞുടനെ ആങ്കാരമായി' എന്നു വ്യാഖ്യാനിക്കാനേ സാധ്യമല്ല. മതഭേദത്തെ
മുൻനിറുത്തിയുള്ള ഇത്തരം വ്യാഖ്യാനഭേദങ്ങൾ ആചാര്യപാദർ കാട്ടിത്തരാൻ കൊതിക്കുന്ന യഥാർഥസത്യത്തെ മറച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാനേ ഉപകരിക്കൂ. രണ്ടാം പദ്യത്തിന്റെ വ്യാഖ്യാനം ഇക്കാര്യം കുറേക്കൂടി
തെളിയിക്കും.

പൂർണമായ അദ്വൈതാനുഭവം മാത്രമേ മനുഷ്യമനസ്സിനു പരമമായ ആനന്ദവും ശാന്തിയും പ്രദാനം ചെയ്യു. ദ്വിതീയാദ്വൈഭയം ഭവതി -
"രണ്ടിന്റെ തോന്നലിൽ നിന്നാണല്ലോ ഭയമുളവാകുന്നത്" എന്നാണ് ഉപനിഷത് പ്രഖ്യാപനം.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.
[17/11, 16:01] +91 94955 57148: വിവേകചൂഡാമണി-86

ദുർവാരസംസാരദവാഗ്നിതപ്തം
ദോധൂയമാനം ദുരദൃഷ്ടവാതൈഃ
ഭീതം പ്രപന്നം പരിപാഹിമൃത്യോഃ
ശരണ്യമന്യത് യദഹം ന ജാനേ.
                                                (36)
   
     തടുക്കാനാവാത്ത സംസാരക്കാട്ടുതീയിൽപ്പെട്ട് ഞാൻ എരിപൊരികൊള്ളുകയാണ്; നിർഭാഗ്യമാകുന്ന ചുഴലിക്കാറ്റിൽപ്പെട്ടുഴലുകയാണ്. ഭയചകിതനായ ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു. മൃത്യുവിൽനിന്ന് രക്ഷിക്കണേ. അങ്ങല്ലാതെ എനിക്ക് വേറെ ഗതിയില്ല.

    ശ്രീശങ്കരന്റെ കവിതാചാതുരിയെ പ്രഖ്യാപിക്കുന്നു ഈ ശ്ലോകവും. പ്രശാന്തസുന്ദരവും ശ്രുതിമധുരവുമായ പ്രവാഹത്താൽ
ഹൃദയത്തിലെ തടസ്സങ്ങൾ നീക്കി ഭക്തിസാന്ദ്രമായ അർപ്പണഭാവത്തിന് വഴിതെളിയിക്കുകയാണ് കഴിഞ്ഞ ശ്ലോകത്തിൽ, ഇതിലാകട്ടെ, ദ്രുതഗതിയിലുള്ള താളശബ്ദങ്ങളാൽ അടക്കാനാവാത്ത അക്ഷമയും തിടുക്കവും പ്രകടമാക്കുന്നു.

     ഇതിലെ ആദ്യവരി, സാധകന്റെ ബാഹ്യലോകത്തിലെ ഭയാനകവിപത്തുകളെ സൂചിപ്പിക്കുന്നു; രണ്ടാമത്തെ വരി, അയാളെ അലട്ടിക്കൊണ്ടിരിക്കുന്ന ആന്തരികദുരിതങ്ങളേയും, ബാഹ്യലോകവുമായുള്ള സമ്പർക്കത്തിന്റെ ഫലമായി, മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന
സംസാരദുഃഖങ്ങളിൽപ്പെട്ട് ജീവൻ വീർപ്പുമുട്ടുന്നതിനെ കാണിക്കുന്നു. ആന്തരികമായി, രാഗദ്വേഷങ്ങളും, ഇഷ്ടാനിഷ്ടങ്ങളും, അടങ്ങാത്ത കൊടുങ്കാറ്റുപോലെ തന്നെ അലട്ടിക്കൊണ്ടിരിക്കുന്നതായും
അയാൾ കാണുന്നു. വിജ്ഞാനമന്ദിരത്തിലേയ്ക്ക് കാൽകുത്തുന്നതിനുമുമ്പായി -- സദ്ഗുരുവിനെ ശരണം പ്രാപിക്കുന്നതുവരെയും -- ഓരോ സാധകനും അനുഭവിക്കേണ്ടിവരുന്ന സംസാരാനുഭവങ്ങളുടെ സംക്ഷിപ്തചിത്രം ഈ വരികളിൽ കാണാം.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.

No comments: