വൃശ്ചിക പൂംപുലരി, വ്രത ശുദ്ധി തരും പുലരി...
*************************
ഇന്ന് വൃശ്ചികം ഒന്ന്. ഇന്നു മുതല്‍ നാല്പത്തിയൊന്ന് നാളുകള്‍ വൃതാനുഷ്ഠാനത്തിന്റെയും സഹനത്തിന്റെയും ശരണം വിളികകളുടെയും പുണ്യ നാളുകള്‍. കലിയുഗ വരദനായ ഹരിഹര പുത്രന്റെ അനുഗ്രഹാശിസ്സുകള്‍ തേടി ഭക്തജനകോടികള്‍ നീലി മല താണ്ടി കാനനവാസനായ അയ്യപ്പന്‍റെ തിരുസന്നിധിയിലേക്ക് ഒഴുകിയെത്തുന്ന മണ്ഡല കാലം .
വ്രതം അനുഷ്ഠിക്കുമ്പോള്‍ ഭക്തര്‍ അയ്യപ്പമുദ്രയുള്ള മാല കഴുത്തിലണിയും. ഈ മാല ക്ഷേത്രസന്നിധിയിലോ ഗുരുസ്വാമിയുടെ മുന്നിലോ പൂജിച്ചാണ് ധരിക്കാറ്. മാലയിടുന്നതോടെ വ്രതം ആരംഭിയ്ക്കയായി.
സത്യമായ പൊന്നുപതിനെട്ടാംപടി ചവിട്ടുന്നതിനു വ്രതനിഷ്ഠയിലും പതിനെട്ട് പടികള്‍ താണ്ടണമെന്നു വിശ്വാസം. പഞ്ചേന്ദ്രിയങ്ങളായ കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക്, അഷ്ടരാഗങ്ങളില്‍പെട്ട കാമം, ക്രോധം, ലോഭം, മോഹം, മദം, മാല്‍സര്യം, അഹങ്കാരം, അസൂയ, ത്രിഗുണങ്ങളായ സാത്വികം, രാജസം, താമസം തുടര്‍ന്നു വിദ്യ, അവിദ്യ എന്നിവയാണു മണ്ഡല വ്രതവേളയില്‍ താണ്ടേണ്ട പടികള്‍. കടുത്ത വ്രതമനുഷ്ഠിച്ചാലേ ഇതിനു കഴിയൂ. ശരീരശുദ്ധിക്കു പുറമേ മാനസിക ശുദ്ധിയും അനിവാര്യം.
സ്വാമിഭക്തര്‍ എല്ലാ ദിവസവും ക്ഷേത്രദര്‍ശനം നടത്തണം. കറുപ്പോ, നീലയോ, കാവിയോ നിറത്തിലുള്ള വസ്ത്രങ്ങളാണു വ്രതകാലയളവില്‍ ഉചിതം. വ്രതം അനുഷ്ഠിക്കുമ്പോള്‍ സസ്യാഹാരം, പഴവര്‍ഗങ്ങള്‍ എന്നിവ മാത്രമേ കഴിക്കാവൂ. ഒരു ജീവിയേയും കൊല്ലരുത്, കള്ളം പറയരുത്, മാതാപിതാക്കള്‍, ഗുരുക്കന്മാര്‍, തന്നേക്കാള്‍ മുതിര്‍ന്നവര്‍ ഇവരോടൊക്കെ വിനയപൂര്‍വ്വം പെരുമാറണം. സര്‍വ ചരാചരങ്ങളും "സ്വാമി'യെന്നു സങ്കല്പിക്കണം.
എന്തിനെയും സഹിക്കാന്‍ ഉള്ള കഴിവുണ്ടായാല്‍ മാത്രമേ സഹനശക്തി വര്‍ദ്ധിക്കുകയുള്ളൂ. ഒരു വ്യക്തിയില്‍ ആത്യന്തികമായി ഉണ്ടാകേണ്ട മാറ്റം എന്തിനെയും സഹിക്കാനും പൊറുക്കാനും ഉള്ള ശേഷിയാണ്. സ്വന്തം ഹൃദയത്തില്‍ കൃത്യമായ അവബോധം സൃഷ്ടിക്കാന്‍ കഴിയാത്തവരാണ് ജീവിതത്തില്‍ പരാജയപ്പെടുന്നത്. ജീവിതത്തില്‍ പരാജയപ്പെടാനുള്ള പ്രധാന കാരണം സുഖലോലുപതയാണ്. സുഖലോലുപന്മാരായി മടിയന്മരായി ജീവിക്കുന്നവര്‍ക്ക് ഒരു കാരണവശാലും മുന്നോട്ട് പോകുവാന്‍ സാധിക്കില്ല. ഉറങ്ങുന്നവന്റെ ഭാഗ്യം ഉറങ്ങിക്കൊണ്ടിരിക്കും, നടക്കുന്നവന്റെ ഭാഗ്യം നടന്നുകൊണ്ടിരിക്കും, ഓടിക്കൊണ്ടിരിക്കുന്നവന്റെ ഭാഗ്യം ഓടിക്കൊണ്ടിരിക്കും. അപ്പോള്‍ നാം പ്രവർത്തിച്ചു കൊണ്ടിരിക്കണം. കഠിനമായി ഉത്സാഹിക്കണം.
ആദ്ധ്യാത്മികമായ ഒരു ലക്ഷ്യം മുന്നില്‍ വെക്കുമ്പോള്‍ വ്രതങ്ങളിലൂടെ അത് സാധിക്കും. അതിനു വേണ്ടി പരിശ്രമിക്കും. അവനവന്റെ ഉള്ളിലുള്ള എല്ലാ പ്രയാസങ്ങളേയും നീക്കിവെച്ചുകൊണ്ട് തന്നെ നാലുനേരം ഭക്ഷണം കഴിക്കുന്ന ഒരാള്‍ ഒരു നേരമാക്കി അല്ലെങ്കില്‍ രണ്ടു നേരമാക്കി ചുരുക്കുന്നു. തന്റെ എല്ലാ കഴിവുകളും വെച്ചുകൊണ്ടു തന്നെ അല്പം ഒന്ന് കുറയ്ക്കാന്‍ ഭക്തന്‍ തയ്യാറാണ്. നിലത്ത് കിടന്ന് ഉറങ്ങാന്‍ തയ്യാറാണ്. ചൂടുവെള്ളത്തില്‍ മാത്രം കുളിച്ച ആളുകള്‍ പച്ചവെള്ളത്തില്‍, അതും നല്ല തണുപ്പുള്ള വെള്ളത്തില്‍ കുളിക്കാന്‍ തയ്യാറാണ്. വൃതം എടുത്ത് ഈശ്വരനെ ദര്‍ശിക്കാന്‍ ശ്രമിക്കുക. അങ്ങനെ ഈശ്വരനെ ദര്‍ശിക്കാന്‍ ശ്രമിക്കുമ്പോള്‍ അവനവന്റെ ഉള്ളിലുള്ള അലസതകളെല്ലാം ഇല്ലാതായിത്തുടങ്ങും. അലസതയാണ് ജീവിതവിജയത്തിലെ ഏറ്റവും വലിയ തടസ്സം. ഒരു തരത്തിലും നാം അത് ചിന്തിക്കില്ല, സുഖലോലുപന്മാരായി ജീവിക്കും. നമ്മുടെ മക്കളേയും നാം അങ്ങനെ വളര്‍ത്തും. അങ്ങനെ സുഖലോലുപരായ സമൂഹം ഉണ്ടായാല്‍ സ്വാഭാവികമായും വലിയ നേട്ടങ്ങള്‍ക്ക് നാം പരിശ്രമിക്കാതെ പോകും. ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ ലഭിക്കണമെങ്കില്‍ അസാധാരണമായ സഹനശക്തി വളര്‍ത്തി എടുക്കണം, സ്വയം ചിലതു ത്യജിക്കാനും സന്നദ്ധനാകണം . അതിനുവേണ്ടി ഒരു യാത്ര. ആ യാത്രയ്ക്ക് 41 ദിവസത്തേക്ക് കഠിനമായ വ്രതങ്ങള്‍. ബ്രഹ്മചര്യം പാലിക്കണം. താടിയും മുടിയും ഒന്നും വെട്ടരുത്, നിലത്ത് കിടക്കണം. അതിരാവിലെ എഴുന്നേല്‍ക്കണം, ഒന്നല്ല രണ്ടോ മൂന്നോ വട്ടം കുളിക്കണം . ഭക്ഷണം കുറയ്ക്കണം, ഭക്ഷണസാധനങ്ങളിൽ നിയന്ത്രണം പാലിക്കണം, ലഹരിവസ്തുക്കൾ ഉപേക്ഷിക്കണം. തീര്‍ച്ചയായും എല്ലാ സമയത്തും ഈശ്വരവിചാരം വേണം. ഏറ്റവും വില കൂടിയ വസ്ത്രങ്ങള്‍ ഒക്കെ ഉള്ള ആളുകളാണെങ്കില്‍പ്പോലും ഏറ്റവും വില കുറഞ്ഞ സ്വാഭാവികമായ വസ്ത്രങ്ങള്‍ ധരിക്കണം. അങ്ങനെ എല്ലാ വിധത്തിലുമുള്ള കാഠിന്യങ്ങള്‍. വസ്ത്രത്തിലായാലും ആഹാരത്തിലായാലും ജീവിതചര്യയിലായാലും, നടപ്പിലായാലും നോക്കിലായാലും ഇരിപ്പിലായാലും ഈ കാഠിന്യങ്ങള്‍ നീണ്ടുപോകുന്നു.
അയ്യപ്പന്മാരുടെ കഠിനമായ കരിമല കയറ്റവും ഇതിന്റെ പ്രതീകം തന്നെ.
എരുമേലിയിൽ നിന്ന് പമ്പയിലേക്കുള്ള ഉദ്ദേശം 51 കിലോമീറ്റർ ദൈർഘ്യം വരുന്ന പരമ്പരാഗതമായ കാനനപാത വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ഒട്ടേറെ പുണ്യസ്ഥലങ്ങൾ താണ്ടി കാനനത്തിലൂടെ കാൽനടയായുള്ള ഈ യാത്ര ഭക്തർക്ക് ആത്മനിർവൃതിയേകുന്ന ഒന്നാണ്.
അയ്യപ്പഭക്തന്മാർ ആദ്യമെത്തുന്ന പുണ്യസങ്കേതമാണ് എരുമേലി. പന്തളരാജാവായിരുന്ന രാജശേഖരപാണ്ഡ്യൻ നിർമ്മിച്ച ഒരു ശാസ്‌താക്ഷേത്രം ഇവിടെയുണ്ട്. ശാസ്‌താക്ഷേത്രത്തിൽ നിന്നും അധികം അകലെയല്ലാതെ അയ്യപ്പന്റെ വിശ്വസ്‌ത അനുയായിയും മുസ്ലീം യോദ്ധാവുമായിരുന്ന വാവരുടെ പള്ളി കാണാം. എരുമേലിയിൽ നിന്നും കാൽനടയായി പുറപ്പെട്ട് പുണ്യസങ്കേതമായ പേരൂർ തോട്ടിലെത്തുന്ന തീർത്ഥാടകർ അവിടെ വിശ്രമിച്ചശേഷം യാത്ര തുടരുന്നു. തുടർന്ന് ഇരുമ്പൂന്നിക്കരയും അരശുമുടിയും താണ്ടി ഭക്തർ കാളകെട്ടിയിലെത്തുന്നു. മണികണ്‌ഠന്റെ മഹിഷീനിഗ്രഹത്തിന് സാക്ഷ്യം വഹിക്കാനെത്തിയ ശ്രീപരമേശ്വരൻ തന്റെ കാളയെ കെട്ടിയിട്ട സ്ഥലമാണത്രേ കാളകെട്ടി. കാളകെട്ടിയിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം ഭക്തർ പ്രകൃതിസുന്ദരമായ അഴുതാനദിക്കരയിലെത്തി വിശ്രമിക്കുന്നു. അടുത്തദിനം രാവിലെ അഴുതാനദിയിൽ മുങ്ങിക്കുളിച്ച് ഒരു ചെറിയ കല്ലുമെടുത്ത് യാത്ര തുടരുന്ന അയ്യപ്പഭക്തർ കാനനപാത താണ്ടി കല്ലിടാംകുന്നിലെത്തുന്നു. മണികണ്‌ഠൻ മഹിഷിയുടെ ഭൗതികദേഹം കല്ലും മണ്ണും വാരിയിട്ട് സംസ്‌കരിച്ചതിന്റെ ഓർമ്മയ്‌ക്ക് അഴുതയിൽ നിന്നെടുത്ത കല്ല് ഭക്തർ ഇവിടെ ഇടുന്നു. തുടർന്ന് കാട്ടുവഴിയിലൂടെ നടന്ന് മുക്കുഴിയിലെത്തി വിശ്രമിക്കുന്നു. പിറ്റേദിവസം രാവിലെ കരിയിലാംതോടും കടന്ന് കരിമലയുടെ അടിവാരത്തെത്തുന്നു. മണ്ണിന് കറുപ്പുനിറമായതുകൊണ്ടാണ് ഈ മലയ്‌ക്ക് കരിമല എന്ന് പേരുവന്നതത്രേ. തുടർന്ന് ഭക്തർ ശരണം വിളിച്ചുകൊണ്ട് കഠിനമായ കരിമല കയറ്റം ആരംഭിക്കുന്നു. കരിമലമുകളിൽ കരിമലനാഥനെ വണങ്ങി യാത്രതുടരുന്ന അയ്യപ്പന്മാർ ചെറിയാനവട്ടം, പെരിയാനവട്ടം എന്നീ സ്ഥലങ്ങൾ പിന്നിട്ട് പുണ്യനദിയായ പമ്പയുടെ തീരത്ത് എത്തിച്ചേരുന്നു. ഒരു മനുഷ്യന് പൂര്‍ണ്ണമായ സഹനശക്തി വളര്‍ത്തി എടുക്കാന്‍ വേണ്ടിയാണ് കഠിനവ്രതങ്ങള്‍ മണ്ഡലകാലത്ത് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
"തത്ത്വമസി"... സത്യമായ പൊന്നുപതിനെട്ടാം പടികയറിച്ചെന്നാല്‍ നാം ആദ്യം കാണുന്നതും ഇതാണ്. നീ ആരെ തേടിയാണോ എത്തിയത് അത് നീ തന്നെയാണ് എന്ന സത്യമാണ്. നമ്മുടെയുള്ളില്‍ അസാധാരണമായ ശക്തിചൈതന്യമുണ്ട്. ആ ചൈതന്യത്തെ തിരിച്ചറിയാന്‍ ഭക്തന് കഴിയണം. ഈശ്വരീയ ചൈതന്യത്തെ തിരിച്ചറിഞ്ഞ് ഭഗവാന്റെ അനുഗ്രഹം തേടിയാണ് ഓരോ ഭക്തനും വ്രതാനുഷ്ഠാനത്തോടെ മല ചവിട്ടുന്നത്. അവനവന്റെ ഉള്ളിലുള്ള ഈശ്വരീയ ശക്തിയെ വളര്‍ത്തിയെടുക്കാന്‍ കഴിയണം. ഈശ്വരന്‍ സര്‍വ്വചരാചരനാണ്, സര്‍വ്വഗുണ സമ്പന്നനുമാണ്. സങ്കുചിതഭാവത്തില്‍നിന്ന് സമഗ്രമായ ഭാവത്തിലേക്കുള്ള അടയാളമാണ് " തത്ത്വമസി!
''സ്വാമിയേ ശരണമയ്യപ്പാ...''
//കടപ്പാട്//

No comments:
Post a Comment