Monday, November 18, 2019

[19/11, 09:30] +91 94955 57148: ഹരിനാമകീർത്തനം വ്യാഖ്യാനം

ഇഹ രണ്ടെന്നു കണ്ടളവിൽ

പ്രപഞ്ചം സത്യമെന്നു തോന്നുന്നിടത്തോളമേ ദ്വൈതത്തിനു സ്ഥാനമുള്ളു. പ്രപഞ്ചത്തിന്റെ പരമകാരണാന്വേഷണമാണ് സത്യാന്വേഷണം. ഉണ്ടായി മറയുന്ന നിരവധി പ്രപഞ്ച നാമരൂപങ്ങളെ കണ്ടിട്ട്, ഇവ ഏതിൽ നിന്നുണ്ടായിവരുന്നു? ഏതിൽ നിലനിൽക്കുന്നു? ഏതിൽ തിരിച്ചു ലയിക്കുന്നു? എന്ന ചോദ്യങ്ങൾക്കുത്തരം കണ്ടുപിടിക്കാനാണ് ഉപനിഷത്തിലെ
സത്യജിജ്ഞാസുക്കൾ യത്നിച്ചത്. തുടർന്ന് ഏതുണ്ടെങ്കിൽ പ്രപഞ്ചമുണ്ട്;
ഏതില്ലെങ്കിൽ പ്രപഞ്ചമില്ല; ആ ഏകവസ്തുവിനെ അവർ അന്വേഷിച്ചു. അതോടെ അഖണ്ഡവും നിശ്ചലവുമായ ബോധമാണ് പ്രപഞ്ചത്തിന്റെ പരമകാരണമെന്നു തെളിഞ്ഞു. ബോധമുണ്ടെങ്കിൽ പ്രപഞ്ചമുണ്ട്, ബോധമില്ലെങ്കിൽ പ്രപഞ്ചമില്ല എന്ന ലളിതവും അനിഷേധ്യവുമായ യുക്തിയും അവർപ്രഖ്യാപിച്ചു. സ്വർണമുണ്ടെങ്കിൽ ആഭരണങ്ങളുണ്ട്; സ്വർണമില്ലെങ്കിൽ
ആഭരണങ്ങളില്ല; അതുകൊണ്ട് ആഭരണങ്ങളായി കാണപ്പെടുന്ന വിഭിന്നനാമരൂപങ്ങളുടെ പരമകാരണം സ്വർണമാണ്. ആഭരണങ്ങളായിക്കാണപ്പെടുന്ന നാമരൂപങ്ങളോ? വിശേഷിച്ച് വസ്തുസത്തയില്ലാതെ സ്വർണത്തിൽ ഉണ്ടായി മറയുന്ന കാഴ്ചകൾ. അതുപോലെ ബോധമാണ് പ്രപഞ്ചത്തിന്റെ
പരമകാരണമെങ്കിൽ ഉണ്ടായി മറയുന്ന പ്രപഞ്ചനാമരൂപങ്ങൾ ബോധഭിന്നമായ വസ്തുസത്തയൊന്നുമില്ലാതെ അതിൽ ഉണ്ടായി മറയുന്ന കാഴ്ചകൾ തന്നെ. ഇവിടെ ഒരാൾക്ക് രണ്ടുതരം അനുഭവമുണ്ടാകാം. ആഭരണങ്ങൾ
നിരത്തിവച്ചിരിക്കുന്നിടത്ത് ആഭരണനാമരൂപങ്ങൾ സത്യമെന്നു ധരിക്കാം.
അതുപോലെ ഒരാൾ പ്രപഞ്ചത്തെ നോക്കി ഉണ്ടായി മറയുന്ന പ്രപഞ്ചനാമരൂപങ്ങളെ സത്യമെന്നു ധരിക്കാം. രണ്ടിടത്തും വസ്തു ബോധമില്ലാത്ത അജ്ഞത നിമിത്തമാണ് പലതുണ്ടെന്നു ധരിക്കാനിടയാകുന്നത്. നേരേമറിച്ച് ഒരാൾ ആഭരണങ്ങളിൽ സർവത്ര അവയുടെ പരമകാരണമായ
സ്വർണത്തെ കാണുന്നുവെന്നിരിക്കട്ടെ. അയാൾക്ക് പലതിൽ ഒന്നേ കാണാനുള്ളു. അതുപോലെ പ്രപഞ്ചത്തിന്റെ പരമകാരണമായ അഖണ്ഡബോധത്തെ മനനധ്യാനത്തിൽക്കൂടി കണ്ടറിഞ്ഞിട്ടുള്ളയാൾക്ക് പലതായികാണുന്ന പ്രപഞ്ചനാമരൂപങ്ങളിൽ ബോധസ്വരൂപമായ ഒരൊറ്റ വസ്തുവിനെ മാത്രമേ കാണാനുണ്ടാകയുള്ളു. തുഞ്ചത്താചാര്യനെപ്പോലുള്ള
ഋഷീശ്വരന്മാർ സർവധാ
ഈ സത്യം സാക്ഷാത്കരിച്ചനുഭവിച്ചിട്ടുള്ളവരുമാണ്. അപ്പോൾ പരമകാരണമായ വസ്തുവിനെക്കുറിച്ചുള്ള അജ്ഞതകൊണ്ടാണ് പ്രപഞ്ചാനുഭവത്തിൽ പലതു സത്യമാണെന്നു ഭ്രമിക്കാനിടവരുന്നത്. ഈ അജ്ഞതയെത്തന്നെയാണ് വേദാന്തശാസ്ത്രം “അവിദ്യ' എന്നു വിളിക്കുന്നത്. അവിദ്യയുളവാക്കുന്ന പ്രപഞ്ചമെന്ന ഈ ദ്വൈതാനുഭവത്തെ
ചൂണ്ടിക്കൊണ്ടാണ് 'ഇഹ രണ്ടെന്നു കണ്ടളവിൽ' എന്നു ശ്ലോകത്തിൽ
പ്രസ്താവിച്ചിരിക്കുന്നത്.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.
[19/11, 09:30] +91 94955 57148: *_ഭഗവദ് ഗീതാ -സാംഖ്യയോഗം_*

വ്യവസായാത്മികാ ബുദ്ധി -
രേകേഹ കുരുനന്ദന
ബഹു ശാഖാ ഹ്യനന്താശ്ച
ബുദ്ധയോ/ വ്യവസായി നാം

സമർത്ഥന്മാരുടെ ബുദ്ധി അതിനെ വ്യവസായത് മികാ ബുദ്ധി എന്നു ഭഗവാൻ പറയുണൂ. അത് ഏകമുഖം ആണ് എന്നാണ്. അതായത് അവരുടെ ലക്ഷ്യം എപ്പോഴും ഏകമാണ്. ഒന്നിലാണ് അവരുടെ ശ്രദ്ധ. ആ ശ്രദ്ധ പതറില്ലാ അവർക്ക്. അത് വെളിയിലുള്ള കോൺസൺ ട്രേഷനെക്കുറിച്ചല്ല ഉദ്ദേശിച്ചത്. ഇതിനെയൊക്കെ ലൗകികമായിക്കൊണ്ടുപോയി വ്യാഖ്യാനിച്ചാൽ അപ്പാടെ തെററിപ്പോകും കാരണം ലൗകികമായി ഒന്നും ശാശ്വതമല്ല.

എന്നാൽ ലൗകികമായി വ്യവഹാരം ചെയ്യണ്ടാ എന്നല്ല എന്തും വ്യവഹരിക്കാം. നമുക്ക് എന്ത് പ്രവൃത്തിയാണോ ഇപ്പൊ യുദ്ധമേ ചെയ്യാം എന്നു പറയുമ്പോൾ എന്തു പ്രവൃത്തി ചെയ്യാൻ പാടില്ല. അവരു പറയണത് സ്വധർമ്മ പ്രവൃത്തി എന്തു വേണമെങ്കിൽ ചെയ്യാം പക്ഷേ ജീവിതത്തിന്റെ പരമലഷ്യം അതാണ് എന്നു കരുതിപ്പോയാൽ അപ്പാടെ തെറ്റിപ്പോകും.

അപ്പോൾ പരമ ലക്ഷ്യമായിട്ടുള്ളതിനെ ഇവിടെ ഭഗവാൻ യോഗ സ്ഥിതി എന്നു കാണിച്ചു തന്നു. അതായത് പരിപൂർണ്ണമായ മനസ്സിന്റെ സമനില. പുറമേക്ക് ഉള്ളതൊന്നും നമ്മുടെ കൺട്രോളിൽ ഇല്ല. നമ്മുടെ ശരീരമേ നമ്മളുടെ കൺട്രോളിലില്ലാ എന്നു കണ്ടു. പിന്നെ ലോകത്തിൽ ഒരു ബിസിനസ്സ് ചെയ്താൽ അതിന്റെ ഫലം കിട്ടുന്നത് നമ്മുടെ കൺട്രോളിൽ ഉണ്ടോ? അതിനെ അനേക കാര്യങ്ങൾ ബാധിക്കുണൂ. ഒരു കൃഷി ചെയ്താൽ അതിന്റെ ഫലം കിട്ടുന്നത് നമ്മുടെ കൺട്രോളിൽ ഉണ്ടോ? മഴയേ പെയ്തിട്ടില്ലെങ്കിൽ എന്തു ചെയ്യാൻ പറ്റും? കൃഷിക്കാർക്ക് ക്ലാസ് എടുത്ത് കൊടുക്കാം എങ്ങിനെ നല്ല വിളവെടുക്കാം എന്നൊക്കെ. ക്ലാസ് എടുത്തിട്ട് എന്തു ചെയ്യാം പറ്റും?  മഴ പെയ്തിട്ടില്ലെങ്കിൽ അവർ എന്തു ചെയ്യും? അപ്പൊ പ്രവൃത്തി മണ്ഡലത്തില് സക്സസ് എന്നു പറഞ്ഞാൽ എന്താ? പ്രവൃത്തി മണ്ഡലത്തിലുള്ള സക്സസ് കർമ്മത്തിന്റെ ഫലത്തിലല്ല. കർമ്മത്തിന്റെ ഫലം വിപരീതമായാലും അനുകൂലമായാലും തെറ്റാതെ നില്ക്കുന്ന സമനിലയിലാണ്. ആ സമനിലയെ ഭഗവാൻ ഇവിടെ വ്യവസായാത്മികാ ബുദ്ധി എന്നു പറഞ്ഞു. അവരുടെ ബുദ്ധി എപ്പോഴും ഏകമുഖമാണ്. അവർക്ക് ഒരേ ഒരു ലക്ഷ്യമേ ഉള്ളൂ ജീവിതത്തില്. അവര് പലതും ചെയ്യും പക്ഷേ ഒരേ ഒരു ലക്ഷ്യം ഒന്നാണ്. അവര് ചിലപ്പൊ ഗൃഹസ്ഥന്മാരായി പ്രവൃത്തി ഒക്കെ ചെയ്യും.

പ്രവൃത്തി ഒന്നും ഉപേക്ഷിക്കില്ല. വലിയ വലിയ ഭക്തന്മാര് ജ്ഞാനികള്  അങ്ങനെ ഒരു പാട് പേര് ഒക്കെ പ്രവൃത്തി മണ്ഡലത്തില് ഉണ്ടായിട്ടുണ്ട്.

*_നൊച്ചൂർ ജി_*
[19/11, 09:30] +91 94955 57148: വിവേകചൂഡാമണി-88

ശാന്താ മഹാന്തോ നിവസന്തി സന്തോ
വസന്തവത് ലോകഹിതം ചരന്തഃ
തീർണ്ണാഃ സ്വയം ഭീമഭവാർണ്ണവം ജനാൻ
അഹേതുനാന്യാനപി താരയന്തഃ
                                                (37)

      ശാന്തരും മഹാത്മാക്കളുമായ സജ്ജനങ്ങൾ വസന്തം പോലെ
ലോകഹിതത്തിന്നുവേണ്ടി സഞ്ചരിക്കുന്നു. ഭീകരമായ സംസാരസമുദ്രത്തെ സ്വപ്രയത്നത്താൽ കടന്ന അവർ, അതു കടക്കാൻ മറ്റുള്ളവരെ, യാതൊരു സ്വാർത്ഥോദ്ദേശ്യവും കൂടാതെ സഹായിക്കുകയും ചെയ്യുന്നു.

     വിശ്വപ്രേമം ബ്രഹ്മജ്ഞാനിയുടെ സ്വഭാവം തന്നെയാണ്. വസന്തത്തിൽ ചെടികൾ പൂക്കുന്നതുപോലെ, ഇതരകാരണപേക്ഷയില്ലാതെ, അദ്ദേഹത്തിൽനിന്നും പ്രേമം ഉണ്ടാകുന്നു. ഏകവും, അദ്വിതീയവും സർവ്വവ്യാപകവുമായ ബ്രഹ്മത്തിൽ നിന്ന് ഭിന്നനല്ല താൻ എന്ന സമ്യക്ജ്ഞാനത്തിൽ സുപ്രതിഷ്ഠിതനായ അയാൾ,
വ്യാവഹാരികദശയിൽ തനിക്കു ചുറ്റും കാണപ്പെടുന്ന എല്ലാറ്റിന്റേയും അന്തരാത്മാവായി വർത്തിക്കുന്നതും താൻതന്നെ എന്നറിയുന്നു; നാനാത്വപ്രീതിയുണ്ടാക്കുന്ന നാമരൂപാത്മകവസ്തുക്കൾ തന്റെ തന്നെ ആകാരവിശേഷങ്ങളായി അയാൾക്ക് കാണാൻ കഴിയുന്നു.

     നാനാത്വത്തിൽ ഏകത്വം ദർശിക്കുകയും ആ കാഴ്ചപ്പാടിൽ ജീവിക്കുകയും ചെയ്യുന്ന ജ്ഞാനി എല്ലാവരേയും ആത്മസ്വരൂപമായിട്ട് കാണുകയും അതുപോലെ സ്നേഹിക്കുകയും ചെയ്യുന്നു.
ഇതത്രേ വിശ്വപ്രേമം. വിശ്വത്തെ ആത്മാകാരമായിക്കാണുമ്പോൾ
തന്നാടുള്ള പ്രേമം തന്നെ വിശ്വത്തോടുമുണ്ടാകുന്നു. ഈ പ്രേമം, പ്രയാസപ്പെട്ട് വളർത്തേണ്ട ഒന്നല്ല;  ഒരു ചടങ്ങെന്ന നിലയിൽ കാട്ടിക്കൂട്ടേണ്ടതുമല്ല; കാലാന്തരത്തിൽ നേടാവുന്ന ഒരു ലക്ഷ്യവുമല്ല, ജ്ഞാനിയുടെ സ്വാഭാവം തന്നെയാണത്. ഒരുദാഹരണത്തിലൂടെ ഈ വസ്തുത വ്യക്തമാക്കാം.

      എന്റെ ശരീരത്തിലെതന്നെ ഏതെങ്കിലുമൊരവയവത്തോട്
എനിക്ക് വെറുപ്പുണ്ടാകുമോ? കാലോ കയ്യോ എന്നെ വേദനിപ്പിച്ചു എന്നിരിക്കട്ടെ എന്നാലും എനിക്കു ആ അവയവത്തെ വെറുക്കാൻ വയ്യ. കാരണം, അവ എന്റെതന്നെയാണ് എന്ന ബോധമെനിക്കുണ്ട്. എന്റെ കൈവിരൽ അബദ്ധത്തിൽ എന്റെ കണ്ണിൽ തട്ടുമ്പോൾ എന്താണ് സംഭവിക്കുന്നത്? എന്റെ ശരീരത്തിലെ ഒരവയവം മറ്റൊരവയവത്തെ വേദനിപ്പിക്കുകയാണ്! വേദന മാത്രമോ? ദേഷ്യവും. പക്ഷെ, അത് ഉടനെ അണയുന്നു. കാരണം മറ്റൊന്നുമല്ല - കുറ്റം ചെയ്തത് എന്റെ വിരൽ തന്നെയാണല്ലോ. കുറ്റം ചെയ്ത 'കക്ഷി'യ്ക്ക് മാപ്പുകൊടുക്കാനും, വേദന അനുഭവിക്കുന്ന കക്ഷിയെ സമാധാനിപ്പിക്കാനും വേണ്ട ദയ എനിക്കുണ്ട്! ഇനി, കുറ്റം ചെയ്ത
വിരലിന് ശിക്ഷ കൊടുക്കുകയാണെങ്കിലോ? തന്മൂലമുണ്ടാകുന്ന വേദനയും ഞാൻ തന്നെയല്ലേ അനുഭവിക്കേണ്ടത്? അപ്പോൾ വേദന കൂടുകയേ ചെയ്യൂ. അതേപോലെ തന്നിലെ 'സത്ത' തന്നെയാണ് പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളുടെയും 'സത്ത' എന്ന് സാക്ഷാത്കരിച്ച ഒരു ജ്ഞാനിയുടെ ഹൃദയത്തിൽ അവയുടെ നേരെ സ്വാഭാവികമായ പ്രേമവും ദയയും സദാ ഉണ്ടായിരിക്കും.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.
[19/11, 09:30] +91 94955 57148: *_പ്രഭാതഭേരി:_*

ഒരു ജീവനെ കാണുമ്പോള്‍
അത് ഞാന്‍ തന്നെയാണെന്നും,
അത് ബഹുമാന ഭാവങ്ങളോടെ
കാണണമെന്നും,
നമ്മുടെ സൂക്ഷ്മ ശരീരത്തിലേക്ക്
എത്തിക്കഴിഞ്ഞാല്‍
നാമറിയാതെ അഭിവാദനം ചെയ്യാന്‍
ഒന്നുമറിയാതെ കൈ ഒന്ന് കൂപ്പാന്‍ അയാൾക്ക് എന്താണാവോ ഞാന്‍
ചെയ്തു കൊടുക്കേണ്ടത്,
എന്ന് വിനയാന്വിതമായി ചിന്തിക്കാന്‍,
എന്നെക്കൊണ്ട് എന്ത് ഉദ്ദേശിച്ചാണ് ആ ജീവന്‍ എന്റെയടുത്തു എത്തിയിരിക്കുന്നത്,
എന്ന് ആലോചിക്കാന്‍,
കുറഞ്ഞപക്ഷം എന്റെ സാമീപ്യം
അവനു അലോസരം ആകാതെയും,
എന്റെ വാക്കുകള്‍ അവനു വേദനാപൂര്വ്വ മാകതെയും,
എന്റെ പെരുമാറ്റ വിശേഷങ്ങള്‍
അവന്റെ ലൌകീക വാസനകളെ
താല്ക്കാ ലികമായി എങ്കിലും വിടുവാന്‍
പ്രേരിപ്പിക്കുന്ന വിധവും ആയിത്തീരാവുന്ന വിധത്തില്‍
എന്റെയും നിങ്ങളുടെയും
ആധ്യാത്മിക ചോതന
സൂക്ഷ്മകാരണ ശരീരങ്ങളില്‍
വളര്ന്നു കഴിഞ്ഞാല്‍ മാത്രമേ നാം,
ആധ്യാത്മിക തപോമണ്ഡലത്തില്‍
സഞ്ചരിക്കുന്നു,
എന്ന് പറഞ്ഞിട്ടർത്ഥമൊ ള്ളു.

19/11/2019
ചൊവ്വ
[19/11, 09:30] +91 94955 57148: *ജാനകി ദാദി ജി യുടെ മഹാ വാക്യങ്ങൾ..*

ഒരിക്കലും പ്രത്യാശ കൈവിടരുത് . ജീവിതമാകുന്ന നാടകത്തിൽ വിശ്വാസം അർപ്പിക്കുക .
ഒാർക്കുക, ജീവിതനാടകത്തിലെ ഓരോ രംഗവും താങ്കൾക്ക് നന്മയുള്ളതാണ് .

എപ്പൊഴെങ്കിലും മോശമായത് എന്തെങ്കിലും സംഭവിച്ചാൽ ഓർക്കുക , എല്ലാറ്റിലും നന്മയുണ്ട് . ഈ സാഹചര്യത്തിൽ നിന്ന് എന്താണ് പഠിക്കാനുള്ളതെന്ന് നോക്കുക .

പലപ്പോഴും നമുക്കുമുന്നിൽ അനാവരണം ചെയ്യപ്പെടുന്ന രംഗങ്ങൾ നമുക്ക് - മനസ്സിലാവുകയില്ല .
സമയം വരുമ്പോൾ ജീവിതം അതിന്റെ വിശദീകരണം നൽകുമെന്ന് വിശ്വസിക്കുക . മനസ്സിനോട് പറയുക , കാത്തിരുന്ന് കാണാം .

സമയം എന്നോട് പറയുന്നു . ജീവിക്കുക , ഓരോ നിമിഷവും സഫലമാക്കുക .

എനിക്കൊരു ചെറിയ അപേക്ഷയുണ്ട് . ദയവായി അസ്വസ്ഥമാകുന്ന ശീലത്തെ ഉപേക്ഷിക്കുക .

ഒരു പ്രശ്നം വരുമ്പോൾ ഓർക്കുക , -
" ഓം ശാന്തി ( ഞാൻ ശാന്തസ്വരൂപ ആത്മാവാണ്) തന്റെ ഉള്ളിന്റെ ഉള്ള് ശാന്തമാണെന്ന് സ്വയം ഓർമ്മിപ്പിക്കുക , അതിലൂടെ താങ്കൾക്ക് പരിഹാരത്തിനുള്ള - ഒരു ബൃഹത് ശക്തി വന്നുചേരും .

സത്യം പറയുക , അത് സ്നേഹത്തോടെയാകട്ടെ .

ശ്രദ്ധയോടെ സംസാരിക്കൂ . വാക്കുകൾക്ക് - ഹൃദയത്തെ മുറിവേൽപ്പിക്കാനും ഉണക്കാനും കഴിയും .

വെല്ലുവിളികൾ വരുകയും പോകുകയും ചെയ്യും . അവ വരുന്നത് നിങ്ങളെ സഹായിച്ച് മുന്നോട്ട് നയിക്കുന്നതിനു വേണ്ടിയാണ് , പിന്നിലേക്ക് തള്ളുന്നതിനല്ല . കൂടുതൽ അനുഭവങ്ങൾക്കുള്ള അവസരങ്ങളാണവ .

ഓം ശാന്തി:

No comments: