Thursday, November 07, 2019

*ശ്രീമദ് ഭാഗവതം 328*

ഒരു സദ്ഗുരു ഒരു ജീവനെ തത്വോപദേശം ചെയ്തിട്ട് ഓടിച്ചു വിടുന്നതാണ് ഏറ്റവും വലിയ അനുഗ്രഹം. അടുത്ത് വെയ്ക്കുന്നത് അത്യധികം അപകടമാണ്.

സ്വാമി രാംദാസ് പറയും,
മഹാത്മാക്കളുടെ അടുത്ത് നിന്ന് അവരുടെ  സാന്നിധ്യത്തിനെ സ്വീകരിക്കണം,  ഉപദേശത്തിനെ സ്വീകരിക്കണം
അതിനെ ജീവിതത്തിൽ കൊണ്ടുവരാനായി ഏകാന്തത്തിൽ പോയിരിക്കണം.
ഒരു മരത്തിന്റെ ചോട്ടില് മറ്റൊരു മരം പലപ്പോഴും വളരില്യ. അപൂർവ്വമായിട്ടേ വളരൂ.
അത് വളരണമെങ്കിൽ ഈ തത്വം അറിയണം. അതുകൊണ്ട് ആ സാന്നിധ്യമോ ഉപദേശമോ സ്വീകരിച്ച് അവിടെ നിന്ന് പൊയ്ക്കൊള്ളുക.

കണ്ണുടയ വള്ളാളർ എന്ന് പറയുന്ന സിദ്ധൻ. അദ്ദേഹത്തിന്റെ അടുത്ത് ശിഷ്യൻ പറഞ്ഞു.

അങ്ങേയ്ക്ക് ഞാൻ എങ്ങനെ നിഷ്കൃതി ചെയ്യും? അങ്ങ് എനിക്ക് ചെയ്ത ഉപദേശത്തിന് ഞാൻ എങ്ങനെ പ്രത്യുപകാരം ചെയ്യും?

 ഗുരു പറഞ്ഞു
തിരിഞ്ഞു നോക്കാതെ നടക്കൂ . '
അങ്ങേയ്ക്ക്' പ്രത്യുപകാരം ചെയ്യണമെന്ന് പറഞ്ഞ് ഇവിടെ നില്ക്കാതെ നടക്കാ. ആ ഭേദം പോലും ഇല്ലാതെ തിരിഞ്ഞു നോക്കാതെ നടക്കൂ.

ഏത് ഗുരുവാണോ ശിഷ്യന്മാരെ അടിമയാക്കി ചെയ്യുന്നത്, എന്റെ പുറകേ നടക്കൂ, ഞാൻ വിളിക്കുമ്പോഴൊക്കെ വരൂ,
ഗർത്തത്തിൽ തള്ളിയിടുന്നതുപോലെയാണെന്നാണ് ഋഷഭയോഗീശ്വരൻ പറയണത്.
സ്വയം കണ്ണില്ലാത്തവരെ പടുകുഴിയിൽ തള്ളിയിടുന്നതുപോലെ ആയിത്തീരും.

അതുകൊണ്ട് സത്യം സ്വീകരിച്ച് സത്യസ്വരൂപികളായിട്ടിരിക്കാ.
ഉദ്ധവരോട് ഭഗവാൻ പറഞ്ഞു.

ഹേ ഉദ്ധവർ,
ഇവിടെ താമസിക്കരുത് 
താങ്കൾക്ക് പുറപ്പെടാറായി. 
ഇത്രയും കാലം എന്റെ കൂടെ താമസിച്ചില്ലേ മതി. ഇനി എന്റെ കൂടെ താമസിച്ചാൽ അപകടമാണ്. നമ്മളൊക്കെ അശാശ്വതമാണ്. എന്തെങ്കിലുമൊക്കെ വിട്ടു പിരിയേണ്ടി വരും. അപ്പോ അത്യധികം ദു:ഖം ണ്ടാവും. അതിന് മുൻപ് പിരിയണം.
ശ്രീനൊച്ചൂർജി
 *തുടരും. .*
Lakshmi prasad 

No comments: