ജഗദ്ഗുരുവിന്റെ മാതൃഭക്തി
Friday 8 November 2019 2:14 am IST
മനുഷ്യജന്മത്തിന്റെ പരമമായ ലക്ഷ്യം എന്ത് എന്നതാണ് ഭാരതത്തിലെ ഋഷീശ്വരന്മാര്‍ ഏകാന്തതപസ്സിലൂടെ അന്വേഷിച്ചത്. അതിനുള്ള ഉത്തരവും അവരുടെയുള്ളില്‍ തെളിഞ്ഞു കിട്ടി. ആ സത്യങ്ങളാണ് വേദങ്ങള്‍, ഉപനിഷത്തുകള്‍, പുരാണങ്ങള്‍ എന്നിവയിലൂടെ പ്രപഞ്ചത്തിന് ലഭിച്ചത്. മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യമെന്തെന്ന് ശ്രീമദ് ഭാഗവതത്തിലൂടെ വേദവ്യാസമഹര്‍ഷി ഇങ്ങനെ വെളിപ്പെടുത്തി:
ജന്മലാഭപരം പുംസാം
അന്തേ നാരായണ സ്മൃതി
(ഈശ്വരസ്മരണയോടെ ദേഹത്യാഗം ചെയ്യാന്‍ കഴിയുക എന്നതാണ് മനുഷ്യജന്മത്തിന്റെ പരമമായ ലാഭം). ഇത്രയും വിശിഷ്ടമായ മനുഷ്യജന്മം നല്‍കിയ ഭഗവാനെ മറന്ന് ജീവിക്കുന്നതാണ് എല്ലാവിധത്തിലുള്ള ദുഃഖങ്ങളുടേയും കാരണമെന്നും ഋഷിമാര്‍ ഓര്‍മപ്പെടുത്തുന്നു. കേവലം മുപ്പത്തി രണ്ടു വര്‍ഷത്തെ ആയുസ്സു കൊണ്ട് മനുഷ്യരാശി ഉള്ള കാലത്തോളം ഓര്‍മിക്കാവുന്ന സംഭാവനകള്‍ നല്‍കിയ ആചാര്യനാണ് ജഗദ്ഗുരു ശങ്കരാചാര്യ സ്വാമികള്‍. ഭൗതികമായ യാതൊരു പ്രലോഭനങ്ങളിലും പെടാതെ ഈശ്വരഭക്തിയും ത്യാഗവും സേവനവും കൊണ്ടാണ് ശങ്കരാചാര്യര്‍ അനശ്വരമായ കീര്‍ത്തി നേടിയത്. 'യുക്തിവാദികളുടെ രാജാവ്' എന്നാണ് ശങ്കരാചാര്യരെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 'ഇന്ത്യയെ കണ്ടെത്തല്‍' എന്ന വിഖ്യാത കൃതിയില്‍ പ്രകീര്‍ത്തിച്ചിരിക്കുന്നത്.
ദിവ്യജീവിതം
ശിവഗുരു ആര്യാംബാ ദമ്പതികളുടെ
പുത്രനായി കാലടിയില്‍ എഡി. 788 ലാണ് ശ്രീശങ്കരന്റെ ജനനം. തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദമ്പതികള്‍ ദീര്‍ഘകാലം ഭജനമിരുന്നതിന്റെ ഫലമായി ലഭിച്ച പുത്രനായിരുന്നു ശങ്കരന്‍. ശങ്കരന് മൂന്നു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു.
ഏഴുവയസ്സിനുള്ളില്‍ ശങ്കരന്‍ സകല വിജ്ഞാനവും നേടി. ലൗകികമായതൊന്നും കുട്ടിയെ ആകര്‍ഷിച്ചിരുന്നില്ല. സംന്യാസി ആകണമെന്നുള്ള ആഗ്രഹം പ്രബലമായിരുന്നു. ഏറെ പ്രാര്‍ഥിച്ചു കിട്ടിയ മകനെ
പിരിയുന്നത് അമ്മ ആര്യാംബാദേവിക്ക് സഹിക്കാനാവുമായിരുന്നില്ല. ഒരിക്കല്‍ അമ്മയും മകനും പെരിയാറില്‍ കുളിക്കാന്‍ പോയി.
അമ്മ കരയ്ക്കിരുന്നു. കുട്ടി കുളിക്കാനിറങ്ങി. അല്പം കഴിഞ്ഞപ്പോള്‍ ഒരു മുതല കുട്ടിയുടെ കാലില്‍ കടിച്ച് നദിയിലേക്ക് ആഴ്ത്തി കൊണ്ടു പോകാന്‍ തുടങ്ങി. അമ്മ കരയ്ക്കിരുന്ന് വാവിട്ടു കരഞ്ഞു. സംന്യാസത്തിന് സമ്മതിച്ചാല്‍ മുതല കടിവിട്ടുപോകുമെന്ന് ശങ്കരന്‍ വിളിച്ചു പറഞ്ഞു. അമ്മ അനുവാദം നല്‍കിയതോടെ മുതല കാലിലെ കടിവിട്ടു പോയി.
എട്ടാമത്തെ വയസ്സില്‍ ശങ്കരന്‍ സം
ന്യാസത്തിനായി വീടുവിട്ടിറങ്ങി. മകനെ പിരിയുന്നതില്‍ അമ്മയ്ക്ക് അത്യന്തം വേദനയുണ്ടായിരുന്നു. അമ്മ എപ്പോള്‍ ആഗ്രഹിക്കുന്നുവോ ആ സമയത്ത് ഞാന്‍ അമ്മയുടെ സമീ
പം എത്തിക്കൊള്ളാം എന്ന് വാക്കു നല്‍കിയായിരുന്നു ശങ്കരന്‍ യാത്രയായത്. ഏകാകിയായി യാത്ര ചെയ്യാ
നുറച്ച എട്ടര വയസ്സു മാത്രം പ്രായമുള്ള ശങ്കരന്റെ ധൈര്യവും നിശ്ചയദാര്‍ഢ്യവും അസാധാരണം തന്നെ.
രണ്ടുമാസം തുടര്‍ച്ചയായി നടന്ന് ശങ്കരന്‍ നര്‍മദാ തീരത്തുള്ള ഓങ്കാരേശ്വരത്തെത്തി. മഹായോഗിയായ ഗോവിന്ദ ഭഗവദ്പാദരുടെ അടുത്തെത്തി സാഷ്ടാംഗം നമസ്‌ക്കരിച്ചു. പ്രായം കൊണ്ട് ബാലനെങ്കിലും ജ്ഞാനം കൊണ്ടു വൃദ്ധനായ ശങ്കരന്‍ ഗുരുവിന്റെ പരമവാത്സല്യത്തിന് പാത്രമായി.
No comments:
Post a Comment