Wednesday, November 13, 2019

കൗരവ സദസ്സിൽ ആ അഞ്ചു ഭർത്താക്കന്മാർ ധർമ്മബദ്ധതയുടെ പേരിൽ ഒന്നും ശബ്ദിയ്ക്കാതെ നിൽക്കവേ ദുശ്ശാസനൻ ദ്രൗപദിയുടെ വസ്ത്രം പിടിച്ചഴിയ്ക്കാൻ തുടങ്ങി. ആരും രക്ഷിയ്ക്കാനില്ലാത്ത വേളയിൽ ദ്രൗപദിയെ രക്ഷിച്ചത് ശ്രീഹരിയുടെ അദൃശ്യകരങ്ങൾ ആണ്.
ആശയസംഘട്ടനത്തിന്റെ പേരിൽ ഹിരണ്യകശിപുവും പ്രഹ്ളാദനും ഇരുഭാഗത്തായപ്പോഴും പ്രഹ്ളാദ കുമാരനെ രക്ഷിയ്ക്കാനെത്തിയത് അതേ ശ്രീഹരിതന്നെ. അതും മുമ്പ് കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത രൂപത്തിൽ......
ജഡ ഭരതനെ നരബലിയ്ക്കായി കൊണ്ടുവന്ന്, ബലിപീ0 ത്തിൽ കൊണ്ടുവന്ന് നിർത്തിയപ്പോഴും അതേ ശ്രീഹരി മറ്റൊരു രൂപം കൊണ്ട്, ജഡ ഭരതനെ നരബലിയിൽ നിന്നും രക്ഷിയ്ക്കുകയുണ്ടായി.
കാലിൽ ആ മുതല കടിച്ചപ്പോഴും സുദർശനം കൊടുത്ത് ആ സംസാരിയെ രക്ഷിച്ച ശ്രീഹരി മറ്റെവിടേയും പോയിട്ടില്ല. ഇത്തരം കഥകൾ അറിയണം എന്നാഗ്രഹിയ്ക്കുന്നവരോടൊപ്പമുണ്ട്. അങ്ങിനെയുള്ള ജ്ഞാന കുതുകികളോട് സംസാരിക്കാൻ അവസരം ലഭിച്ചാൽ ഏതു സാധാരണക്കാരനും നാരായണ ദർശനം സാദ്ധ്യമാകും.
ഏതു വേളയിലും ഭക്തന്മാരെ രക്ഷിക്കുന്ന ഭഗവാൻ ശ്രീഹരി.... എന്റെ വിരൽ തുമ്പൊന്നു മുറിഞ്ഞാൽ ഞാൻ എത്രത്തോളം വേദന അനുഭവിയ്ക്കുന്നുണ്ടോ അതേ വേദന എനിയ്ക്കു തുല്യമാമായി ആ ഭഗവാനും യ്ക്കുന്നുണ്. അതിനാൽ എന്റെ വേദനകളെല്ലാം പ്രഹ്ളാദ കുമാരനെ രക്ഷിച്ച ഭഗവാൻ തന്നെ ഇല്ലാതാക്കും എന്ന ഉറപ്പും ഉണ്ട്. ഏന്ത് ദുഃഖം അനുഭവിയ്ക്കേണ്ടി വന്നാലും വിരോധമില്ല, "അഹം തരിഷ്യന്തി ദുരന്ത പാരം" ഭഗവാൻ ശ്രീഹരിയെ മാത്രം നമസ്കരിച്ച്.....
അതിനാൽ...
ശ്രീകൃഷ്ണചരണാംഭോജം സ്മര ദുഃഖം ഗമിഷ്യതി.
ശ്രീമദ് ഭാഗവത സപ്താഹ യജ്ഞാചാര്യൻ: സതീശൻ നമ്പൂതിരി
mob: 9947986346

No comments: