Thursday, January 09, 2020

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  212
ഒരു മുറിയിൽ ആയിരക്കണക്കിന് വർഷം ഇരുട്ട് തങ്ങിനിൽക്കുന്നുണ്ടെങ്കിലും ലൈറ്റ് ഇട്ട ക്ഷണത്തിൽ ഇരുട്ട് പോയി പോകുന്നു. അതേപോലെ നമ്മളിൽ എന്തൊക്കെ പാപം ഉണ്ടെങ്കിലും കളങ്കം ഉണ്ടെങ്കിലും നമ്മുടെ സ്വരൂപത്തിനെ ഈ പാപമോ, കളങ്കമോ അജ്ഞാനമോ യാതൊരു വിധത്തിലും സ്പർശിക്കിണില്ല. അപ്പോൾ ഭഗവാൻ രക്ഷിക്കണം എന്നു പറയുന്നതിന് അർത്ഥം എന്താ, രക്ഷാ എന്ന പദത്തിനെ ഒരു മഹാത്മാ വ്യാഖ്യാനം ചെയ്തു രക്ഷാ എന്നു പറയുമ്പോൾ തന്നെ അത് തിരിച്ചിട്ടാൽ മതി. ക്ഷരാ എന്നു വച്ചാൽ നശിക്കണത്. രക്ഷാ എന്നു വച്ചാലോ ക്ഷ രത്തിനെതിരിച്ചിടണം, അതായത് അക്ഷരം നാശമില്ലാത്തതായ  നമ്മളുടെ സ്വരൂപത്തിനെക്കാണിച്ചു തരുന്നതാണ് രക്ഷ. ഭഗവാൻ എങ്ങിനെ രക്ഷിക്കും? ഭഗവാൻ ആരെ രക്ഷിക്കണം എന്ന് ആഗ്രഹിക്കുന്നുവോ അവർക്ക് " ദദാമി ബുദ്ധി യോഗം തം യേനമാമുപയാന്തിതേ" ഗീതയിൽത്തന്നെ ഭഗവാൻ പറയുന്നു അവരുടെ അകത്തിരുന്ന് " ജ്ഞാനദീപേന ഭാസ്വത" ജ്ഞാനമാകുന്ന വിളക്കു കൊളുത്തി അജ്ഞാനമാകുന്ന ഇരുട്ടിനെ അകറ്റി ആത്മസാക്ഷാത്ക്കാരത്തിനെ കൊടുത്ത് ഞാൻ അവരെ രക്ഷിക്കും. തല്ക്കാല ആപത്തിൽ നിന്നു രക്ഷിക്കുന്നത് ഒക്കെ തല്ക്കാലം മാത്രം. വ്യാധികളിൽ നിന്നും രക്ഷിക്കുന്ന തൊക്കെ തല്ക്കാലം മാത്രം. ദു:ഖങ്ങളിൽ നിന്നും രക്ഷിക്കുന്ന തൊക്കെ തല്ക്കാലം മാത്രം. അങ്ങനെയാണെങ്കിൽ പരീക്ഷിത്തിനെ അമ്മയുടെ ഗർഭത്തിൽ വച്ച് രക്ഷിച്ചതോടു കൂടി ഭാഗവതം അവസാനിക്ക ണമായിരുന്നു.അശ്വത്ഥാമാവിന്റെ അസ്ത്രത്തിൽ നിന്നും ഗർഭത്തിൽ വച്ച് രക്ഷിച്ചത് തല്ക്കാലം മാത്രം. അതെന്തിനാ it was only a preparation. ഭാഗവതം കേൾപ്പിക്കാനായിട്ടുള്ള ഒരു പ്രിപ്പറേഷൻ ആയിരുന്നു അത്. യഥാർത്ഥ രക്ഷ എപ്പോഴാ, അവസാനം ഭാഗവതം മുഴുവൻ കഴിഞ്ഞിട്ട് പരീക്ഷിത്ത് പറയുന്നു "സിദ്ധോ സ്മി അനുഗ്രഹീ തോസ്മി ഭവതാ കരുണാത്മനാ '' ഞാൻ സിദ്ധനായിരിക്കുന്നു, അനുഗ്രഹീത നായിരിക്കുന്നു അവിടുന്ന് എന്നെ രക്ഷിച്ചു.  അപ്പൊ രക്ഷ അവിടെയാണ്. ജ്ഞാനത്തിലാണ് രക്ഷ. നമ്മളുടെ യഥാർത്ഥ സ്വരൂപം എന്താണ് എന്ന് അറിയുന്നതിലാണ് രക്ഷ.ആ രക്ഷയാണ് ഇവിടെ പറഞ്ഞത്. ഓരോ ദിവസം കഴിയുംതോറും ആയുസ്സ് ഇങ്ങനെ കുടത്തിൽ നിന്നും വെള്ളം പോകുന്നതു പോലെ പോയിക്കൊണ്ടിരിക്കുന്നു. പൂർണ്ണമായ രക്ഷആത്മസാക്ഷാത്ക്കാരം കൊണ്ടേ ഉണ്ടാവുള്ളൂ. അവനവന്റെ സ്വരൂപം എന്താണ് എന്ന് അറിയുന്നതു കൊണ്ടേ ഉണ്ടാവുള്ളൂ. അപ്പൊ അതിനായിട്ട് ഏർപ്പെട്ട ശാസ്ത്രം ആണ് ഗീതാ ശാസ്ത്രം. ഭഗവദ് ഗീതയുടെ ലക്ഷ്യം അതാണ് .നമുക്ക് അദ്ധ്യാത്മവിദ്യയെ ഉപദേശിക്കാനുള്ളതാണ് ഗീത.ഭാരതത്തി ന്റെ ഹൃദയസ്ഥാനത്തിൽ ഭഗവദ് ഗീത വച്ചത് അതിനാണ് .
( നൊച്ചൂർ ജി )
Sunil Namboodiri 

No comments: