ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം - 217
അപ്പൊ ബുദ്ധിയില് അജ്ഞാനം കയറിയാൽ ആ അജ്ഞാനം ഉള്ളില് വലിയ ഒരു ഖണ്ടകമായിട്ട് ഓരോ ക്ഷണത്തിലും ഡിസ്റ്റർ ബൻസ് ഉണ്ടാക്കിക്കൊണ്ടിരിക്കും. ബുദ്ധിയിൽ ജ്ഞാനമാണ് ഉള്ളതെങ്കിലോ ഓരോ ക്ഷണത്തിലും അത് കരകയറ്റിക്കൊണ്ടിരിക്കും .അജ്ഞാനം എന്നു പറയുന്നത് അറിവില്ലായ്മയല്ല അത് ഒരു തരം അറിവാണ്. നമുക്ക് അജ്ഞാനം എന്നു വച്ചാൽ ഉടനെ ട്രാൻസ് ലാക്ഷൻ എങ്ങിനെ കൊടുക്കും ? അറിവില്ലായ്മ എന്നു കൊടുക്കും . Ignorence, not knowing. It is not not knowing അജ്ഞാനം മീൻസ് "misunderstanding,misapprehension, it is also understanding. ഉദാഹരണം ഏറ്റവും പ്രസിദ്ധമായ ഉദാഹരണം ഒരു അല്പ വെളിച്ചത്തിൽ ഒരിടത്ത് ഒരു പാമ്പു കിടക്കുന്നതു കണ്ടു. നിലവിളിക്കൂട്ടി, ബഹളം കൂട്ടി, കടിച്ചു ന്നൊരു തോന്നല്, മൂർഖനാണ് പടമെടുത്തു എന്നൊക്കെ ഒരു തോന്നല്, അവസാനം ലൈറ്റ് അടിച്ചു നോക്കുമ്പോൾ ഒന്നും ഇല്ല വെറും ഒരു കയറ്, പൂമാല, കയറു പോലും അല്ല, "നലമിയ ലും മലർമാല നാഗമാമോ " നല്ലൊരു മലർമാലയെ നല്ല സർപ്പമെടുത്ത പാമ്പായിട്ട്, നാഗമായിട്ട് തോന്നി. ഇത് ഇപ്പൊ എന്താ ഒറ്റയടിക്ക് ഇരുട്ടാണെങ്കിൽ തോന്നില്ല , നല്ല വെളിച്ചം ഉണ്ടെങ്കിലും തോന്നില്ല .അല്പം വെളിച്ചത്തിൽ മുമ്പ് കണ്ടിട്ടുള്ള പാമ്പിനെ സാമ്യത ഉള്ള കയറിൽ ആരോപിച്ച് കണ്ട് അത് കടിച്ചൂ ന്നൊക്കെ തോന്നാ. അപ്പൊ അജ്ഞാനം എന്നു പറയണത് മന്ദജ്ഞാനമാണ്. പൂർണ്ണമായ തെളിച്ചമില്ലാത്ത അറിവിന് പേരാണ് അജ്ഞാനം . അതും രമണമഹർഷി മനോഹരമായിട്ട് ഒരു ഡെഫനിഷൻ കൊടുക്കുണൂ, എല്ലാ അറിവിനും ആശ്രയമായ തന്നെ അറിയാതെ മറ്റുള്ളതിനെ ഒക്കെ അറിയുന്നതിനു പേരാണ് അജ്ഞാനം എന്നാണ്. ലളിതമായി പറഞ്ഞാൽ ആത്മസാക്ഷാത്ക്കാരം കൂടാതെ എന്തൊക്കെത്തന്നെ അറിഞ്ഞാലും ആ അറിവ് ഒക്കെ അജ്ഞാനമായിട്ട് തീരും എന്നാണ്.
(നൊച്ചൂർ ജി )
Sunil Namboodiri

No comments:
Post a Comment