വിവേകചൂഡാമണി - 24
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************
ജീവിത ലക്ഷ്യം ആത്മസാക്ഷാത്കാരം
ശ്ലോകം 29
വൈരാഗ്യം ച മുമുക്ഷുത്വം
തീവ്രം യസ്യ തു വിദ്യതേ
തസ്മിന്നേവാര്‍ഥവന്തഃ സ്യുഃ
ഫലവന്തഃ ശമാദയഃ
വൈരാഗ്യവും മുമുക്ഷുത്വവും തീവ്രമായി ഉള്ളവരില്‍ മാത്രമേ ശമാദി ഗുണങ്ങള്‍ അര്‍ത്ഥവത്തും ഫലമുള്ളവയും ആകുകയുള്ളൂ. മനോജയവും ഇന്ദ്രിയ ജയവുമൊക്കെ കൈവരിക്കണമെങ്കില്‍ വിഷയങ്ങളിലുള്ള വിരക്തിയും, എനിക്ക് മോക്ഷം വേണമെന്ന തീവ്രമായ ആഗ്രഹവും ഉണ്ടാകണം. ഇവ രണ്ടും എത്രകണ്ട് തീവ്രമാകുന്നുവോ, വര്‍ദ്ധിക്കുന്നുവോ അത്രകണ്ട് ശമം മുതലായവയും കൂടി വരും. അതുപോലെ നേരെ തിരിച്ചും. ശമം മുതലായവ വര്‍ദ്ധിക്കുന്നതിനനുസരിച്ച് വൈരാഗ്യവും മോക്ഷത്തിനുള്ള ആഗ്രഹവും ഏറിക്കൊണ്ടിരിക്കും. സാധനയില്ലാതെ ഫലം ഉണ്ടാകില്ല.
ശമം മുതലായ ഗുണങ്ങള്‍ കുറെ കാലം പരിശീലിച്ചിട്ടും പുരോഗതി നേടാത്ത സാധകരുണ്ട്. സദാചാര ജീവിത പരിശീലനം മാത്രം മതി എന്ന് കരുതുന്നതാണ് കുഴപ്പം. ആത്മസാക്ഷാത്കാരം നേടലാണ് ജീവിത ലക്ഷ്യം. ധാര്‍മികമായ ആചാരങ്ങളെ ചെയ്തു എന്നതുകൊണ്ടുമാത്രം പരമപദത്തെ നേടണമെന്നില്ല. ശാസ്ത്ര പഠനം വേണ്ട പോലെ ഇല്ലാത്തതു കൊണ്ടാണ് ആദ്ധ്യാത്മിക തലത്തില്‍ സംശയങ്ങള്‍ ഉണ്ടാകുന്നത്. വൈരാഗ്യവും മുമുക്ഷുത്വവും ആദ്ധ്യാത്മിക യാത്രയില്‍ വളരെ അത്യന്താപേക്ഷിതമാണ്. ഭോഗ്യവിഷയങ്ങളെ കാക്കകാഷ്ഠംപോലെ വെറുക്കുന്നതിനെയാണ് തീവ്ര വൈരാഗ്യമെന്ന് പറയുന്നത്. സുഖഭോഗങ്ങളില്‍ ദോഷം കാണുക എന്നതാണ് ഇതിനുള്ള ഏക വഴി.
ശ്ലോകം 30
ഏതയോര്‍ മന്ദതാ യത്ര
വിരക്തത്വമുമുക്ഷയോ:
മരൗ സലിലവത് തത്ര
ശമാദിര്‍ഭാവമാത്രതാ
വൈരാഗ്യവും മോക്ഷത്തിനുള്ള ആഗ്രഹവും മന്ദമായ നിലയിലേ ഉള്ളൂ എങ്കില്‍ ശമം മുതലായവ മരുഭൂമിയിലെ ജലം പോലെ വെറും തോന്നല്‍ മാത്രമായിരിക്കും. അവയെ കൊണ്ട് പ്രയോജനമുണ്ടാകില്ല.
വിഷയ വിരക്തിയും മോക്ഷം നേടണമെന്ന ആഗ്രഹവും മന്ദമായാല്‍ അവിടെ ശമം മുതലായ ഗുണങ്ങള്‍ക്ക് സ്ഥാനമില്ല മരുപ്രദേശത്ത് വെള്ളമുണ്ടെന്ന തോന്നലാണ് മരീചിക അഥവാ മരുപ്പച്ച. അത് തേടിച്ചെന്നാല്‍ കാണാനുമാകില്ല. വെറും തോന്നലായിരുന്നു അതെന്ന് ബോധ്യപ്പെടും. വെള്ളമൊട്ട് കിട്ടുകയുമില്ല, ദാഹം കൂടുകയും ക്ഷീണിച്ച് അവശനാവുകയും ചെയ്യും. ഇതുപോലെ ശമം മുതലായവ ഉണ്ടെന്ന തോന്നലുണ്ടാക്കുകയേ ഉള്ളൂ. വിരക്തിയും മോക്ഷേച്ഛയുമില്ലാത്ത മരുഭൂമിയ്ക്ക് തുല്യമായ ജീവിതത്തില്‍ ശമം മുതലായ ഗുണങ്ങളെ കണ്ടുകിട്ടില്ല. ഉണ്ടെന്ന് തോന്നിച്ചേക്കും പക്ഷേ ഉണ്ടാകില്ല. യഥാര്‍ത്ഥ സാധകന് മാത്രമേ അവയെ വളര്‍ത്തിയെടുക്കാനാവൂ. മഹാത്മാക്കളെന്ന് കരുതപ്പെടുന്നവരില്‍ പോലും ഈ വിരോധാഭാസം കാണാം. വേഷം, പദവി, പ്രകടനം തുടങ്ങിയ കാര്യങ്ങള്‍ കൊണ്ട് വലിയ വിരക്തരെന്ന് തോന്നിയേക്കും. എന്നാല്‍ ഉള്ളില്‍ ശാന്തിയോ സുഖമോ സന്തുഷ്ടിയോ ഇല്ലാത്തവരാകും. പ്രസംഗിച്ചു നടക്കുകയോ മറ്റുള്ളവരെ കാര്യമായി ഉപദേശിക്കുകയോ ചെയ്യും. പക്ഷേ സ്വയം ജീവിതത്തില്‍ കൊണ്ടു വരില്ല. ആത്മസംയമനത്തിനുള്ള ഉപായങ്ങള്‍ വേണ്ട പോലെ അഭ്യസിക്കാതെ ജീവിതം വ്യര്‍ത്ഥമാക്കും. വിരക്തിയും മോക്ഷേച്ഛയുമില്ലാത്ത മരുഭൂമിയില്‍ ശമം തുടങ്ങിയ ഗുണങ്ങള്‍ കിളിര്‍ക്കുക പോലുമില്ല, പിന്നെയല്ലേ വളരുന്ന കാര്യം.
വിവേക വൈരാഗ്യങ്ങളുടേയും മോക്ഷേച്ഛയുടേയും, വെള്ളവും വളവും അനുകൂല അന്തരീക്ഷവും പരിരക്ഷയും ഉണ്ടെങ്കിലേ ശമം മുതലായവ മുളച്ച് വന്ന് വളര്‍ന്ന് വന്ന് പൂത്ത് തിളര്‍ക്കുകയുള്ളൂ. ഇത് വേണ്ട വിധം ചെയ്യുകയാണ് സാധകന്റെ കര്‍ത്തവ്യം.

No comments:
Post a Comment