ദേവി തത്ത്വം- 65
ധ്യാനമോ, പ്രാണായാമമോ, യോഗ സാധനയോ , പൂജയോ , വേദാദ്ധ്യയനമോ, ഉപനിഷത്ത് പഠിക്കുന്നതോ ഒന്നും അദ്ധ്യാത്മികമല്ല. അതൊന്നും ജ്ഞാനത്തിനോ മോക്ഷത്തിനോ കാരണവുമല്ല. ഒരു ടേപ് റെക്കോഡറിൽ ഉപനിഷത്ത് റെക്കോഡ് ചെയ്ത് പ്ലേ ചെയ്താൽ ആ ടേപ് റെക്കോഡർ മുക്തമാകില്ല. എനിക്ക് ഞാൻ ഹിതം ചെയ്യണമെന്നുള്ള തീവ്ര സങ്കൽപ്പമുണ്ടായി നിങ്ങളിൽ മഹാവ്രതം സംജാതമാകുമ്പോൾ നിങ്ങൾ അടുക്കളപ്പണി ചെയ്താലും അത് സാധനയായി മാറും. കാരണം എന്ത് ചെയ്യുമ്പോഴും നിങ്ങളുടെ ഉള്ളിൽ മുക്തിയുടെ ബീജം പൊട്ടി മുളയ്ക്കാൻ തുടങ്ങി കഴിഞ്ഞു. നിങ്ങൾ ചെയ്യുന്നതൊക്കെ അദ്ധ്യാത്മികമായി മാറി തുടങ്ങും. ഈ സങ്കൽപ്പമാണ് വളരെ പ്രധാനം. ഈ സങ്കൽപ്പമുണ്ടായി കഴിയുമ്പോൾ ആദ്യമായി ജീവൻ മനസ്സിലാക്കുന്നത് തന്നെ ബന്ധിക്കുന്നത് കർമ്മമാണെന്നാണ്.
ഇപ്പോൾ ഞാൻ ചെയ്യുന്ന കർമ്മം അതായത് സ്വധർമ്മത്തിൽ നിന്ന് എനിക്ക് പുറത്ത് ചാടാൻ കഴിയില്ല. അതു കൊണ്ട് അത് ഇനി മേലാൽ വളരാത്ത വിധത്തിൽ അതിൽ നിന്ന് എനിക്ക് സങ്കൽപ്പങ്ങളും, ആഗ്രഹങ്ങളും, ലോഭവു, മാത്സര്യവും ഉണ്ടാകാത്ത വിധത്തിൽ ആ കർമ്മത്തിനെ ചെയ്യണം. അതിനാണ് കർമ്മത്തിനെ ആരാധനയാക്കൽ എന്ന് പറയുന്നത്. പുതിയ കർമ്മത്തിൽ ഞാൻ ചെന്ന് ചാടരുത്. ഉള്ള കർമ്മത്തിനെ നിഷ്കാമ്യമായിട്ട്, നിസ്സംഗമായിട്ട് ചെയ്ത്. ആ കർമ്മ മണ്ഡലത്തിലുള്ള ആൾക്കാരുമായി രാഗമോ, ദ്വേഷമോ, മാത്സര്യമോ ഉണ്ടാക്കാതെ ഇതെന്റെ വയറ്റിപിഴപ്പിനായി മാത്രം ചെയ്യുകയും ,അത് ആരാധനയാക്കി തീർക്കുകയും ,അതിൽ നിന്ന് എന്ത് കിട്ടുമോ അത് വച്ച് ശരീര നിർവ്വഹണം ചെയ്യുകയും ചെയ്ത് പതുക്കെ അതിനെ അസ്തമിപ്പിക്കണം എന്ന് ഒരു സങ്കൽപ്പം ചെയ്യും. ഇത് മഹാ സങ്കൽപ്പമാണ്.
വൈദിക സമ്പ്രദായത്തിൽ മഹാ സങ്കൽപ്പമെന്നൊന്നുണ്ട്. എന്തെങ്കിലും മഹാ കർമ്മങ്ങൾ ചെയ്യുന്നതിന് മുൻമ്പായി ശ്രീ പരമേശ്വര പ്രീത്യർത്ഥം എന്ന മഹാ സങ്കൽപ്പം ചെയ്യാറുണ്ട്. ശ്രീ പരമേശ്വരൻ എവിടെയുണ്ട് ? ഉള്ളിലുണ്ട്. ആ പരമേശ്വരൻ പ്രസന്നനാകാൻ വേണ്ടി ജീവൻ സങ്കൽപ്പിച്ച് ജീവിതത്തിൽ പുതിയ കർമ്മങ്ങൾ തലയിൽ വച്ച് കെട്ടാതെ. ഉള്ള കർമ്മങ്ങളെ തനിക്കനുകൂലമാക്കി തീർത്ത്. തടസ്സങ്ങളില്ലാതെ അവ ചെയ്ത് തീർത്ത്. ചിത്തത്തിനെ പതുക്കെ പതുക്കെ സത്സംഗം കൊണ്ടും ജ്ഞാന വിചാരം കൊണ്ടും ജപം പൂജ എന്നിവ കൊണ്ടും ശാന്തമാക്കുക. ഒരാൾ എല്ലാ ദിവസവും കൃത്യനിഷ്ഠയായി ജപം, പ്രദക്ഷിണം, സത് ഗ്രന്ഥ പാരായണം എന്നിവ ചെയ്യുന്നു. ഒരിക്കൽ അയാളോട് ആരോ ചോദിച്ചു നിങ്ങൾ എല്ലാ ദിവസവും ഇതൊക്കെ ചെയ്യുന്നുവല്ലോ എന്നിട്ട് എന്താ കിട്ടിയത്? ഈ ചോദ്യത്തിന് വിവരമുള്ളവർ ഉത്തരം പറയുന്നത് ഇങ്ങനെയാണ് . എനിക്ക് ഇതൊക്കെ ചെയ്തത് കൊണ്ടൊന്നും കിട്ടിയിട്ടില്ല. പക്ഷേ ഇതൊന്നും ചെയ്തിട്ടില്ലെങ്കിൽ ഹിതകരമല്ലാത്ത എന്തെങ്കിലുമൊക്കെ കിട്ടും .അതിനെ പേടിച്ചിട്ടാണ് ചെയ്യുന്നത് . അതായത് വിഹിത കർമ്മം ചെയ്തില്ലെങ്കിൽ ഒന്നുകിൽ നിഷിദ്ധ കർമ്മത്തിൽ പെടും അല്ലെങ്കിൽ കാമ്യ കർമ്മം ചെയ്യും. ഇത് രണ്ടും ചെയ്യാതിരിക്കാൻ വേണ്ടിയിട്ടാണ് ഒരു ഡ്രില്ല് പോലെ നമ്മളെ കൊണ്ട് ചില അനുഷ്ഠാനങ്ങൾ ചെയ്യിപ്പിക്കുന്നത്.
അനുഷ്ഠാനങ്ങൾ വളരെ പ്രധാനമാണ്. പലരും പറയുന്നത് ജപവും പൂജയും ചെയ്ത് തികച്ചും യാന്ത്രികമായി പോകുന്നു എന്നാണ്. യാന്ത്രികമായിട്ട് തന്നെ ചെയ്തോളു ഒരു കുഴപ്പവും ഇല്ല. പക്ഷേ മറ്റൊന്നും ചെയ്യാതിരിക്കുമല്ലോ. അത്രയെങ്കിലും you can safeguard yourself from performing negative actions or desire oriented action.അങ്ങനെ കുറേ കാലം ചെയ്ത് പോയാൽ നമ്മുടെ ഉള്ളിൽ ആഗ്രഹം കൊണ്ട് പ്രവർത്തിക്കലും ,നിഷിദ്ധമായ പ്രവർത്തി ചെയ്യാനുമുള്ള പ്രവണത അല്ലെങ്കിൽ drive പതുക്കെ ശമിക്കും. ദീർഘകാല നൈരന്തര്യ സത്കാരാ സേവിതോ ദൃഢ ഭൂമിഃ എന്നാണ് പതാഞ്ചലി പറയുന്നത്. ജപം ചെയ്യാൻ പറഞ്ഞാൽ ഒന്നോ രണ്ടോ ദിവസം ചെയ്താൽ പോര നിരന്തരം ചെയ്യണം. അതുകൊണ്ട് എന്ത് നേട്ടം എന്നൊന്നും നോക്കണ്ട. ഇങ്ങനെ ഒരു നാലഞ്ച് വർഷം ചെയ്താൽ തന്നെ നമുക്ക് കാണാം നമ്മുടെ മനസ്സ് ശാന്തമാകുന്നതും, ഇടയ്ക്ക് ചിത്ത വൃത്തികളില്ലാത്ത ഒരു നിശ്ചലതയുണ്ടാകുന്നതും, ധ്യാനമൊന്നും അഭ്യസിക്കാതെ തന്നെ ശാന്ത ശീതളമായ ഒരന്തരംഗം ഉള്ളിലുണ്ടാകുന്നതും, നമ്മുടെ ഉള്ളിൽ പലതും ചെയ്യാനുള്ള വ്യഗ്രതയില്ലാതാകുന്നതും, ഈ അനുഷ്ഠാനം തന്നെ നമുക്ക് തൃപ്തികരമാകുന്നതും ഒക്കെ കാണാം.
Nochurji🙏🙏
Malini dipu

No comments:
Post a Comment