ഹരിനാമകീർത്തനം -71
അപ്പാശവും
വടിയുമായ്ക്കൊണ്ടജാമിളനെ
മുൽപ്പാടു ചെന്നു കയറിട്ടോരു
കിങ്കരരെ
പിൽപ്പാടു ചെന്നഥ തടുത്തോരു
നാൽവരെയുമപ്പോലെ നൗമി
ഹരിനാരായണായ നമഃ. (28)
അജാമിളനെന്ന ബ്രാഹ്മണനെ യമപാശവും വടിയും കൈയിലേന്തി ആദ്യം ചെന്നു വരിഞ്ഞുകെട്ടാൻ ഭാവിച്ച യമഭടന്മാരെ തുടർന്നു പിന്നീടു
ചെന്നു തടുത്ത നാലു വിഷ്ണുദൂതന്മാരെയും വിഷ്ണുതുല്യമായ അവരുടെ രൂപം സ്മരിച്ചുകൊണ്ടു ഞാൻ കുമ്പിടുന്നു. നാരായണനു നമസ്കാരം.
അജാമിള കഥ
ഭാഗവതം ആറാം സ്കന്ധത്തിൽ ഒന്നാമദ്ധ്യായത്തിലാണ് അജാമിള
കഥ തുടങ്ങുന്നത്. പാപത്തിനു പ്രായശ്ചിത്തം ചെയ്തിട്ട് അതേ പാപം വീണ്ടും തുടരുന്നയാൾക്ക് പ്രായശ്ചിത്തം കൊണ്ടു ഫലമുണ്ടാകുന്നില്ലല്ലോ എന്നൊരു സംശയം പരീക്ഷിത്ത് ഉന്നയിച്ചു. കർമ്മത്തെ കർമ്മം കൊണ്ട്
എന്നേക്കുമായി ഒതുക്കിത്തീർക്കാൻ ഒരിക്കലും സാദ്ധ്യമല്ല. അജ്ഞന്റെ
സംതൃപ്തിക്കാണ് പ്രായശ്ചിത്തവിധികൾ. സത്യമെന്തെന്നു വിചാരം
ചെയ്തറിയുകയാണ് യഥാർത്ഥ പ്രായശ്ചിത്തം. അതോടൊപ്പം നാരായണ നാമജപവും. ഒരിക്കലെങ്കിലും നാരായണനാമം സ്മരിക്കുന്നയാളിനെ പാശധാരികളായ യമഭടന്മാർക്ക് വിട്ടൊഴിയേണ്ടി വരുന്നു. ശുകൻ പരീക്ഷിത്തിന്റെ സംശയം ഇങ്ങനെ നിവർത്തിപ്പിച്ച ശേഷം ദൃഷ്ടാന്തമായി പറയുന്നതാണ് അജാമിളകഥ. കന്യാകുബ്ജത്തിലെ ഒരു ബ്രാഹ്മണനായിരുന്നു അജാമിളൻ. ബ്രാഹ്മണാചാരമെല്ലാം വെടിഞ്ഞ് ഒരു ദാസിയെ വേളിയും കഴിച്ച് അയാൾ കഴിഞ്ഞു കൂടി. ഭഗവാനെ മറന്നു ദുർവാസനകളിൽ മുഴുകിക്കഴിഞ്ഞ അയാൾക്കു പത്തുപുത്രന്മാരും ഉണ്ടായി. പിതാവിന്റെ ഏറ്റവും വത്സലനായ ഇളയപുത്രന്റെ പേര് നാരായണൻ എന്നായിരുന്നു. മരണ സമയം സമാഗതമായി. പിതാവിന്റെ ചിന്ത മുഴുവൻ ഇളയമകനായ നാരായണനിലായിരുന്നു. ഘോരരൂപികളും പാശഹസ്തന്മാരുമായ മൂന്നുപേർ
അജാമിളനെ സമീപിച്ച് കെട്ടാൻ ആരംഭിച്ചു. അപ്പോഴേക്കും ആ ബ്രാഹ്മണൻ അങ്ങകലെ കളിച്ചുകൊണ്ടുനിന്ന നാരായണനെ ഇടറുന്ന സ്വരത്തിൽ ഉച്ചത്തിൽ വിളിച്ചു. മരിക്കാൻ പോകുന്നയാൾ ഭഗവന്നാമം ഉച്ചരിക്കുന്നതുകേട്ട് നാലു വിഷ്ണദൂതന്മാർ പെട്ടെന്ന് അവിടെ ആവിർഭവിച്ചു.
വിഷ്ണുസ്വരൂപികളായ അവർ യമഭടന്മാരെ തടഞ്ഞു. മാത്രമല്ല, യമഭടന്മാർക്ക് ധർമ്മമെന്തെന്നറിയാനേ പാടില്ലെന്നു പറഞ്ഞു നിന്ദിച്ച് അവരെ ആട്ടിപ്പായിച്ചു. ധർമ്മസാരമെന്തെന്ന് അവർ ഇങ്ങനെ പ്രഖ്യാപിച്ചു:
സാങ്കേത്യം പാരിഹാസ്യം വാ സ്തോഭം ഹേലനമേവ വാ
വൈകുണ്ഠനാമഗ്രഹണം അശേഷാഘഹരം വിദുഃ
(ഭാഗവതം, 6-2-14)
സാങ്കേതികമായോ പരിഹാസമായോ പരിഭ്രമിച്ചോ, കളിയായോ എങ്ങനെയായാലും വേണ്ടില്ല, ഭഗവന്നാമോച്ചാരണം പാപങ്ങളെ അപ്പാടെ നശിപ്പിക്കുന്നു. യമഭടന്മാരെ ആട്ടിയോടിച്ചശേഷം അജാമിളനെ അനുഗ്രഹിച്ച് വിഷ്ണദൂതന്മാരും മറഞ്ഞു. മൃത്യുവക്ത്രത്തിൽ നിന്നു രക്ഷപ്പെട്ട അജാമിളൻ തന്റെ ഭൂതകാലകർമ്മങ്ങളിൽ പശ്ചാത്തപിച്ചു വിരക്തനായി ഭവിച്ചു. ഗംഗാതീരത്തെത്തി തപസ്സുചെയ്ത് അചിരേണ ആത്മസാക്ഷാത്ക്കാരം നേടുകയും ചെയ്തു. ഇങ്ങനെ നാമോച്ചാരണം കേട്ടെത്തി അജാമിളനെ യമഭടന്മാരിൽ നിന്നും രക്ഷിച്ച വിഷ്ണുദൂതന്മാരെയാണ് ആചാര്യൻ കുമ്പിടുന്നത്. മരണവേളയിൽ ഭഗവന്നാമം സ്മരിക്കാനും കീർത്തിക്കാനും ഭാഗ്യമുണ്ടാകണമെന്നു ഭാവം.
അന്ത്യവേളയിൽ നാമം സ്മരിച്ച അജാമിളനെ വിഷ്ണുദൂതന്മാർ
യമഭടന്മാരിൽ നിന്നു മോചിപ്പിച്ചു. അജാമിളന്റെ ആദ്യകാലജീവിതം പരിശുദ്ധവും ഈശ്വരാരാധനാപൂർണ്ണവുമായിരുന്നു. ജീവിതത്തിന്റെ മധ്യഘട്ടത്തിലാണ് ദാസീപതിയായി അജാമിളൻ അധഃപതിച്ചത്. ഒരുപക്ഷേ, പൂർവ്വ സംസ്കാരം തങ്ങികിടന്നതാവാം നാമസ്മരണത്തിനും മോചനത്തിനും ഇടയാക്കിയത്. എന്തായാലും ഭഗവത് ഭജനത്തിൽ ഏർപ്പെട്ട ഭക്തനായ ഒരു പാണ്ഡ്യരാജാവിനെ ഭഗവാൻ കഠിനമായി പരീക്ഷിക്കുന്നതായിട്ടാണ് കാണുന്നത്. ആ ദൃഷ്ടാന്തം എടുത്തുകാട്ടി സ്വയം അത്ഭുതപ്പെടുകയാണ് ആചാര്യൻ അടുത്ത പദത്തിൽ.
ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സർ അവർകൾ.
തുടരും.

No comments:
Post a Comment