ആത്മതീര്ത്ഥം:_ ആറാം സോപാനം.
ആറാം സോപാനത്തില്‍, ആചാര്യന്റെ ബാല്യകാലം,ബ്രഹ്മോപദേശവും ഗുരുകുലവാസവും, കാരുണ്യത്തിന്റെ കനകധാരയും ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നു.
വെളിച്ചത്തില്‍ നോക്കുമ്പോള്‍ കയറാണ്, പാമ്പല്ല എന്ന് മനസ്സിലാക്കുന്നപോലെ സുസ്പഷ്ടമായ ജീവിത സത്യം വരണമെങ്കില്‍ ആത്മജ്ഞാനം ഉണ്ടായേ തീരൂ.
ശിവഗുരു ദമ്പതികള്‍ക്ക് കുഞ്ഞു പിറന്ന ശേഷം 7 ദിവ്യ സ്ത്രീകള്‍ വന്നു മുലയൂട്ടിയതായി പറയപ്പെടുന്നു. ജാതകര്‍മ്മങ്ങള്‍ തുടങ്ങി എല്ലാ ക്രിയകളും
,ചൌളവും കുടുമ വെക്കാനുള്ള സംസ്ക്കാരവും ചെയ്തു.
സാധാരണ ഏഴാം വയസ്സിലാണ് ഉപനയനം ചെയ്യുക. എന്നാല്‍ ശങ്കരനെ 5-ആം വയസ്സില്‍ത്തന്നെ ശിവഗുരു ഉപനയനം കഴിപ്പിയ്ക്കണമെന്നു ആഗ്രഹിയ്ച്ചു. ബ്രഹ്മവര്ച്ചസ്സു വര്ദ്ധിക്കുമെന്ന പ്രത്യേക വിധിയുള്ളതുകൊണ്ടാണ് ശിവഗുരു അങ്ങിനെ തീരുമാനിച്ചത്. അങ്ങിനെ, ശിവഗുരു മകനെ അടുത്തു വിളിച്ചു
പറഞ്ഞു, 'ശങ്കരാ, ഉപനയനം ചെയ്യിച്ചു നിന്നെ ദ്വിജന്മാവാക്കാന്‍ ആഗ്രഹിയ്ക്കുന്നു. ' ഉപ' എന്നാല്‍ സമീപം എന്നും, 'നയനം' എന്നാല്‍ കൊണ്ടുപോവുക എന്നുമാണ് അര്‍ത്ഥം. നീ ഗുരുവിന്റെ അടുക്കല്‍ പോയി വേദം പഠിയ്ക്കണം.'
ഉണ്ണി:_ അഛാ, ഉപനയനം എന്നാല്‍ മറ്റൊരു കണ്ണ് എന്നും അര്‍ത്ഥ മില്ലേ?
ശി.ഗു :- ഉവ്വ്, അതെന്താണ് ഉണ്ണീ?
ശ:_ ഈ 2 കണ്ണുകള്‍ ബഹിര്മുഖങ്ങളാണ്. ശരീരത്തിലെ ഈ കണ്ണുകള്‍ ലോകത്തിനെ കാണിച്ചു തരുന്നു. ഉപനിഷത്താകുന്ന കണ്ണുകള്‍ ആത്മാവിനെ കാണിച്ചു തരുന്നു. ലൌകിക കണ്ണുകള്‍ക്ക് സൂര്യന്‍ വെളിച്ചം നല്‍കുമ്പോള്‍, ഔപനിഷദമായ കണ്ണിനു വെളിച്ചം ഗുരു നല്‍കുന്നു. ആ കണ്ണ്, ജാഗ്രത്തിലും,സ്വപ്നത്തിലും, സുഷുപ്തിയിലും ജ്വലിയ്ക്കുന്ന പ്രജ്ഞാ നേത്രമാണ്. 3 അവസ്ഥകളിലും മാറാതിരിയക്കുന്നതിനാല്‍ 'സൂത്രം' എന്നു അതിനു പേര്.ആ സൂത്രമല്ലേ, ചരടുകള്‍ കൂട്ടിക്കെട്ടിയ ഈ ബ്രഹ്മസൂത്രം?(പൂണൂല്‍)
വെറും 5 വയസ്സുള്ള ഉണ്ണി ഇങ്ങിനെ പറഞ്ഞപ്പോള്‍ ശിവഗുരു ആശ്ചര്യ സ്തബ്ധനായി നിന്നുപോയി. അച്ഛന്‍ ഇത് വായിച്ചു കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നത് കേട്ടാണ് താന്‍ ഗ്രഹിച്ചതെന്നു ശങ്കരന്‍ മറുപടി പറഞ്ഞു.
അതിനുശേഷം ശിവഗുരു കൂടുതല്‍ ധ്യാന നിഷ്ടനാവുകയും, ശങ്കരനോടു ഗുരുവിനോടുള്ള ആദരവ് കാണിയ്ക്കാനും തുടങ്ങി.......(തുടരും

ആത്മതീര്‍ത്ഥം :_ ആറാം സോപാനം-(2)
ശങ്കരന്റെ ഉപനയനത്തിനു മുന്‍പുതന്നെ ശിവഗുരു ശരീരം വിട്ടു ഭഗവല്ലീനനായിത്തീര്‍ന്നു.
ബന്ധുക്കള്‍ ശങ്കരനെ ഉപനയിച്ചു ഗുരുകുലത്തില്‍ എത്തിച്ചു. അവിടെ നിയമമനുസരിച്ച് പഠിതാക്കള്‍ രാവിലെയും വൈകുന്നേരവും ഭിക്ഷയാചിച്ച് ഗുരുവിനു നിവേദിയ്ക്കണം. ഓരോ ഗൃഹത്തിന്റെയും പടിയ്ക്കല്‍ ചെന്ന് "ഭവതി ഭിക്ഷാം ദേഹി" എന്ന് ബ്രഹ്മചാരികള്‍ പറയുമ്പോള്‍ വീട്ടമ്മമാര്‍ ഭക്തി പുരസ്സരം വിശപ്പ് മാറ്റാനുള്ള ഭിക്ഷ നല്‍കും.
ഒരിക്കല്‍ ഒരു 'കപോതി' ബ്രാഹ്മണന്റെ (വയലില്‍ കൊയ്ത്തു കഴിഞ്ഞു കിളികളും, എലികളും തിന്നു ബാക്കിയുള്ളത് പെറുക്കിയെടുത്തു ഭക്ഷിയ്ക്കുന്നവരാണ് കപോതികള്‍) ഗൃഹത്തിന് മുന്നില്‍ ശങ്കരന്‍ എത്തി. 'ഭവതി ഭിക്ഷാം ദേഹി', അംബാ ഭിക്ഷാം ദേഹി' എന്ന മധുരമായ ശബ്ദം കേട്ടപ്പോള്‍ കുചേല പത്നിയെപ്പോലെയുള്ള, വിശപ്പ് കൊണ്ട് കൃശയായ ഗൃഹനായികയുറെ ഹൃദയം നൊന്തു.അടുക്കലയില്‍ചെന്നു സകല പാത്രങ്ങളും പരതി. ഒടുവില്‍, ഉപ്പിലിട്ട ഒരു നെല്ലിക്ക കിട്ടിയത് ഉണ്ണിയുടെ പാത്രത്തില്‍ ഇട്ടു.

No comments:
Post a Comment