Sunday, February 02, 2020

ദമ്പതിമാരുടെ കടമകൾ*🌺
ശ്രീ വിവേകാനന്ദസ്വാമികൾ
*ഗൃഹസ്ഥാശ്രമത്തിലെ കടമകൾ*
*ഭാഗം-2*
*ഇപ്രകാരംതന്നെയാണ് ഗൃഹസ്ഥനു ഭാര്യയോടും ഉള്ള ധർമ്മം . ഭാര്യയെ ശകാരിക്കരുത് ; അവളെ സ്വന്തം അമ്മയെ എന്നപോലെ സംരക്ഷിക്കണം . ഏറ്റവും വലിയ ബുദ്ധിമുട്ടുകളിലും കഷ്ടപ്പാടുകളിലും അകപ്പെട്ടിരിക്കുന്ന അവസരത്തിൽപ്പോലും ഭാര്യയോടു കോപം കാണിക്കരുത് ."*
*സ്വന്തം ഭാര്യയല്ലാതുള്ള ( അന്യ )സ്ത്രീയെ ( ദുഷ്ടമായ ഉദ്ദേശ്യത്തോടെ ) മനസ്സു കൊണ്ടു പോലും സ്പർശരിക്കുന്നവൻ അന്ധതാമിസ്രനരകത്തിൽ പതിക്കുന്നു ."*
_സ്ത്രീകളുടെ മുമ്പിൽ വെച്ച് അപമര്യാദയായി സംസാരിക്കരുത് . ഒരിക്കലും ആത്മപ്രശംസ ചെയ്യരുത് . " ഞാൻ അതു ചെയ്തു , ഇതു ചെയ്തു ' എന്നിങ്ങനെ പറയരുത് ."_
_ഗൃഹസ്ഥൻ ധനവും വസ്ത്രവും പ്രേമവും വിശ്വാസവും മധുരഭാഷണങ്ങളുംകൊണ്ട് എപ്പോഴും തന്റെ ഭാര്യയെ സന്തോഷിപ്പിക്കണം ; അവൾക്കു സ്വൈരക്കേടുണ്ടാക്കുന്ന യാതൊന്നും ചെയ്യുകയുമരുത് . പതിവ്രതയായഭാര്യയുടെ പ്രേമം നേടാൻ കഴിഞ്ഞ മനുഷ്യൻ സ്വധർമ്മാനുഷ്ഠാനത്തിൽ ജയം നേടിയിരിക്കുന്നു . അയാൾക്ക് സർവ്വസദ്ഗുണങ്ങളും സ്വായത്തമാവുകയും ചെയ്തിരിക്കുന്നു ._
*സന്താനങ്ങളോടുള്ള കർത്തവ്യങ്ങൾ ഇപ്രകാരമാകുന്നു : - ആൺമക്കളെ നാലു വയസ്സുവരെ പ്രേമപൂർവ്വം ലാളിച്ചു വളർത്തണം . പതിനാറു വയസ്സുവരെ വിദ്യാഭ്യാസം ചെയ്യിക്കണം . ഇരുപതു വയസ്സായാൽ എന്തെങ്കിലും ജോലിയിൽ ഏർപ്പെടുത്തണം . പിന്നീട് , അയാളെ തന്റെ തുല്യനായി കരുതി സ്നേഹപൂർവ്വം പെരുമാറണം . ഇതേ വിധംതന്നെ പെൺമക്കളേയും വളർത്തുകയും തികഞ്ഞ നിഷ്കർഷയോടെ ' അവരെ വിദ്യ അഭ്യസിപ്പിക്കുകയും വേണം . അവരെ വിവാഹം ചെയ്തയയ്ക്കുമ്പോൾ അവർക്ക ധനവും ആഭരണങ്ങളും കൊടു ക്കണം .*
*ഗൃഹസ്ഥനു പിന്നീടുള്ള കടമ അനുക്രമം തന്റെ സഹോദരീസഹോദന്മാരോടും അവർ ദരിദ്രരാണെങ്കിൽ അവരുടെ സന്താനങ്ങളോടും തന്റെ മറ്റു ബന്ധുമിത്രങ്ങളോടും ഭൃത്യജനങ്ങളോടും ആകുന്നു . അതു കഴിഞ്ഞാൽ പിന്നെ സ്വന്തം ഗ്രാമവാസികളോടും ദരിദ്രജനങ്ങളോടും സഹായാർത്ഥം തന്നെ സമീപിക്കുന്നവരോടും അയാൾക്കു കർത്തവ്യങ്ങളുണ്ട് . കഴിവുള്ളവനായ ഗൃഹസ്ഥൻ സ്വന്തം ബന്ധുക്കൾക്കും ദരിദ്രന്മാർക്കും ദാനം ചെയ്യാൻ ശ്രദ്ധിക്കുന്നില്ലെങ്കിൽ അയാളെ കേവലം മൃഗമെന്നു വിചാരിക്കണം ; അയാൾ മനുഷ്യനല്ല ..........🙏🏻*

No comments: