ഭാഗവത വേദാന്തത്തിലൂടെ:-
ലോകസൃഷ്ടാവ് നിന്റെ ഉള്ളിലത്രെ.... കാരണം, മനുഷ്യ മനസ്സാണ് ലോകത്തിനെ സൃഷ്ടിയ്ക്കുന്നത്. മനസ്സാണ് സംസാരഭ്രാന്തിയെ ഉണ്ടാക്കുന്നത്. മനസ്സാണ്, ഗുണങ്ങളേയും കർമ്മങ്ങളേയും ഉണ്ടാക്കുന്നത്. മനസ്സിനെ മറ്റൊരാൾക്ക് കൊടുക്കുവാനോ മറ്റൊരാൾക്ക് എടുക്കുവാനോ സാധിയ്ക്കില്ല. മനസ്സ് എന്തിന്റെ മുന്നിലേയ്ക്ക് തിരിച്ചു വെച്ചാലും അതിലേക്ക് പോകും. ഭാഗവത കഥകൾക്ക് മുന്നിലേയ്ക്ക് വെച്ചാൽ അവിടേയ്ക്കും പോകും. കൂട്ടുകാർക്ക് മുന്നിലേയ്ക്ക് തിരിച്ചു വെച്ചാൽ അവിടേയ്ക്കും പോകും.
ഭക്ഷണത്തിനോടാണ് മനസ്സിന്റെ താൽപര്യം എങ്കിൽ അങ്ങോട്ട് പോകും. സിനിമയോടാണ് താൽപര്യം എങ്കിൽ, മനസ്സ് അങ്ങോട്ട് പോകും. പൂവിന്റെ മണത്തിനോടാണ് താൽപര്യമെങ്കിൽ അങ്ങോട്ട് പോയ്ക്കോളും.
ഭക്ഷണ വസ്തുക്കൾ ഇരിയ്ക്കുന്നത്, നമുക്ക് മുന്നിലാണ്. അത് രുചിയ്ക്കുന്നത് നാവും. ഭക്ഷണം കഴിച്ച സുഖം അനുഭവിയ്ക്കുന്നത് ഞാൻ/ നീ.
ദൃശ്യവസ്തുക്കൾ ഇരിക്കുന്നത് നമുക്ക് മുന്നിലാണ്. ദൃഷ്ടാവോ... ഈ ശരീരത്തിനകത്തും. കണ്ണല്ല കണ്ടത്. കണ്ട ആൾ ഞാൻ/നീ ആണ്. കണ്ണിന്റെ സഹായത്താൽ ഞാൻ/നീ കണ്ടവയാണ് അവയെല്ലാം.
മാംസക്കണ്ണു കൊണ്ട് കണ്ട വസ്തുക്കളെല്ലാം നശിച്ച് പോകുന്നതാണ്. അതുപോലെ തന്നെ ഈ ശരീരവും.
അതിനാൽ,
ഈ പ്രപഞ്ചം ഒരു പ്രതിഭാസം മാത്രമാണ്.
ശ്രീമദ് ഭാഗവത സപ്താഹ യജ്ഞാചാര്യൻ: സതീശൻ നമ്പൂതിരി
Mob: 9947986346

No comments:
Post a Comment