Thursday, February 06, 2020

വിഷ്ണുവിന്റെ പാദം പതിഞ്ഞ വിഷ്ണുപാദ ക്ഷേത്രം.
ഭാരതത്തിലെ ക്ഷേത്രങ്ങളില്‍ അപൂര്‍വ്വ സ്ഥാനം നിലനിര്‍ത്തുന്ന ചില ക്ഷേത്രങ്ങള്‍ ഉണ്ട്. ഇതിഹാസങ്ങള്‍ കൊണ്ടും ഇതിനോട് ചേര്‍ന്നുള്ള കഥകള്‍ കൊണ്ടും വിശ്വാസികളുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ ക്ഷേത്രങ്ങളായിരിക്കും ഇവ. അത്തരത്തില്‍ ഏറെ പ്രശസ്തമായതും വൈഷ്ണവ ഭക്തരുടെ പ്രധാന തീര്‍ഥാടന കേന്ദ്രവമുമായ ക്ഷേത്രമാണ് വിഷ്ണുപാദ മന്ദിര്‍. രാമായണത്തിലും മഹാഭാരതത്തിലും കൂടാതെ ഭാരതത്തിന്റെ ചരിത്രത്തിലും ഒക്കെ പ്രതിപാദിക്കുന്ന ഗയയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്...


എവിടെയാണിത്?

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ വൈഷ്ണവ തീര്‍ഥാടന കേന്ദ്രമാണ് ബീഹാറിലെ ഗയയില്‍ സ്ഥിതി ചെയ്യുന്ന വിഷ്ണുപാദ മന്ദിര്‍. ഹിന്ദു മതവും ബുദ്ധനതവും ഒരുപോലെ വിശുദ്ധമായി കാണുന്ന ഗയയിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് വിഷ്ണുപാദ ക്ഷേത
മലകളാല്‍ ചുറ്റപ്പെട്ട ഇടം

ഗയയില്‍ സ്ഥിതി ചെയ്യുന്ന വിഷ്ണുപാദ മന്ദിര്‍ മൂന്നുവശവും മലകളാലും ബാക്കി ഒരുവശം വെള്ളത്താലും ചുറ്റപ്പെട്ട നിലയിലാണ് ഉള്ളത്. രാമായണത്തിലും മഹാഭാരതത്തിലും ഒക്കെ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ഇവിടം എല്ലാക്കാലത്തും വിശ്വാസികളുടെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. ഇന്നും ഇവിടെ ഈ ക്ഷേത്രത്തിന്റെ പ്രാധാന്യം കാരമം ആയിരക്കണക്കിന് തീര്‍ഥാടകരാണ് ഇവിടെ എത്തുന്നത്.
ഫല്‍ഗു നദിക്കരയില്‍

പുരാണങ്ങളില്‍ നൈരജ്ഞന എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നദിയാണ് ഗയയ്കക് സമീപത്തുകൂടി ഒഴുകുന്ന ഫല്‍ഗു നദി. ഹൈന്ദവരും ബുദ്ദമത വിശ്വാസികളും ഒരുപോലെ വിശുദ്ധമായി കണക്കാക്കുന്ന സ്ഥലമാണിത്. വിശ്വാസമനസരിച്ച് വിഷ്ണുവിന്റെ തന്നെ സാക്ഷാച്കാരം ആണ് ഫല്‍ഗു നദി എന്നും പറയപ്പെടുന്നു. പുരാണപ്രകാരം ഇവിടെ പണ്ട് വെള്ളത്തിനു പകരം പാലായിരുന്നു ഒഴുകിയിരുന്നതെന്നും ഒരു വിശ്വാസമുണ്ട്.
പിതൃക്കള്‍ക്ക് ബലിയിടുന്ന സ്ഥലങ്ങളില്‍ പ്രധാനമായ ഒന്നുകൂടിയായിരുന്നു ഇത്.
മൂന്നുമാസം മാത്രമേ ഈ നദിയില്‍ വെള്ളമുണ്ടാകൂ.പിന്നീട് അടുത്ത മഴക്കാലം വരെ നദി മണ്ണിനടിയിലൂടെയാണ് ഒഴുകുന്നത്.

വിഷ്ണുപാദ ക്ഷേത്രം

വിഷ്ണുവിന്റെ പാദം പതിഞ്ഞിട്ടുണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ വിഷ്ണുപാദ ക്ഷേത്രം എന്നാണ് ഇവിടം അറിയപ്പെടുന്നത്. പേരുസൂചിപ്പിക്കുന്നതുപോലെ തന്നെ ഏകദേശം 40 സെന്റീമീറ്റര്‍ നീളത്തില്‍ കറുത്ത ശിലയില്‍ പതിഞ്ഞിരിക്കുന്ന വിഷ്ണുവിന്റെ കാല്‍പാദമാണ് ഇവിടുത്തെ ആകര്‍ഷണം. ശംഖും ചക്രവും ഗഥയും ഉള്‍പ്പെടെ വിഷ്ണുവിന്റെ ഒന്‍പത് അടയാളങ്ങളും ഈ ശിലയില്‍ കാണാന്‍ സാധിക്കും. ശംഘ്. ചക്രം, ഗദ എന്നിവ വിഷ്ണുവിന്റെ ആയുധങ്ങളാണ്.

ധര്‍മ്മശില

കട്ടിയുള്ള കരിങ്കല്ലില്‍ പതിക്കപ്പെട്ടിരിക്കുന്ന രീതിയിലുള്ള വിഷ്ണുപാദം അറിയപ്പെടുന്നത് ധര്‍മ്മശില എന്ന പേരിലാണ്.

No comments: