Saturday, February 01, 2020

സനകസനന്ദസനത്കുമാരര്‍ മുന്‍പാം
മുനിജനമോടുപദേശമോതിമുന്നം 
കനിവൊടു തെക്കുമുഖം തിരിഞ്ഞു കല്ലാല്‍- 
ത്തണലിലിരുന്നൊരു മൂര്‍ത്തി കാത്തു കൊള്‍ക
ലോകാരംഭകാലത്ത്, ബ്രഹ്മാവിന്റെ മാനസപുത്രന്മാരായ സനകന്‍, സനന്ദന്‍, സനത്കുമാരന്‍, സനാതനന്‍ എന്നീ നാലുപേര്‍ക്കും അതു പോലെ മറ്റുമുനിമാര്‍ക്കും കാരുണ്യത്തോടെ ബ്രഹ്മോപദേശം ചെയ്ത് കല്ലു കൊണ്ട്‌കെട്ടിയുണ്ടാക്കിയ ആല്‍ത്തറയിലെ ആല്‍മരത്തണലില്‍ തെക്കോട്ടു നോക്കിയിരുന്ന പ്രസിദ്ധനായ ആ ദക്ഷിണാമൂര്‍ത്തി കാത്തുരക്ഷിക്കട്ടെ

No comments: