Saturday, February 01, 2020

🙏എല്ലാവർക്കും നമസ്കാരം🙏 ശ്രീ ഗുരുവായൂർ അമ്പാടി കണ്ണന്റെ ഒരു ദിവസം.നിർമാല്യം മുതൽ തൃപ്പുകവരെ.

ഗുരുവായൂർ കണ്ണന്റെ ഉച്ചപൂജ (49)

പ്രസന്ന പൂജ. ഉച്ചപൂജയുടെ നിവേദ്യ ക്രിയകൾ അവസാനിച്ചാൽ പ്രസന്ന പൂജക്ക് ശ്രീകോവിലിന്റെ 108ചെറിയസ്വർണ്ണമണികളാൽ അലങ്കരിച്ച അലങ്കാര വാതിൽ അടച്ച് പ്രസന്ന പൂജ ആരംഭിക്കുന്നു.

കണ്ണന്റെ പൂജയിൽ ഏററവും ശ്രേഷ്ഠമായതിൽ ഒന്നാണ് മാനസപൂജ.

മാനസ പൂജ പ്രസന്ന പൂജയിലെ ഒരു സമർപ്പണമാണ്.

കണ്ണന്റെ ജിഹ്വ, നാസിക, ശ്രവണങ്ങൾ, നാഭി, നേത്രങ്ങൾ, വദനം എന്നീ ആറ് സ്ഥാനങ്ങളിൽ അപ്പ്, പൃഥിവി, ആകാശം,വായു, തേജസ്സ്, ജലം എന്നിതുകളുടെ സൂക്ഷ്മങ്ങളായിരിക്കുന്ന രസാംശത്തെ ജലഗന്ധ പുഷ്പ, ധൂപ, ദീപ, നിവേദ്യങ്ങളിൽ അന്തർഭവിച്ചിരിക്കുന്ന,ര സാംശങ്ങളെ അനുക്രമം യോജിപ്പിക്കുന്നു.

അതിന് ശേഷം സാധകന്റെ/ആചാരിന്റെ പഞ്ചഭൂത ശക്തികളിൽ ഉള്ള ചൈതന്യത്തെ സ്വന്തം ശരീരത്തിൽ നിന്ന് / ഇന്ദ്രിയങ്ങളിൽ നിന്ന് ബഹിർഗമിച്ച് മലിനമായ അംശങ്ങൾ ഒഴിച്ചുള്ള രസാംശത്തെ എടുത്ത് സമാന ശക്തികളുടെ കൈകളിൽ സമർപ്പിച്ച് ത്വരിതഗതിയിൽ സുരഭി മുദ്രയിൽ കൂടി അത് കണ്ണനിൽ വിലയം പ്രാപിച്ചതായി ധ്യാനിക്കുന്നു.(മാനസപൂജ )

അതായത് :എന്റെ കണ്ണാ ഞാൻ ഭൂമിയുടെ രൂപമായ ഗന്ധത്തെ (കളഭം / ചന്ദനം ) അങ്ങക്ക് സമർപ്പിക്കുന്നു.

എന്റെ കൃഷ്ണാ, ഗുരുവായുരപ്പാ ,ആകാശ രൂപമായ പുഷ്പം ഞാൻ അങ്ങക്ക് സമർപ്പിക്കുന്നു.

പ്രഭോ, ഞാൻ വായുദേവന്റെ രൂപത്തിൽ ധൂപം അങ്ങക്ക് പ്രദാനം ചെയ്യുന്നു.

എന്റെ അമ്പാടി കണ്ണാ ഞാൻ അഗ്നിദേവന്റെ രൂപത്തിൽ അങ്ങക്ക് ദീപത്തെ സമർപ്പിക്കുന്നു.

പ്രഭോ ഞാൻ അമൃത സമാനമായ നൈവേദ്യത്തെ അങ്ങക്ക് നിവേദിക്കുന്നു. എല്ലാം മന്ത്ര, തന്ത്ര പൂർവ്വം മുദ്ര കാട്ടി സമർപ്പിക്കുന്നു. (മാനസപൂജ )

കണ്ണന് പ്രസന്ന പൂജയിലെ കൂടുതൽ സമർപ്പണങ്ങളെ പറ്റി അടുത്ത ദിവസം.

ചെറുതയുർ വാസുദേവൻ നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി.9048205785.

No comments: