ഓംഃ സന്ന്യാസിക്ക് ത്രിദണ്ഡം ഉണ്ടായിരിക്കണം. മൂന്നു കബോ കവര്‍ച്ചമോ ഉള്ള ഒരുവടിതന്നെ ത്രിദണ്ഡം എന്നു ധരിക്കരുത്. വാഗ്ദണ്ഡം,ദേഹദണ്ഡം,മനോദണ്ഡം ഈ മൂന്നു ദണ്ഡങ്ങളെ (ശിക്ഷകളെ) അംഗീകരിക്കണം. തോന്നിയതൊക്കെയും ആവശ്യമില്ലാത്തതുമായ കാര്യങ്ങള്‍ സംസാരിക്കരുത്. അത്യാവശ്യമുള്ളപ്പോള്‍ മാത്രം അല്പം സംസാരിക്കുക.ഇതുതന്നെ മൗനം. മൗനവൃതത്താല്‍ വാക്കിനെ അടക്കുന്നത് ഒന്നാമത്തെ ദണ്ഡം. ശരീരത്തെ നിലനിറുത്തുന്ന ഭക്ഷണാദികള്‍ക്ക് അവശ്യം വേണ്ടുന്ന വ്യാപാരങ്ങളല്ലാതെ ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്താനോ കാമ്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനോ ശരീരത്തെ ഉപയോഗിക്കാതിരിക്കണം ഇതുതന്നെ ദേഹദണ്ഡം. അങ്ങുമിങ്ങും അലയുന്ന സ്വഭാവമുള്ള മനസ്സിനെ പ്രാണനിരോധം ചെയ്ത് ഒരേ സ്ഥാനത്തില്‍, ആത്മാവില്‍ മാത്രം, നിര്‍ത്തണം. ഇതുതന്നെ മനോദണ്ഡം. ഈ മൂന്നു ദണ്ഡങ്ങളെ ബലമായി സ്വീകരിച്ചാല്‍ സന്ന്യാസാശ്രമത്തില്‍ നിന്നു തെറ്റി നരകകുണ്ടില്‍ വീഴാനിടവരികയില്ല.
No comments:
Post a Comment