സ്വാതന്ത്ര്യം
വാർദ്ധക്യത്തിൽ ശാരീരികമായ പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുമെന്ന് മുൻകൂട്ടിക്കണ്ടുകൊണ്ട് വേണം യൗവ്വനകാല ജീവിതം. ഇപ്പോൾ കൂടെയുണ്ടെന്നു കരുതുന്നവർ, നാം കൈമെയ് മറന്ന് പോറ്റിവളർത്തിയവർ, നമ്മൾ സഹായിച്ചവർ... ഇവരെല്ലാം എക്കാലത്തും നമ്മുടെ കൂടെയുണ്ടാകുമെന്നു ധരിക്കുന്നതുതന്നെ വിഡ്ഢിത്തമാണ്. ജീവിതമുടനീളം ഒപ്പമുണ്ടാവുക സ്വന്തം ആത്മാവ് മാത്രമാണ്, അന്തര്യാമിയായ ഭഗവാൻ മാത്രമാണ്.
നമുക്കു ചുറ്റുമുള്ള ജീവജാലങ്ങളെ നോക്കൂ; അവരെല്ലാം അവരുടെ കുഞ്ഞുങ്ങളെ കണ്ണിലെ കൃഷ്ണമണിപോലെ നോക്കി പരിചരിക്കുന്നു. എന്നാൽ അവയെല്ലാം ഒരു പരിധി വരെ മാത്രം; സ്വന്തം കാലിൽ നിൽക്കാനുള്ള ത്രാണിയുണ്ടായിക്കഴിഞ്ഞാൽ മക്കളെ അവരുടെ വഴിക്ക് സ്വതന്ത്രമായി വിടുന്നു, പിന്നെ ബന്ധംപോലും ഉപേക്ഷിക്കുന്നു. ഇതര ജീവികളിൽ നിന്നും മനുഷ്യൻ ഒരുപാടൊരുപാട് പഠിക്കേണ്ടതായിട്ടുണ്ട്.
യൗവ്വനകാലം മാത്രം മനോഹരം എന്ന നമ്മുടെ കാഴ്ചപ്പാട് മാറണം. ഈശ്വരീയതയെ സ്വീകരിച്ച് പക്വത വന്ന ജീവന് എല്ലാ കാലവും നല്ലതാണ്; അങ്ങനെയുള്ളവർക്ക് ജീവിതത്തിലെ ഏതുതരം പ്രതിസന്ധികളെയും സ്വന്തം ഇച്ഛാശക്തികൊണ്ട് കീഴടക്കാൻ കഴിയും. അവർക്ക് സുഖത്തെപ്പോലെതന്നെയാണ് ദുഃഖവും, മരണത്തെയോ അവശതകളെയോ അവർ ഭയക്കുകയോ വെറുക്കുകയോ, അവയോട് ദ്വേഷിക്കുകയോ ചെയ്യുന്നില്ല; എന്തും അവർക്ക് സ്വീകാര്യം.
Sudha Bharath

No comments:
Post a Comment