Saturday, March 14, 2020

അഹം ബ്രഹ്മാച ശർവ ശ്ച ജഗത കാരണം പരം
ആത് മേശ്വര ഉപദ്രഷ്ടാ സ്വയംഭൃഗുവിശേഷണ


സകലഭൂതങ്ങളിലും അന്തർ യാമിയായിട്ടും, ജനശ്ചരനായിട്ടും, സാക്ഷിയായിട്ടും, അന്യാപേക്ഷ കൂടാതെ പ്രകാശിക്കുന്നവനായിട്ടുമിരിക്കുന്ന ഞാൻ തന്നെ ബ്രഹ്മാവും ശിവനും ലോകത്തിന്റെ പരമകാരണവും ആയി ഇരിക്കുന്നവൻ .ഞങ്ങൾ തമ്മിൽ അശേഷവും ഭേദമില്ല. ഒന്നിനെയും സംബന്ധിക്കാതെ സ്വയമേവ എന്നെന്നും നിലനില്ക്കുന്ന ഞാൻ എല്ലാമായിരിക്കുന്നു.

അജ്ഞാനം ഹേതുവായിട്ടാണ് ജനങ്ങൾ ബാഹ്യ ഭേദമുള്ളവനായി കാണുന്നത്.സർവ്വാത്മനാ എന്നെ ഭജിക്കുന്നവൻ ഭേദ ബുദ്ധിയെ അവലംബിക്കുന്നില്ല. അതിനാൽ അഭേദമായിട്ട് സർവ്വത്തെയും എടുക്കണം
(ഭാഗവതം)

ഇതാണ് ഭഗവാൻ ഭാഗവതത്തിൽ ദക്ഷയാഗത്തിന്റെ തത്വം ദക്ഷന് ഉപദേശിക്കുന്നത്. ദക്ഷൻ ശിവ ദ്വേഷി ആയിരുന്നു അതിനാൽ വിഷ്ണുഭഗവാൻ വന്ന് ഉപദേശിക്കുന്നതാണ് ഇത് ഞങ്ങൾ മൂന്നു പേരും ഒന്നു തന്നെ എന്ന്

ഇതാണ് ഭാഗവതം ഭക്ഷയാഗത്തിൽ ഭഗവാൻ ദക്ഷനെ ഉപദേശിക്കുന്നത്

No comments: