വൈശാഖവ്രതകാലം ഏപ്രിൽ 24മുതൽ :-
വിഷ്ണുപൂജയുടെ മാസമാണ് വൈശാഖം. മനഃശ്ശാന്തിയുംസുഖവും ആഗ്രഹിക്കുന്നവർ വൈശാഖവ്രതവും, ആയുരാരോഗ്യസൗഖ്യങ്ങൾ ആഗ്രഹിക്കുന്നവർ കാർത്തികമാസവ്രതവും എടുക്കണമെന്ന് പറയും. വൈശാഖ ദേവത വിഷ്ണുവും, കാർത്തികദേവത ദുർഗയുമാണ്. രണ്ടും ഉപവാസമാസങ്ങൾ. ഒരിക്കലൂണ് മാസം മുഴുക്കെ. പുലർച്ചെ 5മണിക്ക് മുന്നേ സ്നാനം, തർപ്പണംഎന്നിവ ചെയ്തു തുളസീ തീർത്ഥം സേവിക്കണം. 9മണി വരെ നാമജപം, ഹോമം, സഹസ്രനാമജപം, സര്വൈശ്വര്യപൂജ, നിവേദ്യം, ആരതി എന്നിവ ചെയ്യണം. 9മണിമുതൽ ഗുരു -പിതൃ ഉപാസനകൾ ചെയ്തു, മദ്ധ്യാഹ്നം വരെ പുരാണപാരായണം ചെയ്തു നിവേദ്യാനം ഭക്ഷിച്ചു, വീണ്ടും സായാഹ്നത്തോളം പാരായണം തുടരാം. അഹസ്സ് തീരുന്നതോടെ വായന നിർത്തി, സന്ധ്യാ സ്നാനം, സന്ധ്യാവന്ദനം ഇവ ചെയ്തു പൂജാമുറിയിൽ വന്നു നാമ ജപകീർത്തനങ്ങൾ,ആരതി, നിവേദ്യം, ഇവ ചെയ്തു, രാത്രിയിലെ ലഘു ആഹാരം കഴിച്ചു, അല്പംനേരം ഭഗവൽകാ ര്യവിചാരം നടത്തി, ഈശ്വരപ്രാര്ഥനയോടെ ഉറങ്ങാൻ കിടക്കണം. ഇതിൽ ശ്രദ്ധിക്കേണ്ട ചില സൂചനകൾ :-1.ആഹാരം. വെജിറ്റേറിയൻ. നിവേദിച്ചതു. ആവശ്യത്തിൽ പാതി. രാത്രി അല്പമാത്രം. പഴകിയതോ ശുദ്ധിയില്ലാതെ ഉണ്ടാക്കിയതോ പാടില്ല.
നിദ്ര :-പകലരുത്. രാത്രി 10ന് മുൻപ് ഉറങ്ങണം.
മൈഥുനം :-പാടില്ല. ഭാര്യയും ഭർത്താവും വ്രതമെടുക്കണം.
വിനോദങ്ങൾ :-പാടില്ല. ദൈവീകമായവ ചെയ്യാം. വന്ദന ശ്ലോകങ്ങൾകൊണ്ട് അക്ഷരശ്ലോകമത്സരം, ആധ്യാത്മിക ക്വീസ് എന്നിവയാവാം.
സ്നാനം :-രണ്ടു നേരവും. അനുബന്ധമായ നിത്യകർമ്മാനുഷ്ടാനങ്ങൾ പാലിക്കണം.
പ്രാർത്ഥനകൾ :-വൈശാഖത്തിൽ വിഷ്ണുവിന് പ്രാധാന്യം. നാമങ്ങൾ:-നാരായണ നാമം. വിഷ്ണു സഹസ്രനാമം, ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ. അഭീഷ്ടസിദ്ധി മന്ത്രങ്ങൾ (വിഷ്ണുവിന്റെ ). സ്തുതികൾ :പ്രഹ്ലാദസ്തുതി, ബഹ്മസ്‌തുതി, ധന്വന്തരി മന്ത്രം, മൃതിയു ഞ്ജയ മന്ത്രം, ഗായത്രീമന്ത്രം.
പുരാണം :-ഭാഗവതം, നാരായണീയം, വിഷ്ണുപുരാണം, രാമായണം.വൈഷ്ണവ പുരാണങ്ങളേതുമാവാം.
നിവേദ്യം :-ഉച്ചക്ക് ചോറും പായസവും. രാത്രി ലഘു ആഹാരങ്ങൾ, പൂരട (മധുരമുള്ള കൊഴുക്കട്ട ), ഉണ്ണിയപ്പം, അവൽ വിളയിച്ചത്, ഇലയട (വാവ്‌നാൾ ).
ദാനം :-വിശന്നു വരുന്നവർക്ക്, ആചാര്യ ശ്രേഷ്ടന്മാർക്കു, ഗർഭിണികൾക്ക്, ശിശുക്കൾക്ക്., അഗതികൾക്ക്. വൈശാഖമാസാവസാന ദിവസം പറ്റുമെങ്കിൽ അന്നദാനം വിപുലമായി നടത്താം(പറ്റുമെങ്കിൽ ).
എല്ലാ സഹോദരീസഹോദന്മാർക്കും വൈശാഖ മാസ ആശംസകൾ. ഡോ. കെ. അരവിന്ദാക്ഷൻ

No comments:
Post a Comment