Tuesday, April 28, 2020

ലോകം കണ്ടതിൽ വച്ചേറ്റവും വലിയ ദാർശനികനും ഒരു കാലത്ത് വൈദിക അരാജകത്വത്തിലേക്ക് കൂപ്പ് കുത്തിയിരുന്ന ഭാരതത്തെ കൈ പിടിച്ചുയർത്തിയ സാമൂഹികപരിഷ്കർത്താവും ആയിരുന്ന ആദി ശങ്കരഭഗവദ്പാദരുടെ ജന്മദിനമാണിന്ന്. മാലയിൽ കോർത്ത ചരടു പോലെ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളേയും മുഴുവൻ കോർത്തിണക്കിയിരിക്കുന്നത് ഒരേ ആത്മസ്വരൂപമാണെന്ന അദ്വൈതത്വത്തെ സ്ഥാപിച്ച മലയാളി ! ലോകത്തെവിടെ ചെന്നാലും കേരളീയനക്കഭിമാനിക്കാവുന്ന, അഹങ്കരിക്കാവുന്ന ഒരു വസ്തുത.

"ബ്രഹ്മം സത്യം ജഗന്മിഥ്യാ, ജീവോ ബ്രഹ്മൈവ നാപരഃ ”
 ബ്രഹ്മം സത്യവും, പ്രപഞ്ചം മായയുമാകുന്നു, ആത്മാവും ബ്രഹ്മവും ആത്യന്തികമായി ഭേദമില്ല എന്ന യുക്തിക്കും അനുഭവത്തിനും യോജിച്ച് ബോദ്ധ്യമാക്കി തന്നു. ജീവിച്ചിരിക്കുമ്പോൾ തന്നെ മുക്തി എന്ന അദ്വൈത സിദ്ധാന്തത്തെ തന്റെ വാദപ്രതിവാദങ്ങളിലൂടെ സ്ഥാപിച്ചു.

  കുറഞ്ഞ ആയുസ്സിനിടയിൽ ഇനി ഒരാൾക്കും ചെയ്യാൻ പറ്റാത്തത്ര ഗ്രന്ഥ രചനകൾ നടത്തി, നാല് മഠങ്ങൾ സ്ഥാപിച്ചു,  ഹൈന്ദവ നവോത്ഥാനത്തിലൂടെ ദശനാമി സന്യാസ പരമ്പര ഒടുവിൽ സർവ്വജ്ഞപീഠം കയറി കേദാർനാഥിൽ വെച്ച് സമാധി.

നമ്മുടെ മഹത്തായ പാരമ്പര്യം കാത്ത് സൂക്ഷിച്ചു കൊണ്ട് ഇന്ന് സമൂഹം നേരിട്ടു കൊണ്ടിരിക്കുന്ന അധർമ്മങ്ങൾക്കും അക്രമങ്ങൾക്കും അനീതിക്കുമെതിരായി ശബ്ദമുയർത്താനും പ്രതികരിക്കാനും ശാന്തിക്കും സമാധാനത്തിനുമായി പ്രയത്നിക്കാനും നമുക്ക് സാധിക്കട്ടെ എന്നു പ്രാത്ഥിച്ചു കൊള്ളുന്നു.

                        _ബ്രഹ്മചാരി സ്വരൂപാമൃത ചൈതന്യ

ജയ ജയ ശങ്കര ഹര ഹര ശങ്കര🙏
ജയ ജയ ശങ്കര ഹര ഹര ശങ്കര🙏

No comments: