Saturday, April 25, 2020

*സ്വദേശി സന്ദേശം.......*
       
സ്വദേശി എന്നത് നമ്മുടെ രാഷ്ട്രത്തിൻ്റെ തനതായ ശൈലിയുടെ ആവിഷ്കാരമാണ്..... 

ഇത് കേവലം സാമ്പത്തിക സിദ്ധന്തം മാത്രമല്ല, മറിച്ച് നമ്മുടെ ജീവിതഘടനയെ സാംസ്കാരിക പൈതൃകത്തോടെ നിലനിർത്താനുള്ള ശൈലി കൂടിയാണ്.....

ഭാരത സമ്പദ്ഘടനയെ തകർക്കാനുദ്ദേശിച്ച് ബ്രിട്ടീഷുകാർ നടപ്പാക്കിയ സാമ്പത്തിക നയങ്ങൾക്കെതിരെ സ്വാതന്ത്ര്യസമര കാലയളവിൽ സ്വദേശീ പ്രസ്ഥാനം സമരാത്മകമായിരുന്നു......

സ്വാതന്ത്ര്യാനന്തരം ഗ്രാമീണ ഭാരതത്തെ ശക്തിപ്പെടുത്താനോ,തനത് സാമ്പത്തീക നയങ്ങൾ രൂപീകരിക്കാനോ നമ്മുടെ ഭരണാധികാരികൾക്കായില്ല....

*1990 കളിൽ അന്നത്തെ ഭരണാധികാരികൾ* സ്വീകരിച്ച  സാമ്പത്തിക ഉദാരീകരണനയങ്ങൾ ഗ്രാമീണ ഭാരതത്തേയും തൊഴിൽ രംഗത്തേയും തകർക്കുന്നതായി മാറി......

ഉദാരവൽക്കരണം, കാലാന്തരത്തിൽ ഉപഭോഗ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നായി മാറി......

ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റ് ആയി ഭാരതത്തെ കണക്കാക്കി......

നമുക്കാവശ്യമില്ലാത്ത വസ്തുക്കൾ പോലും നമ്മുടെ മാർക്കറ്റുകളിൽ കുന്നുകൂട്ടുകയും, മനോഹരമായ പരസ്യങ്ങൾ നല്കി സമുഹത്തിൽ വിറ്റഴിക്കന്ന ശൈലികൾ ശക്തിപ്പെടുകയും ചെയ്തു.....

മനുഷ്യൻ്റെ ഉപഭോഗതൃഷ്ണയെ ഉദ്ദീപിപ്പിക്കുന്ന ഈ ശൈലി  നമ്മുടെ മഹത്തായ സംസ്കൃതിക്കുതന്നെ ഹാനികരമായി മാറിക്കൊണ്ടിരിക്കുന്നു......

തനതായ നമ്മുടെ ഭാഷ, വേഷഭൂഷാതികൾ, ആചരണങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം സമസ്ത മേഖലകളേയും ഉപഭോഗസംസ്കാരം അട്ടിമറിച്ചുകൊണ്ടിരിക്കുന്നു. നിലവിൽ ഭാരതത്തിൻ്റെ മാർക്കറ്റുകളിലെ ഈ ശൈലിയെ ചൂഷണം ചെയ്ത് ബഹുരാഷ്ട്ര കമ്പനികൾ പ്രത്യേകിച്ചും ചൈനീസ് ഉല്പന്നങ്ങൾ കയ്യടക്കിക്കൊണ്ടിരിക്കുന്നു.....

*കൊറോണ എന്ന മാരകത്തെ സൃഷ്ടിച്ച ചൈന*, അതിൻ്റെ മറവിൽ ഭാരതമടക്കമുള്ള രാജ്യങ്ങളുടെ മാർക്കറ്റുകൾ സമ്പൂർണമായി കയ്യടക്കാനുള്ള ശ്രമത്തിലാണിപ്പോൾ....

കയ്യും കെട്ടി നോക്കിനിൽക്കാതെ ഈ പ്രവണതക്കെതിരെ നാം ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഭാവി ഇരുളടഞ്ഞതാകാനാണ് സാധ്യത..... 

തുടക്കത്തിൽ സൂചിപ്പിച്ചതു പോലെ,  ഇത് കേവലം ഒരു സാമ്പത്തിക പ്രശ്നമല്ല, മറിച്ച് ജീവിതത്തിൻ്റെ എല്ലാ മേഖലകളേയും ബാധിക്കുന്ന ഒരു ജൈവ പ്രതിസന്ധിയാണ്....

ഇതിനുള്ള ഏക പോംവഴി സദേശി ജീവിതശൈലി സ്വീകരിക്കുക മാത്രമാണ്....

*നമ്മുടെ ഗ്രാമത്തിൽ ഉല്പാദിപ്പിക്കുന്ന വസ്തുക്കൾ - അവ ഉയർന്ന നിലവാരം ഇല്ലാത്തവയാണെങ്കിൽ പോലും - ഉപയോഗിക്കാൻ ശീലിക്കുക.......*

*നമ്മുടെ ഗ്രാമത്തിൽ കിട്ടാത്തത് അടുത്ത ഗ്രാമത്തിൽ നിർമ്മിക്കപ്പെടുന്നുവെങ്കിൽ അവക്ക് പരിഗണന നൽകുക....*

*നമ്മുടെ താലൂക്കിലും, ജില്ലയിലും, സംസ്ഥാനത്തും ഉല്പാദിപ്പിക്കപ്പെടുന്നവയ്ക്ക് തൊട്ടടുത്ത മുൻഗണന നൽകുക......*

*ഭാരതത്തിൽ തനത് കമ്പനികൾ നിർമ്മിക്കുന്ന വസ്തുക്കൾക്ക് അന്യനാട്ടിൽ നിന്നുള്ളതിനേക്കാൾ പരിഗണന കല്പിക്കുക.....*

ഇങ്ങനെ നമ്മുടെ സമ്പത്ത് അന്യദേശങ്ങളിലേക്ക് ഒഴുകുന്നത് അവസാനിപ്പിക്കുക......           

ക്രയവിക്രയത്തിൻ്റെ രംഗത്ത് മാത്രമല്ല, *നമ്മുടെ ദൈനംദിന ജീവിതത്തിലെ വിവിധ മേഖലകളിൽ സ്വദേശിവൽക്കരണം നാം ശീലിക്കണം.....*

ഭക്ഷണം, വസ്ത്രം, ഭാഷ, വിദ്യാഭ്യാസം, വിവാഹം, ഗൃഹപ്രവേശം, ജന്മദിനങ്ങൾ എന്നിങ്ങനെ സമസ്ത മേഖലകളിലും സ്വദേശി ജീവിതശൈലി വ്രതമായി സ്വീകരിക്കുക......

നമ്മുടെ നാടിനെ സംരക്ഷിക്കാൻ ഇന്നത്തെ സാഹചര്യത്തിൽ നമുക്കീ വ്രതം മാത്രമാണ് പോംവഴി.....

*ഭാരത് മാത കീ ജയ്.....*

No comments: