*ഗുരുവായൂരപ്പനും ശങ്കരാചാര്യരും വടക്കേനട വാതിലും.*
ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിലെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ ചടങ്ങുകളുടെ കൃത്യനിഷ്ടയാണ് .. 1200 ഓളം വർഷങ്ങൾക്ക് മുമ്പ് ശങ്കരാചാര്യർ ചിട്ടപ്പെടുത്തിയ പൂജാ ക്രമങ്ങൾ ആണ് ഇപ്പോളും അവിടെ അണുവിട തെറ്റാതെ നടക്കുന്നത് . ശങ്കരാചാര്യർ ശിവന്റെ അംശാവതാരം ആണെന്നാണല്ലോ വിശ്വാസം . അദ്ദേഹത്തിനു ഭൂമിയിലൂടെയും യോഗബലം കൊണ്ട് ആകാശത്തിലൂടെയും സഞ്ചരിക്കാൻ കഴിവുണ്ടായിരുന്നു . ഒരിക്കൽ അദ്ദേഹം ആകാശ മാർഗ്ഗേ ശ്രിംഗേരിക്ക് പോകുകയായിരുന്നു . ഗുരുവായൂരിനു മുകളിലൂടെ ആയിരുന്നു യാത്ര . അപ്പോൾ താഴെ ഗുരുവായൂരിൽ ശീവേലി നടക്കുകയായിരുന്നു . എന്നാൽ ശൈവ തേജസ് ആയ ആചാര്യർ ഭഗവാനെ വണങ്ങാൻ കൂട്ടാക്കിയില്ല . ആചാര്യരുടെ അഹങ്കാരം ഭഗവാനു സഹിച്ചില്ല . അദ്ദേഹം ഒരു മാത്ര നേരത്തേക്ക് ശങ്കരാചാര്യരുടെ യോഗസിദ്ധി ഇല്ലാതാക്കുകയും ആചാര്യർ ഭൂമിയിലേക്ക് വന്നു വീഴുകയും ചെയ്തു . അതും ഗുരുവായൂർ വടക്കേ നടപ്പന്തലിൽ, ഭഗവാന്റെ ശീവേലിക്ക് മുമ്പിലേക്ക് വന്നു വീണു. വീണതും ആചാര്യർക്ക് തന്റെ തെറ്റ് മനസ്സിലാവുകയും, അവിടെക്കിടന്നു തന്നെ ഗോവിന്ദാഷ്ടകം രചിച്ച് പാടുകയും, ഭഗവാനോട് മാപ്പിരക്കുകയും ചെയ്തു.. പിന്നീട് അദ്ദേഹം അവിടെ ഒരു മണ്ഡലം ഭജനം ഇരിക്കുകയും ഗുരുവായൂരിലെ പൂജ ക്രമങ്ങൾ പരിഷ്കരിക്കുകയും ചെയ്തു. മണ്ഡലം ചിറപ്പും അതിനുള്ളിൽ ഏകാദശിയും വരുന്ന രീതിയിൽ പൂജയും ഉദയാസ്തമന പൂജയുടെ ക്രമങ്ങളും എല്ലാം അദ്ദേഹം ചിട്ടപ്പെടുത്തി. അതിൽ പിന്നെ ആ രീതിയാണ് ഇവിടെ പിന്തുടരുന്നത് . ശങ്കരാചാര്യർ വന്നു വീണ സ്ഥലം വടക്കേ ശീവേലിപ്പുരയുടെ മുകളിൽ ഒരു ചെറിയ ദ്വാരം ഇട്ട് ഇപ്പോളും അടയാള പ്പെടുത്തിയിട്ടുണ്ട് . ശങ്കരാചാര്യരുടെ പ്രതിമയും ഇപ്പോൾ ആ ഭാഗത്തുണ്ട് .. ഇപ്പോളും ശീവേലി എഴുന്നള്ളി ഈ ഭാഗത്തു വരുമ്പോൾ ശങ്കരാചാര്യർ അന്ന് വീണതിന്റെ സ്മരണക്കായി മേളം ഒരു നിമിഷം നിർത്തി ആ ഓർമ പുതുക്കാറുണ്ടത്രേ ...
ഉത്സവ കാലത്ത് ഭഗവാൻ പൊൻപഴുക്കാ മണ്ഡപത്തിൽ ദർശനം കൊടുക്കുന്നതും ശങ്കരാചാര്യർ അന്ന് വീണ സ്ഥലത്ത് വച്ചാണ് .
വടക്കേ നടയിൽ വച്ച് ഭഗവാനെ ദർശിക്കുന്നത് അതീവ പുണ്യമായി കരുതുന്നു . ഗുരുവായൂർ വടക്കേ നട സ്വർഗ്ഗ വാതിൽ ആയി കണക്കാക്കപ്പെടുന്നു . കൃഷ്ണനാട്ടം കളി നടക്കുന്നതും വടക്കേ നടയിൽ വച്ചാണ് . രാവിലെയും വൈകുന്നേരവും രാത്രിയിലും നടക്കുന്ന ശീവേലി വടക്കേ നടയിൽ എത്തുമ്പോൾ മിക്ക ഭക്തജനങ്ങളും സ്രാഷ്ടംഗം വീണു നമസ്ക്കരിക്കുന്നത് ആ സ്മരണയിൽ ആണ് ..
ഭഗവൽ കഥകൾ എത്ര തവണ കേട്ടാലും മതി വരുമോ!!!!!!
ഭഗവാനെ നാരായണ ...
ഹന്ത ഭാഗ്യം ജനാനാം
🙏 🙏 🙏 🙏

No comments:
Post a Comment