Sunday, April 19, 2020

ആത്മോപദേശശതകം - 17
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഇവിടെ ഒരു anecdote പറയാം.
എന്റെ personal experience. രമണമഹര്‍ഷിയും നാരായണഗുരുസ്വാമിയും കൂടി കണ്ടപ്പൊ കൂടെ ഉണ്ടായിരുന്ന പാർഷദന്മാരില് മഹർഷിയുടെ കൂടെ ഉണ്ടായിരുന്നവര് ഏറ്റവും അവസാനമായിട്ട് സമാധിയായ ഒരു മഹാത്മാവായിരുന്നു കുഞ്ചു സ്വാമി. 1992 ലോ മറ്റോ ആണ് കുഞ്ചു സ്വാമിയുടെ സമാധി. രമണാശ്രമത്തില് ഉള്ളവര് തന്നെ ഇവിടെ രണ്ടു പേര് ഉണ്ട് അവർക്ക് അറിയാം. അവരൊക്കെ കണ്ടിട്ടുള്ളതാണ് കുട്ടിക്കാലം മുതൽക്ക്. മഹർഷിയെ തന്നെ കണ്ടവരുണ്ട് ഇവിടെ.

കുഞ്ചു സ്വാമി തന്നെ എന്റെ അടുത്ത് personal ആയിട്ട് ആ incident പറഞ്ഞിട്ടുണ്ട്. കുഞ്ചു സ്വാമിയെ ഞാൻ കാണുമ്പൊ അദ്ദേഹത്തിന് 90ന് അടുത്ത് വയസ്സായി കഴിഞ്ഞു. എങ്കിലും വളരെ ബുദ്ധികുശലതയോടെ.. മലയാളി ആയിരുന്നു അദ്ദേഹം, പാലക്കാട് കാരനാണ്. നാരായണഗുരുസ്വാമിയുടെ സമാധിയ്ക്ക് മുൻപ് ഇവിടെ വന്ന് കണ്ടിട്ടുണ്ട്. രമണ ഭഗവാൻ പറഞ്ഞിട്ട് നാരായണഗുരുദേവനെ വന്ന് കണ്ടിട്ടുമുണ്ട്. രമണാശ്രമത്തിൽ നിന്ന് ചെറുനാരങ്ങയും കൊണ്ട് വന്നു എന്ന് പറഞ്ഞു.

അപ്പൊ, കുഞ്ചു സ്വാമി incident പറഞ്ഞു.
സ്കന്ദാശ്രമത്തിലാണ് മലയുടെ മുകളില്, അരുണാചലത്തില് മുകളില് സ്കന്ദാശ്രമം എന്ന് പറഞ്ഞ് മഹർഷി 1922 വരെ അവിടെ ആയിരുന്നു. അവിടെ വച്ചാണ് കണ്ടത്. കാഞ്ചീപുരത്തില് പോയിട്ട് വരായിരുന്നു. നാരായണഗുരുദേവന്റെ ചില ശിഷ്യൻമാർ ഇടയ്ക്കിടയ്ക്ക് മഹർഷിയെ കാണാൻ പോവുന്ന സ്വഭാവം ഉള്ള ചിലര് ഉണ്ടായിരുന്നു. ഒന്ന് അമൃതനാഥയതീന്ദ്രൻ, വേറെ ഒന്ന് രണ്ട് പേര് ഉണ്ടായിരുന്നു. അവരൊക്കെ പറഞ്ഞിട്ടാണ് “ആ മഹർഷികൾ എവിടേയും പോവില്ലല്ലോ നമ്മള് തന്നെ അങ്ങ്ട് പോണം” എന്ന് പറഞ്ഞിട്ട് അങ്ങ്ട് വന്നു എന്നാണ് കഥ.

അവിടെ വന്നപ്പോ ഈശാന്യമഠത്തില് ഉള്ളവരാണ് നാരായണഗുരുസ്വാമിയെ നേരത്തെ അറിയുകയും അവിടെ കൊണ്ട് വരികയും ഒക്കെ ചെയ്തത്. അതില് ഒരു ചെറിയ പയ്യൻ വന്ന് നമസ്കരിച്ചു. ഗുരുദേവന്റെ യോഗശക്തിയ്ക്ക് ഒരു ദൃഷ്ടാന്തം അവിടെ ഉണ്ടായി.

“ഈ കുട്ടി വലിയവനാവും”

എന്ന് പറഞ്ഞു. ആ കുട്ടി പിന്നീട് നല്ല ഒരു തപസ്വി ആയിരുന്നു. നടേശസ്വാമി എന്ന പേരോട് കൂടെ. വലിയ ഭക്തനായിരുന്നു. രമണ ഭഗവാന്റെ അടുത്തും വളരെ അടുപ്പം ഉണ്ടായിരുന്നു. നല്ലൊരു യോഗി ആയിരുന്നു അദ്ദേഹം പിൽക്കാലത്ത്. അവിടുന്നാണ് സ്കന്ദാശ്രമത്തിൽയ്ക്ക് വന്നത്. സ്കന്ദാശ്രമത്തില് വരുമ്പോ ഉള്ള incident ആണ് കുഞ്ചു സ്വാമി പറഞ്ഞത്.

സ്കന്ദാശ്രമത്തില് അഴി ഇട്ടിട്ട് മഹർഷി അകത്ത് ഇരിയ്ക്കണുണ്ട്. നാരായണഗുരുസ്വാമിയുടെ കൂടെ വന്നവര് രണ്ട് സന്യാസികള് അകത്ത് ചെന്ന് നമസ്കരിച്ചു.
നാരായണഗുരുദേവൻ പുറത്ത് നിന്ന് നോക്കി. മഹർഷിയും നോക്കണുണ്ട് ഒന്നും മിണ്ടിയില്ലാ. അവിടുന്ന് ഇങ്ങോട്ട് വിളിച്ചില്ലാ, ഇവിടുന്ന് അങ്ങോട്ട് ഒന്നും പറഞ്ഞില്ലാ അവിടൊരു പുറത്തൊരു മരത്തിന്റെ ചുവട്ടില് ചെന്ന് നാരായണഗുരുദേവൻ അവിടെ ഇരുന്നു. ഒന്നും മിണ്ടിയില്ല.

അത് കഴിഞ്ഞ് ഊണ് കഴിയ്ക്കേണ്ട സമയം ആയപ്പോ മഹർഷി പുറത്ത് വന്ന് മലയാളത്തില് ചോദിച്ചു;

((നല്ലവണ്ണം മലയാളം പറയും))

“ഉണ് കഴിയ്ക്കാലോ” എന്ന് പറഞ്ഞു.

അപ്പൊ നാരായണഗുരുസ്വാമി തമിഴില് പറഞ്ഞു ;

“മഹർഷികൾ പ്രസാദം ശാപ്പിടലാം” എന്ന് പറഞ്ഞൂത്രെ.

പക്ഷേ അദ്ദേഹത്തിന് പ്രത്യേകം തയ്യാറാക്കിയ ഭക്ഷണം ആയിരുന്നു. അത് കൊണ്ട് വന്നു.

ഊണൊക്കെ കഴിയ്ക്കുമ്പഴും ഒന്നും വർത്തമാനമൊന്നും ഇല്ലാ. അതില് ഊണ് കഴിഞ്ഞിട്ടാണ് ഒരു incident ഉണ്ടായത്. എന്താന്ന് വച്ചാൽ നമ്മൾക്കിപ്പൊ നമ്മൾടെ വീട്ടിലേയ്ക്ക് ആരേങ്കിലും ഒക്കെ വരുമ്പോ അതിഥികൾ വരുമ്പോ നമ്മള് വരവേറ്റിട്ടില്ലെങ്കിൽ അവർക്ക് വിഷമം തോന്നും. അവര് കയറി വരുമ്പോ നമ്മള് നമ്മൾടെ പാട്ടിന് നടന്നു പോയാൽ അത് വലിയ അപമാനം ആയിട്ട് തോന്നും സാധാരണ. പക്ഷേ നമ്മൾടെ വീട്ടിൽ കൊച്ച് കുട്ടികൾ ഉണ്ടെങ്കിൽ ആ കൊച്ചു കുട്ടികളെ ആരേങ്കിലും വന്നാ ശ്രദ്ധിച്ചില്ലെങ്കിലും അവര് അവരുടെ പാട്ടിന് നടന്നു പോയാലും ആർക്കും ഒരു വിഷമവും തോന്നില്ലാ. ല്ലേ?
എന്താന്ന് വച്ചാൽ കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ ഭാവങ്ങളൊന്നും ഇല്ലാ.. ഞാനെന്നും ഇല്ലാ മറ്റുള്ളവനെന്നും ഇല്ലാ ഒന്നും ഇല്ലാ.

ഊണ് കഴിച്ചിട്ട് നാരായണഗുരുസ്വാമി അവിടെ ഇരിയ്ക്കണുണ്ട് രമണ ഭഗവാൻ ((അദ്ദേഹത്തിന് ഒരു പതിനൊന്നര മണിയ്ക്ക് ഒരു നടക്കാൻ പോക്ക് ഉണ്ടായിരുന്നു)) നടക്കാൻ പോയത്രെ.

നടക്കാൻ പോവാ എന്ന് വച്ചാൽ.. തിരിഞ്ഞ് ഒന്ന് പറഞ്ഞിട്ടെങ്കിലും ഒക്കെ പോവില്ലേ.. ആ പറഞ്ഞിട്ട് പോക്കൊന്നും ഇല്ലാതെ അങ്ങ്ട് പോയി.

അത് നോക്കുമ്പോ വളരെ… എന്താ നമ്മള് ഇന്നലെയോ മറ്റോ പറഞ്ഞില്ലേ ഭരതനാട്യം അറിയുന്ന ആൾക്ക് ഭരതനാട്യം കളിച്ചാൽ അറിയാം, കഥകളി അറിയുന്ന ആൾക്ക് മുദ്ര കാണിച്ചാൽ അറിയാം.

ഈ അന്യൻ ഇല്ലാത്ത സ്ഥിതി, അന്യൻ ഇല്ലാന്ന് പറയാം. ((മനസ്സിലാണ് അന്യത്വമേ. മനസ്സിലാണ് വേറെ ഒരാള് ഉണ്ട്ന്നുള്ള ഭാവം ഉള്ള വരെ.. നമ്മള് മനസ്സില് ഒരാള് ഉണ്ടെന്ന് ധരിച്ചിരിയ്ക്കുന്നിടത്തോളം അയാളെ അവഗണിച്ചാൽ അവഗണന തന്നെയാണ്.)) പക്ഷേ മനസ്സിൽ അന്യൻ ഇല്ലെങ്കിൽ, കേവലമായ ചിത് മാത്രമേ ഉള്ളൂ അവിടെ മനസ്സ് ഇല്ലാ എന്നുള്ളതിന് ദൃഷ്ടാന്തമാണ് നാരായണഗുരുസ്വാമിയെ നോക്കുമ്പോ നാരായണഗുരുസ്വാമി ഉണ്ട്. Full attention ഉണ്ടാവും. പക്ഷേ ഇങ്ങോട്ട് തിരിഞ്ഞാൽ ഇല്ലാന്നാണ്.

യോഗവാസിഷ്ഠത്തില് ജീവന്മുക്തന്റെ അവസ്ഥയെ പറയണുണ്ട്.

കണ്ണാടിയുടെ മുൻപില് നിക്കുമ്പോ perfect ആയിട്ട് രൂപം പ്രതിഫലിച്ചു. ഇങ്ങോട്ട് തിരിഞ്ഞാൽ കണ്ണാടിയിൽ ഒന്നുമില്ലാ. മുൻപില് കാണുമ്പൊ ഉണ്ട്. ഇങ്ങോട്ട് തിരിഞ്ഞാൽ ഇല്ലാ. അവിടെ ആള് ഇല്ലാ.

ലോകം എന്ന് പറയണത് ‘സൃഷ്ടിദൃഷ്ടി’ അതാണ് പറയുക.

അത് ദൃഷ്ടിസൃഷ്ടിയോ സൃഷ്ടിദൃഷ്ടിയോ ഒക്കെ ആവട്ടെ. സൃഷ്ടിദൃഷ്ടി എന്ന് പറയണത് സാധാരണ സൃഷ്ടിച്ചിട്ട് നമ്മള് കാണുന്നു എന്നാണ്.

യോഗികളുടെ അനുഭവം ദൃഷ്ടിസൃഷ്ടിയാണ്. അവിടെ കാണുമ്പോ ഉണ്ട്. കണ്ടിട്ടില്ലെങ്കി ഇല്ലാ. ഇങ്ങോട്ട് തിരിഞ്ഞു കഴിഞ്ഞാൽ കഴിഞ്ഞു.പ്രപഞ്ചമില്ലാ. കാണുമ്പൊ വ്യവഹാരത്തിന് ഉണ്ട്. ഇങ്ങോട്ട് കഴിഞ്ഞാൽ അത് psychological impressions ഒന്നും ഇല്ലാ.

മഹർഷി നടക്കാൻ പോയി.
അപ്പഴാണത്രെ ഗുരുദേവൻ ഈ നിർവൃതിപഞ്ചകം എഴുതിയത്.

വരുന്ന ആളെ ഒരു വ്യക്തി ആയിട്ട് കണക്കാക്കാതിരിയ്ക്കുക എന്നുള്ളതാണ് ഏറ്റവും ഉയര്‍ന്ന സ്ഥിതി. എന്നുവച്ചാൽ ഇന്നലെ പറഞ്ഞില്ലേ.. പ്രതിവിഷയം പ്രതി വരുന്ന ബന്ധമില്ലാ. തന്നെ ഒരു വ്യക്തി ആയിട്ട് കണക്കാക്കിയാൽ പ്രപഞ്ചത്തില് എല്ലാവരേയും വ്യക്തികളായിട്ട് കാണും. തനിയ്ക്കും വ്യക്തിത്വമില്ലാ, കാണുന്നവരിലും വ്യക്തിത്വമില്ലാ ആത്മാവിൽ നിന്നും അന്യമായി ഒന്നുമില്ലാ.

അപ്പൊ വരുന്നവനെ വർണ്ണം, ആശ്രമം, ജാതി, നാട്, ലിംഗം യാതൊരു ഭേദവും കാണാനില്ലാ.

കോ നാമ ദേശഃ കാ ജാതിഃ
പ്രവൃത്തിഃ കാ കിയദ്വയഃ
ഇത്യാദി വാദോപരതിഃ
യസ്യ തസ്യൈവ നിര്‍വൃതിഃ

വാക്ക് ഉപയോഗിച്ചിരിയ്ക്കണത് ‘നിർവൃതി’ എന്നാണ്. നിർവൃതി എന്നുള്ളത് മനസ്സിന്റെ ഒരു ഭാവമല്ലാ, ബുദ്ധിയുടെ ഒരു നിശ്ചയമല്ലാ, സ്വാനുഭൂതിയിൽ നിന്നും മാത്രം വരുന്ന സുഖത്തിനെ ആണ് നിർവൃതി എന്ന് പറയണത്. Absolute fulfilment എന്ന് വേണമെങ്കിൽ പറയാം. Fulfilment, wholeness, പൂര്‍ണ്ണത. അതിൽ നിന്നും വരുന്ന തികവ്, നിറവ്, കുറയില്ലാത്ത സ്ഥിതി. പൂർണ്ണത.

ആ നിർവൃതി എപ്പോഴൊക്കെയോ വ്യക്തിത്വമുണ്ടാവണോ അപ്പോഴൊക്കെ ഭൂമാവിൽ ഖണ്ഡമുണ്ടാവും. ഖണ്ഡസംവിത് എന്ന് പറയും. സംവിത് ഖണ്ഡിയ്ക്കപ്പെടും. ബോധം ഖണ്ഡിയ്ക്കപ്പെടുന്നത് ഞാനെന്നുള്ള വ്യക്തി അഭിമാനം ഉദിയ്ക്കുമ്പഴൊക്കെ തന്നെ ;

‘ചിത്തിൻ വയത്തിൽ സിരിയതൊൻട്ര് പിറന്താൽ’ എന്ന് ചോദിച്ചു ഒരു ആഴ് വാർ.

ചിത്തിൻ വയത്തിൽ സിരിയതൊൻട്ര് പിറന്താൽ എത്തൈ തിൻട്ര് എങ്കൈ കിടക്കും?

അത്തൈ തിൻട്ര് അങ്കൈ കിടക്കും.

ഈ അഖണ്ഡമായ പ്രജ്ഞയിൽ ഞാനെന്നുള്ള അഭിമാനം…

എന്തിനാ ഈ അഹംബ്രഹ്മാസ്മി എന്നുള്ള മഹാവാക്യത്തിന് ശേഷം തത്വമസി എന്നൊരു മഹാവാക്യത്തിന്റെ ആവശ്യം വരണത് എന്ന് വച്ചാൽ.. ഞാൻ മാത്രമായിട്ട് ബ്രഹ്മമായിട്ട് ഇരിയ്ക്കാൻ പറ്റില്ലാ. ഞാൻ ബ്രഹ്മമാണെന്നും നിങ്ങള് സ്ത്രീ ആണെന്നും പുരുഷനാണെന്നും ഞാൻ കാണുമ്പൊ എന്റെ ബ്രഹ്മത്വം പൊയ്പോവും. ഞാൻ പിന്നെ വ്യക്തിയായി പോവും. ഞാൻ വ്യക്തിയായി ഇല്ലാതെ മറ്റൊരു വ്യക്തിയെ കാണാൻ ഒക്കില്ലാ. എപ്പൊ എന്നിൽ വ്യക്തിത്വം പോയോ അപ്പൊ ‘സകലതും അതിന്റെ വടിവായി മാറിടുന്നു’. കാണുന്നതൊക്കെ തന്നെ അതിന്റെ സ്വരൂപമായി തീർന്നു. കാണുന്നതൊക്കെ തന്നെ എന്റെ തന്നെ സ്വത്വം എന്താണോ അതാണ് പ്രപഞ്ചം.

ദൃഷ്ടിം ജ്ഞാനമയിം കൃത്വാ
പശ്യേത്‌ ബ്രഹ്മമയം ജഗത്.

അതുകൊണ്ട് അറിവിലമർന്ന്.. എന്നുവച്ചാൽ കേവലമായ സത്തയില് സത്താചിത് സുഖമായ തന്റെ സ്വരൂപത്തില് ഇരുന്ന് അപരത്വമാർന്നിടാതെ ((അന്യനില്ലാത്ത സ്ഥിതി)) ഞാൻ എന്നുള്ള സ്വാനുഭൂതിയെ വിട്ട് വെലകാതെ.

മനസ്സ് ശരീരം പ്രപഞ്ചം ഇതൊന്നും തന്നെ ആ സത്തയില് വാസ്തവത്തില് ഒരു സ്പർശവും ഏല്പിയ്ക്കണില്ലാ. ഇന്ദ്രിയങ്ങളോ മനസ്സിനെയോ ഉപയോഗിച്ചു കൊണ്ടല്ലാ ജ്ഞാനിയുടെ സ്ഥിതി. അതുകൊണ്ടാണ് ‘പരമരഹസ്യം’ എന്ന് പറഞ്ഞത് ഇവിടെ. നമുക്ക് മനസ്സും ഇന്ദ്രിയങ്ങളും കൂടാതെ അറിയാനോ വ്യവഹരിയ്ക്കാനോ ഒരു കരണമില്ലാ.

ഒരു ഉദാഹരണം പറഞ്ഞാൽ ഈ plane റൺവേയില് ഓടും. അതിന് രണ്ട് ചിറകും രണ്ട് ചക്രവും ഒക്കെ ഉണ്ട് ചുവട്ടില്. കാണുന്നവർക്ക് ഓ! ഈ ചക്രവും ചിറകുമാണ് plane ന്റെ മുഖ്യമായ instrument എന്ന് തോന്നും. പക്ഷേ ഈ ചക്രം റൺവേയില് ഓടാനുള്ളതാണ്. അതിന്റെ ഗ്രൗണ്ടില് ഓടാനുള്ളതാണ്. നമുക്ക് plane ന്റെ അകത്ത് ഇരുന്നാൽ കാണാം ആദ്യമൊക്കെ തന്നെ വളരെ ഫാസ്റ്റ് ആയിട്ട്, വളരെ വേഗത്തില് റൺവേയില് ഓടുന്ന ഒരു യന്ത്രം പ്രവര്‍ത്തിയ്ക്കണത് നമുക്ക് അറിയാം ഉള്ളില് ഇരുന്നിട്ട്. ആ ചക്രം ഓടി കുറച്ച് കഴിയുമ്പൊ ആ യന്ത്രം പിൻവാങ്ങുകയും മറ്റൊരു മോട്ടർ പ്രവര്‍ത്തിയ്ക്കണതും നമുക്ക് കാണാം. അപ്പഴാണ് ഈ Take off ആവണത്.

നമ്മൾടെ മനസ്സും ഇന്ദ്രിയങ്ങളും ഈ റൺവേയില് ഓടാനുള്ളതാണ്. അത് ലോകത്തിനെ രജിസ്റ്റർ ചെയ്യാനും ലോകത്തില് വ്യവഹരിയ്ക്കാനും ഉള്ളതാണ്. ഈ മനസ്സും ഇന്ദ്രിയങ്ങൾക്കും അപ്പുറം അതാണ് വിവേകശക്തി എന്ന് ഗുരുദേവൻ പറഞ്ഞത്. ഇന്നലെ പറഞ്ഞു ആ വിവേകശക്തി എന്ന് പറയണത് ലോകത്തിലുള്ള കാര്യങ്ങൾ അറിയുന്ന വകതിരിവ് അല്ലാ.

അതുകൊണ്ടാണ് ;

അരണി കടഞ്ഞെഴുമഗ്നിപോലെ ആരായ്‌വവരിൽ ഇരുന്നതിരറ്റെഴും വിവേക((ശക്തി))
പരമചിദംബരമാര്‍ന്ന ഭാനുവായ് നിന്നെരിയുന്നു അതിനിരയായിടുന്നു സര്‍വ്വം.
എന്ന് ഇന്നലെ പറഞ്ഞത്.

‘അരണി കടഞ്ഞെഴും’
അപ്പൊ അരണി കടയണം ല്ലേ?

സ്വദേഹമരണിം കൃത്വാ പ്രണവം ച ഉത്തരാരണിം
ധ്യാനനിർമഥനാഭ്യാസാത് ദേവം പശ്യേത് നിഗൂഢവത്.

എന്ന് ശ്വേതാശ്വരോപനിഷത്തില് ഒരു മന്ത്രമുണ്ട്. ദേഹത്തിനെ ഒരരണിക്കോലാക്കി പ്രണവത്തിനെ മറ്റൊരു അരണിക്കോലാക്കി മനനം. എന്നിട്ട് ധ്യാനം എന്നുള്ള മഥനത്തിലൂടെ അകത്തുള്ള ദേവനെ കണ്ടെത്തണം.

‘ദേവം പശ്യേത് നിഗൂഢവത്’

അപ്പൊ ആ ധ്യാനമഥനം എങ്ങനെ ചെയ്യും?

                ((നൊച്ചൂർ ജി 🥰🙏))
Divya 

No comments: