Thursday, April 23, 2020

*നല്ല മനുഷ്യരുടെ ലക്ഷണം*

➖➖➖➖➖➖➖➖➖➖➖
*ശ്രൂയതാം ധർമ്മ സർവ്വസ്വം*
*ശ്രുതം ചൈവാവധാര്യതാം*
*ആത്മനഃ പ്രതികൂലാനി*
*പരേഷാം ന, സമാചരേൽ*

*_എല്ലാവരും ആഗ്രഹിക്കുന്നത് നന്മയാണ്. തിന്മയല്ല. അതുകൊണ്ട് നമുക്ക് നന്മയുണ്ടാകണമെങ്കിൽ അന്യരോടുള്ള പെരുമാറ്റവും അതുളവാക്കുന്നതാകണം, തനിക്ക് വിരുദ്ധമായത് അന്യരിൽ പ്രയോഗിക്കരുത്. അതാണ് നല്ല മനുഷ്യന്റെ ലക്ഷണം. അന്യന്മാരെയും തന്നെപോലെ കരുതണം എന്ന മഹത്തത്ത്വമാണ് ഈ ശ്ലോകം ഉപദേശിക്കുന്നത്._*
*_സർവ്വധർമ്മങ്ങളുടെയും സാരമായിട്ടുള്ളതാണ് ഇത്. ഇത് കേട്ടാൽ മാത്രം പോരാ. ജീവിതത്തിൽ ആചരിക്കുകയും വേണം.തന്നെപ്പറ്റി മറ്റുള്ളവർ നല്ലതായി ചിന്തിക്കണമെന്നായിരിക്കും നമ്മുടെയെല്ലാം മോഹം. എങ്കിൽ നമ്മുടെയും ചിന്ത നന്നാവണം. നല്ല വാക്ക് കേൾക്കാനാണ് നാമിഷ്ടപ്പെടുക. അതുപോലെ നമ്മൾ മറ്റുള്ളവരോടു പറയുന്നതും നല്ല വാക്കാവണം. നമുക്ക് മറ്റുള്ളവർ ഗുണകരമായ പ്രവൃത്തി ചെയ്യണമെന്നു തോന്നും അതിന് നമ്മുടെ അങ്ങോട്ടുള്ള പ്രവൃത്തിയും ആ വിധത്തിലുള്ളതാകണം. വിപരീതം അപ്രിയമാകും._*
*_മറ്റുള്ളവർ ദുഷിക്കുന്നത് നമുക്കിഷ്ടപ്പെടുമോ? ഇല്ല. അതിന് നാം മറ്റുള്ളവരുടെ ദോഷം പറയാതിരിക്കണം. വിശക്കുമ്പോൾ നമുക്ക് ഭക്ഷണം കിട്ടണം അതിനാൽ നാം ആ നിലയിലുള്ളവർക്ക് ഭക്ഷണം കൊടുക്കണം. യാത്ര ചെയ്യുമ്പോൾ ഇരിക്കാൻ കഴിയാതെ നാം വിഷമിക്കാറുണ്ട്. ആ വിഷമം അന്യർക്കും വരരുതെന്ന് കരുതിപ്പെരുമാറണം. അവശനായ ഒരാൾക്ക് സ്വന്തം ഇരിപ്പിടം കൊടുത്തു നോക്കു.അയാൾ അത്യന്തം സന്തോഷിക്കും. അത് നമുക്ക് നാം ഇരുന്നതിനേക്കാൾ സുഖപ്രദമാകും. മറ്റുള്ളവരുടെ ക്ലേശം കൈയേല്ക്കുമ്പോഴുണ്ടാകുന്ന സുഖം സ്വായത്തമായ സുഖത്തിനില്ല. ഇതെല്ലാം ജീവിതയാത്രയിൽ അനുഭവപ്പെടുന്നവയാണ്._*
*_ദുഷ്ടന്മാർ പരദ്രോഹം ചെയ്യും. വാസ്തവത്തിൽ അവ അവമുടെ ആത്മാവിനെ തന്നെ ബാധിക്കും. ഇന്നല്ലെങ്കിൽ നാളെ. കാരണം അവന്റെ ആത്മാവും ദ്രോഹിക്കപ്പെടുന്നവന്റെ ആത്മാവും ഒന്നു തന്നെയാണ്. പക്ഷെ അവനതറിയുന്നില്ലെന്നേയുള്ളൂ. സുഖത്തിന്റെ കാര്യവും ഇതുപോലെ തന്നെ._*

*ആത്മനഃ പ്രതികൂലാനി*
*പരേഷാം ന, സമാചരേൽ-*

*_എന്ന ധർമ്മതത്ത്വം പ്രാവർത്തികമാക്കിയ സ്ത്രീകഥാപാത്രമാണ് പാഞ്ചാലി._*
*_യേശുക്രിസ്തു, മുഹമ്മദ് നബി, ഗാന്ധിജി തുടങ്ങിയ മഹാത്മാക്കളെല്ലാം തന്നെപ്പോലെ മറ്റുള്ളവരെയും കരുതിയവരാണ്.നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന ക്രിസ്തുവചനം പ്രസിദ്ധമാണല്ലോ. “ആത്മവൽ സർവ്വഭൂതാനി” എന്ന നീതിസാരവാക്യത്തിലും മറ്റുള്ളവരെ തന്നെപോലെ കരുതുന്നവനെയാണ് പണ്ഡിതനെന്ന് പറയുന്നുണ്ട്._*

*“ആത്മൗപമ്യേന സർവ്വത്ര*
*സമം പശ്യതി യോർ fജ്ജുനഃ*
*സുഖം വാ യദി വാ ദുഃഖം*
*സ യോഗീപരമോ മതഃ”*

*_എന്ന ഗീതാ ശ്ലോകത്തിന്റെ ആശയവും ഇതു തന്നെ. സകല ജീവ ജാലങ്ങളിലും അവരുടെ സുഖമായാലും ദുഖം ആയാലും അതിനെ തന്റേതുപോലെ സമമായി കരുതുന്നവൻ ശ്രേഷ്ഠനാണ്. മറ്റുള്ളവരുടെ സുഖദുഃഖങ്ങളെ തന്റേതുപോലെ കാണുന്നവൻ ഒരിക്കലും ആർക്കും അഹിതമായി ഒന്നും പ്രവർത്തിക്കില്ല. ജീവിതത്തിൽ ഇത് പ്രായോഗികമാക്കിയാൽ ആർക്കും ദുഃഖിക്കേണ്ടി വരില്ല._
➖➖➖➖➖➖➖➖➖➖➖
      *അജ്ഞാന തിമിരാന്ധസ്യ*
      *ജ്ഞാനാഞ്ജന ശലാകയാ*
      *തക്ഷുരുന്മീലിതം യേന*
      *തസ്മൈ ശ്രീ ഗുരുവേ നമഃ*
➖➖➖➖➖➖➖➖➖➖➖
C and p

No comments: