Friday, April 24, 2020

ആത്മോപദേശശതകം - 21
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ശക്തിയുടെ ആദ്യ ആവിർഭാവമാണ്..

ഉറങ്ങി എഴുന്നേൽക്കുമ്പോ ശ്രദ്ധിയ്ക്കുക. ആദ്യം ഉദിയ്ക്കണതെന്താ? ഞാൻ ഇന്നവനാണ് എന്നുള്ള വ്യക്തി അഭിമാനമാണ് ആദ്യം ഉദിയ്ക്കണത്. 'ഞാൻ' എന്നുള്ളത് ഉദിച്ച ശേഷമേ 'നീ' 'അവൻ' എന്നുള്ളതൊക്കെ ഉദിയ്ക്കൊള്ളൂ. 'ഞാൻ' എന്നുള്ളത് ഉദിച്ചിട്ടില്ലെങ്കി മറ്റൊന്നും സാധ്യമല്ലാ. ആദ്യം ഉദിയ്ക്കണ ഈ പ്രഥമ വികാരം ഈ അഹം പ്രതീതി ആണ് അഹന്ത. അതിന്റെ കൂടെ ഇദന്ത വരണൂന്ന് പറഞ്ഞു.

ഈ അഹന്തയെ ആദിബീജം ((ആദ്യത്തെ വിത്ത്)) ആ ആദ്യബീജം ഈ പ്രഥമവികാരത്തിന്റെ ചലനം, ശക്തിയുടെ ആദ്യ ചലനമാണത്. മനസ്സ് എന്ന് പറയണത് ഈ അഹങ്കാരത്തിൽ നിന്നാണ് ഉണ്ടാവണത്. അഹം വൃത്തിയിൽ നിന്ന്. ഒരു മുണ്ടിൽ നൂല് പോലെ മനസ്സിൽ ഊടും പാവുമായി നിറഞ്ഞിരിയ്ക്കണ നൂലാണ് ഞാൻ എന്നുള്ളത്. ഞാൻ എന്നുള്ള ചിത്തവൃത്തി ((thought)) ഇല്ലാതെ മറ്റൊരു ചിത്തവൃത്തികളും ഉദിയ്ക്കാനോ പ്രവര്‍ത്തിയ്ക്കാനോ ചലിയ്ക്കാനോ സാധ്യമല്ലാ. അതുകൊണ്ട് തന്നെ തമിഴില് ഉള്ളത് നാർപ്പത് എന്ന് മഹർഷിയുടെ ഒരു ഗ്രന്ഥമുണ്ട് അതില് അദ്ദേഹം പറഞ്ഞു, വളരെ സുന്ദരമായി വ്യാഖ്യാനിച്ചു. ആത്മാനുഭവസ്ഥിതി എന്താന്ന് വച്ചാൽ ;
'നാൻ ഉദിയാതുള്ള നിലൈ നാം അതുവായുള്ള നിലൈ' അത് എന്നേ പറഞ്ഞൊള്ളൂ.. ഏത് എന്നൊന്നും പേരൊന്നും പറഞ്ഞില്ലാ.

നാൻ ഉദിയാതുള്ള നിലൈ
നാം അതുവായുള്ള നിലൈ.

ആ അത് എങ്ങനെ വരും?

നാനുദിയ്ക്കും സ്ഥാനമതൈ നാടാമൽ
നാൻ ഉദിയാ തന്നിഴപ്പൈ ശാർവ്വതേവൻ.

ഈ ഞാൻ എന്നുള്ള വികാരം എവിടെ ഉദിയ്ക്കണൂ എന്ന് ശ്രദ്ധിയ്ക്കുക. അത് എപ്പൊ എപ്പൊ ചലിയ്ക്കണോ എപ്പൊ എപ്പൊ സ്പന്ദിയ്ക്കണോ ശ്രദ്ധിയ്ക്കുക. ആ പിടി വിടാതിരിയ്ക്കുക എന്നാണ്. പിടി വിട്ടു കഴിഞ്ഞാൽ ശൂന്യത പ്രതീതി ഒക്കെ ഉണ്ടാവും. ആ പിടി വിടാതെ ഇരിയ്ക്കുക. എന്തേങ്കിലും ഒക്കെ വിഷമം ദുഃഖം ഒക്കെ വരുമ്പോ പുറമേയ്ക്ക് പരിഹരിയ്ക്കുന്നതിന് പകരം അകമേയ്ക്ക് ഈ ദുഃഖം ആർക്ക് വരണൂ എന്ന് ദുഃഖത്തിന്റെ മൂലകാരണത്തിനെ ചോദ്യം ചെയ്യുക.

ആർക്കാ ദുഃഖം? ആർക്കാ വിഷമം?

എനിയ്ക്ക്.

ഈ ഞാൻ ആരാ? ഈ ഞാൻ എന്താ? ഈ ദുഃഖം അനുഭവിയ്ക്കുന്ന അഹം അഹം എന്നുള്ള ഈ ചലനമെന്താ?

ആരായുകിൽ…!
ആരാഞ്ഞ് നോക്കുമ്പോ അകലുമഹന്ത!
ഈ ആരായുന്ന ക്ഷണത്തിൽ അഹന്ത അകലും.

കയറില് പാമ്പ് കണ്ടു, എത്ര നേരം കാണും?
നോക്കണ വരെ.

ശ്രദ്ധിച്ചൊന്ന് നോക്കിയാ.. പാമ്പില്ലാ.

അതേ പോലെ, ഈ ഞാൻ എന്നുള്ള ജീവാഹന്ത കല്പനയാണ്. പക്ഷേ ശ്രദ്ധിച്ചിട്ടില്ലെങ്കി അതവിടെ ഉണ്ടാവും.

ജീവം കല്പയതേ പൂർവ്വം തദോ ഭാവാൻ പൃഥഗ് വിധാൻ. ((എന്നാണ് ഗൗഡപാദാചാര്യർ.))

ജീവനാണ് ആദ്യത്തെ കല്പന. ഞാൻ ഇന്നതാണ്, ഞാൻ ഇന്നവനാണ്, ഇന്ന ആളാണ്…

ഈ ഞാൻ എന്താ?
ഈ ഞാൻ എന്നുള്ളത് എന്താണ് എന്ന് ഈ ആദിമശക്തിയെ ശ്രദ്ധയ്ക്കയാണ് 'മതിയതിലാക്കി മറന്നിടാതെ'.

മറന്നിടാതെ എന്നുവച്ചാൽ അജാഗ്രതയിലേയ്ക്ക് വീണു പോവാതെ. മതി യെ ഈ അഹം എന്നുള്ള അനുഭവത്തിൽ, വാസ്തവത്തിൽ മതി അതിലാക്കി എന്ന് പറഞ്ഞാൽ മുമ്പ് പറഞ്ഞ പോലെ ആ ചിത്തില് ഇരുത്തിയിട്ട് വേണം മനനം ചെയ്യാൻ. ഇപ്പൊ നമുക്ക് ആ ചിത്തൊന്നും അറിയില്ല. നമുക്ക് അറിയണതെന്താ? ഞാൻ ഇന്നയാളാണ് എന്നറിയാം. അത് നമുക്ക് ഇപ്പൊ കേൾക്കുമ്പൊ തന്നെ നമ്മളെ ശ്രവണം ചെയ്യാൻ സമ്മതിയ്ക്കാതെ വിഘ്നമായിട്ട് നിക്കണതും അതാണ്. നമ്മള് കേട്ടോണ്ടേ ഇരിയ്ക്കുമ്പൊ ഈ ചിജ്ജഡഗ്രന്ഥി എന്ത് പറയും? ഉള്ളിൽ ന്ന് പറയും മനസ്സിലാവണില്ലാ എന്ന് പറയും, അല്ലെങ്കി മനസ്സിലാവണുണ്ട് എന്ന് പറയും, അല്ലെങ്കി ഉറങ്ങി പോവും. ഇതൊക്കെ ആ ചിജ്ജഡഗ്രന്ഥിയുടെ ആണ്. ഉറക്കവും വിക്ഷേപവും ഒക്കെ ആ ചിജ്ജഡഗ്രന്ഥിയുടെ ആണ്. അഹം കൃതി ഉള്ള വരെ നമുക്ക് ഉറക്കവും ഉണ്ടാവും ജാഗ്രത്തും ഉണ്ടാവും, ചിത്തവൃത്തികളും രാഗദ്വേഷങ്ങളും.

ഈ രാഗദ്വേഷങ്ങൾക്കും ചിത്തവൃത്തികൾക്കും ഒക്കെ മൂലമായിട്ടുള്ള മൂലസ്പന്ദനമാണ് ഈ ഞാൻ എന്നുള്ള പ്രഥമവികാരം. ഈ പ്രഥമവികാരമാണ് സംസാരത്തിനെ ഉണ്ടാക്കണത്. ബന്ധത്തിനെ ഉണ്ടാക്കണത്.

ഈ ബന്ധം ആർക്കാണ് എന്ന് ചോദിച്ചു നോക്കൂ.. ബന്ധമില്ലാ.

ബന്ധം ആർക്കാണ്?
എനിയ്ക്ക്.

സംസാരത്തിൽ പെട്ടിരിയ്ക്കണത് ആരാണ്?
ഞാൻ.

ഈ ഞാൻ എന്താണ്? ഈ ഞാൻ എന്ന് പറയണത് എന്താണ്? ഞാനെന്നുള്ള ഈ അനുഭവം, ഈ പ്രതീതിയുടെ സ്വരൂപം എന്താണ്? ആ ചലനമെന്താണ്?

Pulsation ആണത്.

മനസ്സ് മുഴുവൻ condensed ആയിട്ട് pulsate ചെയ്യും. എപ്പോന്ന് ചോദിച്ചാൽ ;

ഇപ്പൊ നിങ്ങളെ ഞാൻ നിന്ദിയ്ക്കയാണെങ്കിൽ, എഴുന്നേറ്റ് പോവൂ എന്ന് പറയാണെങ്കിൽ. നിങ്ങളെന്തിന് ഇവിടെ വന്നു എന്ന് ചോദിച്ചാൽ. ആദ്യത്തേത് ഒരു centered pulsation ആയിരിയ്ക്കും.
'എന്നെ പറഞ്ഞു', 'എന്നെ പറഞ്ഞു'...

പിന്നെയാണ് അത് വ്യാഖ്യാനിയ്ക്കുക. പതുക്കെ മനോമണ്ഡലത്തില് ആദ്യം ഒരു എരിച്ചില് മാത്രം ഉണ്ടാവൊള്ളൂ.

പിന്നെയാണ്
'എന്നെ ചീത്ത പറഞ്ഞു', 'ഞാൻ സമ്മതിയ്ക്കില്ലാ', 'എന്നെ അവര് invitation തന്നിട്ടാണ് ഞാൻ വന്നിരിയ്ക്കുന്നത്'. ഒക്കെ പിന്നെ പറയും.

ആദ്യം വരണത് ഒരു സ്പന്ദനം മാത്രമാണ്. പ്രഥമവികാരസ്പന്ദനമാണത്. ആ പ്രഥമവികാരസ്പന്ദനത്തിനെ ഈ സ്പന്ദനത്തിന്റെ സ്വരൂപമെന്താണ് എന്ന് ആരായുമ്പോ, ഈ അഹം അഹം എന്നു പറയണതെന്താണെന്ന് ആരാഞ്ഞു നോക്കുമ്പോ, അന്വേഷിച്ച് നോക്കുമ്പോ വിചാരം ചെയ്യുമ്പോ, ശ്രദ്ധിയ്ക്കുമ്പൊ ((ശ്രദ്ധയാണ്, ശ്രദ്ധാപ്രധാനമാണത്.)) ശ്രദ്ധിയ്ക്കുമ്പൊ ഈ അഹംകൃതി എവിടുന്ന് ഉദിച്ചുവോ അവിടെ ചെന്ന് ലയിയ്ക്കും.

അവിടെ എന്തുണ്ട്?
അവിടെയാണ് നാരായണഗുരുസ്വാമി പറയണ 'അറിവ്' എന്നുള്ള ആ കേവലമായ ചിത്സ്വരൂപം മാത്രമേ ഉള്ളൂ. ആ ക്ഷണത്തില്, എപ്പൊ ഈ അഭിമാനവൃത്തി ഹൃദയത്തില് ലയിയ്ക്കുന്നുവോ അപ്പൊ നമ്മള് കാണും ;

അറിവിനെ വിട്ടഥ ഞാനുമില്ല എന്നെ
പിരിയുകിലില്ലറിവും പ്രകാശമാത്രം
അറിവറിയുന്നവനെന്നു രണ്ടുമോര്‍ത്താൽ
ഒരു പൊരുളാം ഇതിനില്ല വാദമേതും.


               ((നൊച്ചൂർ ജി 🥰🙏))
Divya 

No comments: