Tuesday, April 21, 2020

🙏🙏നാമം ചൊല്ലൽ🙏🙏🙏

ഈശ്വരനെ പ്രാർഥിക്കൽ മാത്രമായിരുന്നില്ല പണ്ട്, സന്ധ്യയ്ക്കുള്ള നാമം ചൊല്ലലിൽ. നമഃശിവായ, നാരായണായ നമഃ... എന്നു തുടങ്ങുന്ന ഈശ്വരപ്രാർഥനകൾക്കു ശേഷം കുട്ടികളെക്കൊണ്ടു ദിവസവും ചൊല്ലിച്ചിരുന്നത് പൊതുവിജ്ഞാനത്തിന്റെ ശകലങ്ങളായിരുന്നു . ആഴ്ച, മാസം , നക്ഷത്രം , ഗുണകോഷ്ഠം തുടങ്ങിയ പൊതുവിജ്ഞാനത്തിന്റെ വിഷയങ്ങളും നാമം ചൊല്ലലിന്റെ ഭാഗമായി ദിവസവും ഉരുവിടുമായിരുന്നു . അന്നത്തെ കാലത്തു നിലവിലിരുന്ന സയൻസ് , കണക്ക് തുടങ്ങിയവയൊക്കെ മനഃപാഠമാക്കാനുള്ള വഴി കൂടിയായിരുന്നു നാമംചൊല്ലൽ . ഈശ്വരനെ പ്രാർഥിക്കണം എന്നു മാത്രമല്ല, ശാസ്ത്രവും ഗണിതവുമൊക്കെ മനഃപാഠമാക്കി ഓരോ കുട്ടിയും അറിവിന്റെ വഴിയിലൂടെ സഞ്ചരിക്കണം എന്നു കൂടിയാണു നാമംചൊല്ലൽ നമ്മെ ഓർമിപ്പിക്കുന്നത്. 

No comments: