Tuesday, April 28, 2020

കടവല്ലൂർ അന്യോന്യം

കേരളത്തിലെ വേദബ്രാഹ്മണന്മാരുടെ മത്സര പരീക്ഷയാണ് കടവല്ലൂര്‍ അന്യോന്യം. ഇത് ഒരു തരത്തില്‍ വേദോച്ചാരണ അല്ലെങ്കില്‍ വേദപാരായണ മത്സരമാണെന്നും പറയാം.

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കടവല്ലൂരിൽ വർഷാവർഷം നടക്കുന്ന ഋഗ്വേദ പാരായണ മത്സരമാണ് കടവല്ലൂർ അന്യോന്യം. കടവല്ലൂരിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ എല്ലാ വർഷവും വൃശ്ചികമാസത്തിൽ എട്ടു ദിവസങ്ങളിലായാണു് അന്യോന്യം നടക്കുന്നത്.

രണ്ട് ബ്രഹ്മസ്വം മഠങ്ങളിലെ ബ്രാഹ്മണന്മാരാണ് ഈ പരീക്ഷയില്‍ മാറ്റുരയ്ക്കുക. തൃശൂര്‍ ബ്രഹ്മസ്വം മഠത്തിലേയും തിരുനാവായ ബ്രഹ്മസ്വം മഠത്തിലേയും നമ്പൂതിരിമാര്‍ പങ്കെടുക്കുന്ന ഈ മത്സരം പണ്ടുകാലത്ത് സാമൂതിരി രാജാവിന്‍റേയും കൊച്ചി രാജാവിന്‍റേയും പണ്ഡിതന്മാര്‍ തമ്മിലുള്ള മത്സരമായും മാറിയിരുന്നു.

തിരുനാവായ മഠം സാമൂതിരിയുടെ കീഴിലും തൃശൂര്‍ മഠം കൊച്ചിരാജാവിന്‍റെ കീഴിലുമാണുണ്ടായിരുന്നത്.

 വേദ ഉച്ചാരണത്തിലെ ക്രമപ്രഥം (വാരമിരിക്കല്‍). ജഡ, രഥ എന്നീ കഴിവുകളാണ് പരിശോധിക്കുക.

ഈ മത്സര പരീക്ഷയുടെ ഏറ്റവും കൂടിയ പദവി 'വലിയ കടന്നിരിക്കലാ'ണ്. തൊട്ടുതാഴെ കടന്നിരിക്കല്‍ അല്ലെങ്കില്‍ ചെറിയ കടന്നിരിക്കല്‍. വലിയ കടന്നിരിക്കല്‍ പദവി നേടിയ പണ്ഡിതന്മാരാരും ഇന്ന് ജീവിച്ചിരിപ്പില്ല.

കേരളത്തിലെ പ്രധാനപ്പെട്ട രണ്ടു ഋഗ്വേദ പഠന പാഠശാലകളായ തിരുനാവായ മഠം, തൃശ്ശൂർ ബ്രഹ്മസ്വം മഠം എന്നിവിടങ്ങളിലെ വേദ പഠന വിദ്യാർത്ഥികളാണു് ഈ മത്സരത്തിൽ പങ്കെടുക്കുന്നത്.

വാരമിരിക്കുക, ജടചൊല്ലുക, രഥ ചൊല്ലുക ഇവയാണ് പരീക്ഷയ്ക്കുള്ള വിഷയങ്ങൾ. പരീക്ഷയ്ക്കു ചേരുവാൻ ഉദ്ദേശിക്കുന്നവർ പല പ്രാവശ്യവും ഓരോരോ അമ്പലങ്ങളിൽ നടക്കുന്ന വാരങ്ങളിൽ പോയി, ജയിച്ചവരായിരിക്കണം.

ഈ പരീക്ഷകൾ എല്ലാം രാത്രിസമയത്താണ് നടത്താറുള്ളത്. തുലാം 30 നു-വൈകുന്നേരം രണ്ടു യോഗക്കാരും കടവല്ലൂർ എത്തും. ആദ്യത്തെ ദിവസത്തെ പരീക്ഷയുടെ പേർ ‘ഒന്നാംതി മുൻപിലിരിക്കലും’ `ഒന്നാംതി രണ്ടാംവാര’വുമാകുന്നു.

 ‘മുൻപിലിരിക്കുക’ എന്നുവച്ചാൽ ഒന്നാമതായി വാരമിരിക്കുക എന്നർത്ഥം. പിന്നത്തെ പരീക്ഷ `ഒന്നാംതി ജട’യും `മൂന്നാംതി രഥ’യുമാണ്. ശേഷമുള്ള ദിവസങ്ങളിൽ ചൊല്ലുന്ന ജടയ്ക്കും രഥയ്ക്കും ‘മുക്കിലേ ജട’ ‘മുക്കിലേ രഥ’ എന്നിങ്ങനെ പേർ പറയുന്നു.

അതിന് ഒന്നിനൊന്നു മേലേക്കിടയിലുള്ള പരീക്ഷകളാണ് ‘കടന്നിരിക്കലും’ `വലിയ കടന്നിരിക്ക’ലും: ഇവ രണ്ടും രഥയിലുള്ള പ്രയോഗവിശേഷങ്ങൾതന്നെ. `വലിയ കടന്നിരിക്ക’ലിൽ വിജയിയായ വൈദികനു സമുദായത്തിൽ വലിയ സ്ഥാനം ലഭിക്കുന്നു.

മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനും തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തിനും ഇടയ്ക്ക് പടിഞ്ഞാറു മാറിയാണ് കടവല്ലൂര്‍ ഗ്രാമം. കുന്നംകുളത്തു നിന്ന് ഏതാണ്ട് 10 കിലോമീറ്റര്‍ അകലെയാണിത്.

No comments: